LEG SWELLING Meta AI Image
Health

കാലുകളിൽ നീരു വയ്ക്കാറുണ്ടോ? ഈ ഏഴ് രോ​ഗാവസ്ഥകളുടെ സൂചനയാകാം

വൃക്കരോഗികളിലും കണങ്കാലുകളില്‍ നീര് വയ്ക്കാറുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ണങ്കാലിലോ, കാലുകളിലോ സ്ഥിരമായി നീര് വയ്ക്കാറുണ്ടോ? ഈ അവസ്ഥയെ ഒ‍ഡീമ എന്നാണ് പറയുന്നത്. ദിവസങ്ങളോളം കാലിൽ ഇങ്ങനെ നീരു വയ്ക്കുന്നത് പല ആരോ​ഗ്യപ്രശ്നങ്ങളുടെയും സൂചനയാകാം.

ഹൃദയാരോ​ഗ്യം

ഹൃദയത്തിന് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ, ശരീരത്തിലെ രക്തയോട്ടം കുറയുകയും കാലുകളിലും കണങ്കാലിലുമൊക്കെ ദ്രാവകങ്ങൾ കെട്ടിക്കിടന്ന് നീരു വയ്ക്കാനുള്ള സാധ്യതയും വർധിക്കുന്നു.

രക്തം കട്ടപിടിക്കല്‍

കാലുകളിലെയോ കൈകളിലെയോ ഞരമ്പുകളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയായ ഡീപ് വെയ്ന്‍ ത്രോംബോസിസിന്റെ ലക്ഷണമാണ് കണങ്കാലുകളിലെ നീര്. അടിയന്തരമായി വൈദ്യസഹായം ആവശ്യമായ രോ​ഗാവസ്ഥയാണിത്.

പ്രീക്ലാംപ്സിയ

ഗര്‍ഭകാലത്തിന്‍റെ ആറാം മാസമോ ഒന്‍പതാം മാസമോ വരുന്ന അപകടകരമായ ഒരു അവസ്ഥയാണ് പ്രീക്ലാംപ്സിയ. ഉയര്‍ന്ന രക്തസമ്മര്‍ദവും മൂത്രത്തിലെ ഉയര്‍ന്ന പ്രോട്ടീനുമാണ് ഇതിന്റെ പ്രകടമായ ലക്ഷണങ്ങള്‍. ഒഡീമ, തലവേദന, കാഴ്ചപ്രശ്നം, ഭാരവര്‍ധന തുടങ്ങിയ പ്രശ്നങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകാം. ഗര്‍ഭകാലത്തെ പ്രീക്ലാംപ്സിയ ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെയും ബാധിക്കാം.

വിട്ടുമാറാത്ത വൃക്കരോഗം

വൃക്കകളുടെ പ്രവര്‍ത്തനം പതിയെ പതിയെ മന്ദഗതിയിലാകുന്ന സാഹചര്യമാണ് ക്രോണിക് കിഡ്നി ഡിസീസ്. ഇത് വൃക്ക സ്തംഭിക്കുന്ന അവസ്ഥയിലേക്ക് നയിക്കാം. വൃക്കരോഗികളിലും കണങ്കാലുകളില്‍ നീര് വയ്ക്കാറുണ്ട്. ഇതിന് പുറമേ ഹൈപ്പര്‍ ടെന്‍ഷന്‍, കുറഞ്ഞ മൂത്രത്തിന്‍റെ അളവ്, ക്ഷീണം, മൂത്രത്തില്‍ രക്തം, മൂത്രത്തിന് കടുത്ത നിറം, വിശപ്പില്ലായ്മ, ചര്‍മത്തിന് ചൊറിച്ചില്‍, വിളര്‍ച്ച, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നല്‍ എന്നിവയും വൃക്ക രോഗ ലക്ഷണങ്ങളാണ്.

