lemon Pexels
Health

ലോകത്തിൽ ആരോ​ഗ്യത്തിന് ഏറ്റവും ​ഗുണം ചെയ്യുന്ന പഴം! നിസാരക്കാരനല്ല ഈ കുഞ്ഞൻ

100 കലോറി കൊണ്ട് 100 ശതമാനം പോഷക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് കരുതുന്ന 41 ഭക്ഷണ ഓപ്ഷനുകളിൽ നിന്ന് നാരങ്ങ വേറിട്ടു നിന്നു.

സമകാലിക മലയാളം ഡെസ്ക്

ല്ലാത്തരം പഴങ്ങളും ആരോ​ഗ്യത്തിന് പലതരത്തിൽ​ ​ഗുണം ചെയ്യുന്നതാണ്. എന്നാൽ ആരോ​ഗ്യത്തിന് ഏറ്റവും ​ഗുണം ചെയ്യുന്ന ഒരു പഴമുണ്ടോ എന്ന ചോദിച്ചാൽ, ഉണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. യുഎസിലെ വില്യം പാറ്റേഴ്‌സൺ സർവകലാശാല നടത്തിയ ഒരു പഠനത്തിൽ അങ്ങനെയൊരു പഴത്തെ കണ്ടെത്തിയതായാണ് റിപ്പോർട്ട്.

ലോകത്തിലെ വ്യത്യസ്ത തരം പഴങ്ങളെ താരതമ്യം ചെയ്തു കൊണ്ട് നടത്തിയ പഠനത്തിൽ വിശകലനത്തിൽ വിറ്റാമിനുകൾ, നാരുകൾ, ഫ്ലേവനോയ്ഡുകൾ പോലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ സാന്ദ്രതയിൽ നാരങ്ങ (Lemon) വേറിട്ടു നിൽക്കുന്നുവെന്ന് ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. മറ്റ് ഏത് പഴത്തെക്കാളും ​ആരോ​ഗ്യത്തിന് ​ഗുണകരമായ സംയുക്തങ്ങൾ ലഭ്യമാക്കാൻ സിട്രിക് പഴമായ നാരങ്ങയ്ക്ക് സാധിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

100 കലോറി കൊണ്ട് 100 ശതമാനം പോഷക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് കരുതുന്ന 41 ഭക്ഷണ ഓപ്ഷനുകളിൽ നിന്ന് നാരങ്ങ വേറിട്ടു നിന്നു. മാത്രമല്ല, രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാനും, ഇരുമ്പ് ആ​ഗിരണം ചെയ്യാനും ദഹനം മെച്ചപ്പെടുത്താനും ഹൃദ്രോ​ഗങ്ങൾ തടയാനും ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ അടങ്ങിയ നാരങ്ങ സഹായിക്കും.

ഇതിനൊപ്പം, നാരങ്ങയ്ക്ക് ഒരു സവിശേഷ ഗുണം കൂടിയുണ്ട്. ഇതിന് അസിഡിക് സ്വഭാവമുണ്ടെങ്കിലും ഉപാപചയ പ്രക്രിയയ്ക്ക് ശേഷം ശരീരത്തിൽ ആൽക്കലൈൻ സ്വഭാവം ഉണ്ടാക്കുന്ന ഇവ പിഎച്ച് നില സന്തുലിതമാക്കാൻ സഹായിക്കുന്നു. നാരങ്ങ മൊത്തത്തിലുള്ള മെറ്റബോളിസം മെച്ചപ്പെടുത്താനും കുടലിന്റെ ആരോ​ഗ്യം മികച്ചതാക്കാനും സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു.

മാത്രമല്ല, പ്രതിരോധശേഷിക്ക് അത്യാവശ്യമായ വിറ്റാമിൻ സി നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. നാരങ്ങയുടെ അസിഡിക് ​ഗുണം ആരോ​ഗ്യത്തിന് നല്ലതാണെന്നും ശത്രുവല്ലെന്നും ​ഗവേഷകർ പറയുന്നു.

Lemon: world's most healthy fruit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ വൈകിട്ട് 3.30 ന്; അതിജീവിതയുടെ ട്രോമ മനസ്സിലാക്കണമെന്ന് കോടതി

പാലുണ്ണി അർബുദത്തിന് കാരണമാകുമോ?

പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ

എയിംസിൽ ജൂനിയർ റെസിഡന്റ് നിയമനം: 220 തസ്തികകളിലേക്ക് അപേക്ഷിക്കാം

'എനിക്കത് താങ്ങാനാകുന്നില്ല, ഞങ്ങളുടെ പ്രണയം സത്യമായിരുന്നു'; ധർമേന്ദ്രയ്ക്കായുള്ള പ്രാർഥനാ യോ​ഗത്തിൽ കണ്ണീരോടെ ഹേമ മാലിനി

SCROLL FOR NEXT