Pasta, Diet Pexels
Health

കർശന ഡയറ്റ് വേണ്ട, തടി കുറയ്ക്കാൻ ഈ രഹസ്യമന്ത്രം മറക്കരുത്

നമ്മള്‍ മിക്ക ആളുകളും ഭക്ഷണം, ശീലത്തിന്‍റെ ഭാഗമായി കഴിക്കുന്നവരാണ്.

സമകാലിക മലയാളം ഡെസ്ക്

ടി കുറയ്ക്കാനായി പിന്തുടരുന്ന കർശന ഡയറ്റ് പലർക്കും ഒന്ന് രണ്ട് ആഴ്ചയാകുമ്പോൾ തന്നെ മടുപ്പിച്ചു തുടങ്ങും. അതോടെ ഡയറ്റ് മുടങ്ങുകയും ശരീരഭാരം പഴയപടിയാവുകയും ചെയ്യും. വലിയ ആയാസമില്ലതെ ഭക്ഷണം കൺട്രോളിലാക്കാനുള്ള ഒരു വിദ്യയാണ് പോഷകാഹാര വിദ​ഗ്ധനായ എറിക് ബെർ​ഗ് പരിചയപ്പെടുത്തുന്നത്.

'വിശക്കുമ്പോള്‍ മാത്രം കഴിക്കുക.' - ഇത് ശരീരത്തിന്‍റെ താളവുമായി പൊരുത്തപ്പെടാനും ശരീരത്തിലെ അധിക കൊഴുപ്പ് കത്തിക്കാനും സഹായിക്കും. നമ്മള്‍ മിക്ക ആളുകളും ഭക്ഷണം, ശീലത്തിന്‍റെ ഭാഗമായി കഴിക്കുന്നവരാണ്. ഇത് ശരീരത്തിന്‍റെ പോഷക ആവശ്യകതയെ കുറിച്ച് മനസിലാക്കാന്‍ സഹായിക്കില്ലെന്ന് എറിക് പറയുന്നു.

വിശപ്പറിഞ്ഞ് ഭക്ഷണം കഴിക്കുന്നത് മൈന്‍ഡ്ഫുള്‍ ഈറ്റിങ് പ്രോത്സാഹിപ്പിക്കുകയും ഭക്ഷണവുമായി നല്ലൊരു ബന്ധം വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും കലോറി ഉപഭോഗം കുറയ്ക്കും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.

സ്വയം അവബോധം വളര്‍ത്തിയെടുക്കുന്നതിലൂടെ ശരീരം നല്‍കുന്ന സൂചനകള്‍ മനസിലാക്കി മനഃപൂര്‍വം ഭക്ഷണം കഴിക്കാന്‍ പ്രാപ്തമാകും. വിശപ്പില്ലാതെ ഭക്ഷണം കഴിക്കുമ്പോള്‍ വീണ്ടും വിശപ്പ് വര്‍ധിക്കാന്‍ കാരണമാകുന്നു. ഭക്ഷണം കഴിക്കാത്തപ്പോള്‍ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ ഊര്‍ജ്ജമാക്കാന്‍ ശരീരം ശ്രമിക്കും. ഇത് ശരീരത്തിന് ഇന്ധനമാകും. ഉപവസിക്കുന്നതിന് അത്തരത്തില്‍ നിരവധി ഗുണങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു.

Weight loss tips: loss weight through healthy diet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT