Induction stove Meta AI
Health

വൈദ്യുതി ബില്ല് കൂടാതെ ഇൻഡക്ഷൻ സ്റ്റൗ ഉപയോ​ഗിക്കാം

ഒട്ടേറെ കാര്യങ്ങളില്‍ ഗ്യാസിനേക്കാള്‍ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഉപകരണമാണ് ഇൻഡക്ഷൻ സ്റ്റ്.

സമകാലിക മലയാളം ഡെസ്ക്

യുദ്ധം അങ്ങ് ഇറാനിലും ഇസ്രയേലിലുമല്ലേ, നമ്മളെ ബാധിക്കില്ലല്ലോ എന്ന് പറഞ്ഞിടത്ത് അതിന്റെ തീവ്രത ഇപ്പോൾ നമ്മുടെ അടുക്കളയിൽ വരെ വന്നു നിൽക്കുകയാണ്. പാചകവാതകം കിട്ടാഖനി ആയി. ​ബുക്ക് ചെയ്ത ​ഗ്യാസ് സിലിണ്ടർ കിട്ടാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ വന്നതോടെ ആളുകൾ മദർ മാ​ർ​ഗങ്ങൾ തേടുകയാണ്.

​ഇതിന്റെ പിന്നാലെ ഇൻഡക്ഷൻ സ്റ്റൗ, ഇലക്ട്രിക് പ്രഷർ കുക്കർ തുടങ്ങിയവയുടെ വില്പനയും കുതിച്ചുയരുകയാണ്. എന്നാൽ വൈദ്യുതി ബിൽ കൂടുമോ എന്ന ആശങ്കയിൽ പലരും ഇത്തരം മാ​ർ​ഗങ്ങളിൽ നിന്ന് പിന്തിരിഞ്ഞു നിൽക്കുന്നുണ്ട്. പൂർണ്ണമായും ഗ്യാസ് ഉപേക്ഷിക്കുന്നതിന് പകരം, ചായ ഉണ്ടാക്കാനും ചോറ് വയ്ക്കാനും വെള്ളം തിളപ്പിക്കാനും ഇൻഡക്ഷൻ ഉപയോഗിക്കുന്നത് ​ഗ്യാസിൻ്റെ ഉപയോ​ഗം പരമാവധി കുറയ്ക്കാനും അധികകാലം സൂക്ഷിച്ചുവയ്ക്കാനും സഹായിക്കും.

പാചക വാതകവും ഇൻഡക്ഷ സ്റ്റൗവും

  • ഒട്ടേറെ കാര്യങ്ങളില്‍ ഗ്യാസിനേക്കാള്‍ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഉപകരണമാണ് ഇൻഡക്ഷൻ സ്റ്റ്. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ എന്തെങ്കിലും അപകടം ഉണ്ടാകുന്നതിന് മുന്‍പേ തന്നെ ഇത് ഓഫാകും. ഗ്യാസ് ഉപയോഗിക്കുമ്പോള്‍ ഉള്ള പോലെ പൊട്ടിത്തെറിക്കുമെന്ന പേടി വേണ്ട.

  • സമയം സെറ്റ് ചെയ്തു വയ്ക്കാം എന്നതുകൊണ്ട് പാചകം ചെയ്യുമ്പോള്‍ എപ്പോഴും അടുത്ത് നില്‍ക്കണം എന്നില്ല. ഇത് വളരെയധികം സമയം ലാഭിക്കാന്‍ സഹായിക്കുന്നു. അമിതമായി താപനില കൂടുമ്പോള്‍ ഓട്ടോമാറ്റിക് കട്ട്ഓഫ് ഫീച്ചർ പ്രവര്‍ത്തിച്ച് ഇത് ഓഫാകുന്നതിനാല്‍ ഭക്ഷണം കരിഞ്ഞുപോകാനുള്ള സാധ്യതയും കുറവാണ് .

  • ഗ്യാസ് ഉപയോ​ഗിച്ചുള്ള പാചകത്തെക്കാൾ ഇരട്ടി വേഗത്തിൽ പാചകം ചെയ്യാൻ ഇൻഡക്ഷൻ സ്റ്റൗവിന് സാധിക്കും. ഗ്യാസ് അടുപ്പിൽ 60 ശതമാനവും ചൂട് പുറത്തേക്ക് നഷ്ടപ്പെടാറുണ്ട്. എന്നാൽ ഇൻഡക്ഷനിലാണ് നിങ്ങൾ പാചകം ചെയ്യുന്നതെങ്കിൽ 90 ശതമാനം ചൂടും നേരിട്ട് പാത്രത്തിലേക്കാണ് എത്തുന്നത്.

