കിവി ആരോ​ഗ്യ ​ഗുണങ്ങൾ 
Health

ഉറക്കമില്ലായ്മ മുതൽ കാൻസറിനെ വരെ തുരത്തും, കിവി സൂപ്പറാണ്

സ്മൂത്തിയിലും ജ്യൂസ് ആയും സാലഡിനോടൊപ്പവും ഡിസേർട്ടുകളോടൊപ്പവും കിവി ചേർക്കാം.

Author : സമകാലിക മലയാളം ഡെസ്ക്

ഉറക്കമില്ലായ്മ മുതൽ കാൻസറിനെ വരെ തുരത്താൻ കഴിയുന്ന പഴമാണ് കിവി അല്ലെങ്കിൽ ചൈനീസ് ചൈനീസ് ഗൂസ്ബെറി എന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ഇ, ഫോളേറ്റ്, പൊട്ടാസ്യം, ഫൈബർ, ആന്‍റി ഓക്‌സിഡന്‍റ് എന്നിവയുടെ സമ്പന്ന ഉറവിടമാണ് കിവി. ന്യൂസിലാൻഡിൽ നിന്ന് കടൽ കടന്നെത്തിയ കിവിപ്പഴത്തിന് വില അൽപം കൂടുതലാണെങ്കിലും ആരാധകർ കുറവല്ല.

ഗുണത്തിനൊപ്പം രുചിയിലും കിവി തന്നെ കേമൻ. സ്മൂത്തിയിലും ജ്യൂസ് ആയും സാലഡിനോടൊപ്പവും ഡിസേർട്ടുകളോടൊപ്പവും കിവി ചേർക്കാം. കിവിയിൽ സെറോടോണിൻ, ഫോളേറ്റ് എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. ക്രമരഹിതമായ ഉറക്കം തടയുന്നതിനായി ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുമ്പ് രണ്ട് കിവികൾ കഴിക്കുന്നത് നല്ലതാണെന്ന് ദി ജേർണൽ ഓഫ് സ്ലീപ്പ് റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

കൂടാതെ ധമനികളിൽ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയാരോ​ഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ശരീരത്തിൽ അയണിന്‍റെ ആഗിരണം മെച്ചപ്പെടുത്താനും വളരെയധികം ഗുണം ചെയ്യും. കിവിയിൽ ഓറഞ്ചിനേക്കാൾ 100 ഗ്രാമിലധികം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇത് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. ധാരാളം നാരുകൾ അടങ്ങിയ കിവി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ ഇതിൽ അടങ്ങിയ എൻസൈമുകൾ ദഹന പ്രശ്നങ്ങൾ അകറ്റി മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കും.

കാഴ്ച സംബന്ധമായ പ്രശ്നങ്ങൾക്കും കാഴ്ച ശക്തി വർധിപ്പിക്കുന്നതിനും കിവി​ ​ഗുണകരമാണ്. ഗർഭകാല ആരോഗ്യം സംരക്ഷിക്കുന്നതിനും ഗർഭസ്ഥ ശിശുവിന്‍റെ ആരോഗ്യത്തിനും വളർച്ചയ്ക്കും കിവി നല്ലതാണ്. ശ്വാസകോശാർബുദം, വയറ്റിലെ കാൻസർ, സ്തനാർബുദം എന്നിവയെ ചെറുക്കാൻ കിവി സഹായകരമാണെന്ന് പഠനങ്ങൾ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

'രണ്ടര വയസില്‍ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന്‍ കൊമ്പത്തി'നെക്കുറിച്ച് സോണിയ