വേനല്‍ക്കാലത്ത് ലിപ്ബാം തിരഞ്ഞെടുക്കുമ്പോൾ 
Health

വേനല്‍ക്കാലത്ത് ലിപ്ബാം തിരഞ്ഞെടുക്കുന്നതില്‍ വേണം ശ്രദ്ധ, ഈ മൂന്ന് കാര്യങ്ങള്‍ മറക്കരുത്

വേനൽക്കാലത്ത് ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണം.

Author : സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലത്ത് ചുണ്ടുകൾക്ക് വേണം എക്സ്ട്ര കെയർ. ചൂടു കൂടുമ്പോൾ ചുണ്ടുകൾ വിണ്ടുകീറും വരളാനുമുള്ള സാധ്യതയുണ്ട്. ചുണ്ടിൽ ഈർപ്പം നിലനിർത്താൻ കഴിയുന്ന ​ഗ്രന്ഥികള്‍ ഇല്ലാത്തതിനാൽ പ്രത്യേക ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും. വേനൽക്കാലത്ത് ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണം.

  • ചര്‍മം എന്ന പോലെ ചുണ്ടുകളും മൃദുവായി സ്ക്രബ് ചെയ്യുന്നത് മ‍ൃതകോശങ്ങള്‍ നീക്കാൻ സഹായിക്കും. ഇതിനുശേഷം ലിപ്ബാം പുരട്ടുകയും വേണം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇങ്ങനെ ചെയ്യുന്നത് ചുണ്ടുകൾക്ക് നല്ലതാണ്.

  • ചുണ്ടുകൾ പെട്ടന്ന് വരണ്ടുപോകുന്നത് ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. ചുണ്ടു വരളുമ്പോൾ നാവുകൊണ്ട് നനക്കുന്നതും ഒഴിവാക്കണം, കാരണം ഇത് ചുണ്ടുകൾ കൂടുതൽ ഡ്രൈ ആക്കുകയും ചുണ്ടിലെ തൊലി പൊളിയാൻ കാരണമാകുകയും ചെയ്യും.

  • ചുണ്ടുകളും മോയ്സ്ച്ചറെെസ് ചെയ്യണം. എസ്പിഎഫ് 15നു മുകളിലുള്ള ലിപ്ബാം വേണം വേനൽക്കാലത്ത് ഉപയോ​ഗിക്കാൻ. രാത്രിയിൽ കിടക്കുന്നതിനു മുൻപും ചുണ്ടിൽ മോയ്സ്ച്ചറൈസർ പുരട്ടണം. ചുണ്ടിൽ വെളിച്ചെണ്ണ പുരട്ടുന്നതും ഈർപ്പം നിലനിർത്താൻ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'