Eyesight Meta AI Image
Health

അമിതാവേശം പാടില്ല! വേയ്റ്റ് ലിഫ്റ്റിങ്ങിനിടെ 26കാരന് കാഴ്ച നഷ്ടമായി, എന്താണ് വല്‍സാല്‍വ റെറ്റിനോപ്പതി?

ജിമ്മില്‍ ഹെവി വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്നതിനിടെ 26 കാരനായ യുവാവിന്റെ വലതു കണ്ണിന്റെ കാഴ്ച പെട്ടെന്ന് നഷ്ടപ്പെട്ടത്തിനെ കുറിച്ചാണ് ഡോക്ടര്‍ വിശദീകരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ജിമ്മില്‍ പോയാല്‍ ആദ്യത്തെ ഒരു ആവേശം എല്ലാവര്‍ക്കും ഉണ്ടാകും. ആവേശം കൂടി ചിലര്‍ക്ക് പണി കിട്ടിയ കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. ആരോഗ്യം നോക്കാതെ അമിതമായി വ്യായാമം ചെയ്യുന്നത് തലകറക്കം, ഛര്‍ദ്ദി, രക്തസമ്മര്‍ദം കുറയുക മുതല്‍ ഹൃദയാഘാതം വരെ സംഭവിക്കാം.

ശ്രദ്ധിച്ചില്ലെങ്കില്‍ കണ്ണിനും പണികിട്ടും!

ഈ അവസ്ഥകള്‍ക്കൊക്കെ പുറമെ, ജിമ്മില്‍ അമിതാവേശം കാണിക്കുന്നത് കണ്ണിനും പണിയാകുമെന്ന് ഓര്‍മിപ്പിക്കുകയാണ് നേത്രരോഗ വിദഗ്ധനായ ഡോ. അനീഷ് മര്‍ക്കന്‍. കഴിഞ്ഞ ദിവസം അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ജിമ്മില്‍ ഹെവി വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്നതിനിടെ 26 കാരനായ യുവാവിന്റെ വലതു കണ്ണിന്റെ കാഴ്ച പെട്ടെന്ന് നഷ്ടപ്പെട്ടത്തിനെ കുറിച്ചാണ് ഡോക്ടര്‍ വിശദീകരിക്കുന്നത്. പരിശോധനയില്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ക്ക് വല്‍സാല്‍വ റെറ്റിനോപ്പതി സംഭവിച്ചതായി കണ്ടെത്തിയെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

എന്താണ് വല്‍സാല്‍വ റെറ്റിനോപ്പതി

ശക്തിയായി ചുമയ്ക്കുമ്പോഴോ, അമിത ഭാരം ഉയര്‍ത്തുമ്പോഴോ നെഞ്ചിനും അടിവയറ്റിലും പെട്ടെന്ന് ഉണ്ടാകുന്ന മര്‍ദത്തെ തുടര്‍ന്ന് സംഭവിക്കുന്ന ഒരുതരം റെറ്റിനല്‍ രക്തസ്രാവമാണ് വല്‍സാല്‍വ റെറ്റിനോപ്പതി. ഇത് റെറ്റിനല്‍ കാപ്പിലറികള്‍ പൊട്ടുന്നതിലേക്കും പ്രീറെറ്റിനല്‍ രക്തസ്രാവത്തിലേക്കും നയിക്കുന്നു. വേദനയോ മറ്റ് അസ്വസ്ഥതയോ ഉണ്ടാകില്ലെന്നതാണ് ഇതിന്‍റെ പ്രത്യേകത. കൃത്യമായ ചികിത്സയിലൂടെ ആഴ്ചകള്‍ അല്ലെങ്കില്‍ മാസങ്ങള്‍ക്കുള്ളില്‍ കാഴ്ച ശക്തി തിരിച്ചു കിട്ടുമെന്ന് വിദഗ്ധര്‍ പറയുന്നു.

Man lost eyesight during Weightlifting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎഇയിലെ ഭീമന്‍ എണ്ണശുദ്ധീകരണ ശാലയ്ക്ക് സമീപം ഡ്രോൺ ആക്രമണം; പ്ലാന്റ് പൂട്ടി; യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍

പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ ഏക വിജയി റഷ്യ: യൂറോപ്യൻ യൂണിയൻ

'ഒരാളും സ്വയം സ്ഥാനാര്‍ഥി ചമയണ്ട, മത്സരിക്കണോയെന്ന് പാര്‍ട്ടി തീരുമാനിക്കും'; കെ സുധാകരനെതിരെ വിഡി സതീശന്‍

മണ്ണ് നീക്കാന്‍ കൈക്കൂലി; ജിയോളജി ഉദ്യോഗസ്ഥനെ കൈയോടെ പൊക്കി വിജിലന്‍സ്

കായികതാരങ്ങൾക്ക് സർക്കാർ ജോലി, 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ ഏഴിനകം അപേക്ഷിക്കണം

SCROLL FOR NEXT