  • ഗ്യാസിനേക്കാള്‍ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ പറ്റും എന്നതും ഇൻഡക്ഷൻ കുക്ക്‌ടോപ്പുകളുടെ ഒരു വലിയ പ്രത്യേകതയാണ്. ഒരു പാനല്‍ മാത്രമേ മുകളിലുള്ളൂ എന്നതിനാല്‍ ഇത് വളരെപ്പെട്ടെന്നു വൃത്തിയാക്കാം.

വൈദ്യുതി ബില്ല് കൂടുമെന്ന ടെൻഷൻ വേണ്ട

  • ഇൻഡക്ഷൻ സ്വിച്ച് ഓൺ ചെയ്താൽ സെക്കന്റുകൾക്കുള്ളിൽ തന്നെ അത് ചൂടാകും. അതിനാൽ പച്ചക്കറികൾ അരിയുന്നതിനും മസാലകൾ തയ്യാറാക്കുന്നതും മുമ്പേ ചെയ്തുവയ്ക്കണം. സ്റ്റൗ ഓൺ ചെയ്തിട്ട് ഇത്തരം കാര്യങ്ങൾ ചെയ്യരുത്.

  • സ്റ്റൗവിൻ്റെ പ്രതലവുമായി പൂർണ്ണമായും തട്ടി നിൽക്കുന്ന അടിവശം പരന്ന പാത്രങ്ങൾ ഉപയോഗിച്ചാൽ വൈദ്യുതി പാഴാകാതെ പാചകം അനായാസമാക്കാം.

  • പാചകം കഴിഞ്ഞാൽ തനിയെ ഓഫ് ആകാനുള്ള ടൈമർ ഇൻഡക്ഷൻ കുറ്റകറിൽ ഉണ്ട്. ഇത് സെറ്റ് ചെയ്യുന്നത് കറൻ്റ് ലാഭിക്കുന്നതിനും ഭക്ഷണങ്ങൾ കരിഞ്ഞുപോകുന്നതും തടയുന്നു.

  • എപ്പോഴും പാചകത്തിന് ആവശ്യമുള്ള വെള്ളം മാത്രം തിളപ്പിക്കുക.

  • പാചകം ചെയ്യുമ്പോൾ എപ്പോഴും അടച്ചു വച്ച് വേവിക്കുക. തുറന്നു വയ്ക്കുമ്പോൾ വേവാൻ സമയമെടുക്കുകയും വൈദ്യുതി പാഴാകുകയും ചെയ്യുന്നു.

  • വീട്ടില്‍ സോളാര്‍ ഉണ്ടെങ്കില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ പാചകം ചെയ്യാനും ഇതുവഴി പറ്റും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്റ്റീൽ അല്ലെങ്കിൽ ഇരുമ്പ് അടങ്ങിയ ഇൻഡക്ഷൻ ബേസ് ഉള്ള പരന്ന പാത്രങ്ങൾ മാത്രമേ ഇൻഡക്ഷൻ സ്റ്റൗവിൽ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. വൈദ്യുതി അധികനേരം ഉപയോഗിക്കാനാവില്ല. പവര്‍ റേറ്റിംഗ് 1500-2000 വാട്‌സ് ആയതിനാല്‍ ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 1.5 മുതല്‍ 2 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കേണ്ടി വരും. അതിനാല്‍ അത്യാവശ്യം ഉള്ള പാചകത്തിന്‌ മാത്രം ഇന്‍ഡക്ഷന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

LPG Gas vs Induction Cooker, Gas cylinder price rises

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂരില്‍ മത്സരിക്കും, പാര്‍ട്ടിക്ക് എന്താണ് ദോഷം'; നിലപാടില്‍ ഉറച്ച് കെ സുധാകരന്‍

പന്തെടുത്ത് സഹായിക്കാന്‍ നോക്കിയ സല്‍മാന്‍ ആഘയെ 'ചതിച്ചു വീഴ്ത്തി' ബംഗ്ലാദേശ് ക്യാപ്റ്റന്‍! റണ്ണൗട്ട് വിവാദം (വിഡിയോ)

പാൽ പെട്ടെന്ന് കേടാകുമോ എന്ന ആശങ്ക വേണ്ട; ടിപ്പുകൾ ഇതാ

'അച്ഛൻ സിനിമയിലായതു കൊണ്ട് ആളുകൾ എന്നെക്കുറിച്ച് കരുതിയിരുന്നത് അങ്ങനെയാണ്; പക്ഷേ സത്യം എന്തെന്നാൽ...'

രാജ്യസഭാംഗത്വം കിട്ടിയാല്‍ സ്വീകരിക്കും, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: ഐ എം വിജയന്‍

SCROLL FOR NEXT