ഹൈപോതൈറോയ്ഡിസം

ഹൈപോതൈറോയ്ഡിസം എന്ന അവസ്ഥയുടെ ഒരു ലക്ഷണമാണ് കണങ്കാലിലെ നീര്. തൈറോയ്ഡ് ​ഗ്രന്ഥി ആവശ്യത്തിന് ഹോർമോൺ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുന്ന അവസ്ഥയാണിത്. പേശികളിലും സന്ധികളിലും വേദന, ദൃഢത, നീര് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. കണങ്കാലില്‍ നീര് വയ്ക്കുന്നവര്‍ തൈറോയ്ഡ് പരിശോധിക്കുന്നത് നല്ലതാണ്.

സെല്ലുലൈറ്റിസ്

ചര്‍മത്തിനുണ്ടാകുന്ന ബാക്ടീരിയല്‍ അണുബാധയാണ് സെല്ലുലൈറ്റിസ്. ഇതിന്‍റെ ഭാഗമായി കാലുകളില്‍ നീര്, ചര്‍മത്തിന് ചുവന്ന നിറം, പുകച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളുണ്ടാകാം. ചികിത്സിക്കാതെ വിട്ടാല്‍ രോഗിയുടെ ജീവന് തന്നെ ഇത് ഭീഷണിയാകാം. ഡോക്ടര്‍മാര്‍ സാധാരണ നിലയില്‍ ആന്‍റിബയോട്ടിക്സ് ഇതിനായി നല്‍കാറുണ്ട്. ആന്‍റിബയോട്ടിക്സ് കഴിച്ചിട്ടും കാലിലെ നീര് മാറുന്നില്ലെങ്കില്‍ ഡോക്ടറെ അറിയിക്കാന്‍ വൈകരുത്.

കരള്‍ രോഗം

കരള്‍ ഉത്പാദിപ്പിക്കുന്ന ആല്‍ബുമിന്‍ എന്ന പ്രോട്ടീന്‍ കരളിനെയും വൃക്കകളെയും ആരോഗ്യത്തോടെ സൂക്ഷിക്കുകയും രക്തധമനികളില്‍ നിന്നും സമീപത്തെ കോശസംയുക്തങ്ങളില്‍ നിന്നുമുള്ള ദ്രാവകത്തിന്‍റെ ചോര്‍ച്ച തടയുകയും ചെയ്യും. എന്നാല്‍ കരള്‍ രോഗം മൂലം ആവശ്യത്തിന് ആല്‍ബുമിന്‍ ഉത്പാദിപ്പിക്കാതെ വരുന്നതോടെ ദ്രാവകങ്ങള്‍ കാലുകളിലും കണങ്കാലിലും വയറിലുമൊക്കെ അടിഞ്ഞു കൂടാന്‍ തുടങ്ങും. കാലുകളിൽ നീര് വയ്ക്കുമ്പോൾ കരളിന്റെ ആരോഗ്യവും ഇതിനാൽ പരിശോധനയ്ക്ക് വിധേയമാക്കണം.

Leg swelling seven causes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടാംഘട്ട വിധിയെഴുത്ത് തുടങ്ങി; വടക്കൻ കേരളം പോളിങ് ബൂത്തിലേക്ക്

രണ്ടാംഘട്ട വിധിയെഴുത്ത് തുടങ്ങി, രാഹുലിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് സർക്കാർ ഹൈക്കോടതിയിലേക്ക്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

നടിയെ ആക്രമിച്ച കേസ്: കുറ്റക്കാര്‍ക്കുള്ള ശിക്ഷ നാളെ; പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

വസ്തുതകള്‍ പൂര്‍ണമായി പരിഗണിച്ചില്ല; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

ഡിജിറ്റല്‍, കെടിയു വിസി നിയമനം സുപ്രീംകോടതി നടത്തുമോ ?, ഇന്നറിയാം; അയയാതെ ഗവര്‍ണറും മുഖ്യമന്ത്രിയും

SCROLL FOR NEXT