Mandi vs biriyani Meta AI Image
Health

മന്തിയോ ബിരിയാണിയോ, ഏതാണ് കൂടുതൽ ആരോ​ഗ്യകരം

മന്തിയും ബിരിയാണിയും പാചകം ചെയ്യുന്ന രീതിയിലാണ് ആ രഹസ്യം ഒളിഞ്ഞിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്തിയോ ബിരിയാണിയോ?... അതൊരു കുഴപ്പിക്കുന്ന ചോ​ദ്യമാണ്. ഇവ രണ്ടും ഭക്ഷണപ്രേമികളുടെ ഇഷ്ട വിഭവ പട്ടികയിൽ ഏറ്റവും മുകളിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നവയാണ്. എന്നാൽ ചോദ്യം കുറച്ചുകൂടി ദീർഘിപ്പിച്ചാൽ, മന്തിയാണോ ബിരിയാണിയാണോ കൂടുതൽ ആരോ​ഗ്യകരമെന്ന് ചോദിച്ചാൽ, ഒരു പടി കയറി നിൽക്കുക മന്തിയാണെന്നാണ് ആരോ​ഗ്യവിദ​ഗ്ധരുടെ അഭിപ്രായം. അതിന് കാരണവുമുണ്ട്, മന്തിയും ബിരിയാണിയും പാചകം ചെയ്യുന്ന രീതിയിലാണ് ആ രഹസ്യം ഒളിഞ്ഞിരിക്കുന്നത്.

അമിതമായ എണ്ണമയതോ മസാലയോ മന്തിയിൽ ചേർക്കാറില്ല. അതാണ് മന്തിയെ ബിരിയാണിയിൽ നിന്ന് വ്യത്യസ്​തമാക്കുന്നതും ആരോഗ്യ പ്രദമാക്കുന്നതും​. ഇറച്ചിയിൽ നിന്നൊലിച്ചിറങ്ങുന്ന കൊഴുപ്പാണ്​ മന്തിയുടെ എണ്ണ. കുഴിയിലെ കനലും ചൂടുമാണ് മന്തിക്ക്​ ​വേവ്​ പകരുന്നത്​. കുഴിയിലേക്കിറക്കിവെക്കുന്ന ചെമ്പിലേക്ക്​ വേവിച്ച അരിയും അൽപസ്വൽപം മസാലയുമെല്ലാം ചേർത്ത ശേഷമാണ്​ ചിക്കനോ മട്ടനോ പ്രയോഗിക്കേണ്ടത്​. വെന്ത മാംസം റൈസിൽ പൂഴ്​ത്തിവെച്ച ശേഷം ചെമ്പിന്​ മൂടിയിടും.

കനലിന്റെ ചൂട് പതിയെ പതിയെ ഉള്ളിലേക്ക് പടർന്നു തുടങ്ങുമ്പോൾ ചിക്കനിൽ നിന്നുള്ള കോഴുപ്പ് ഒലിച്ചിറങ്ങും. അവിടെ തുടങ്ങുകയായി മന്തിയുടെ രുചിയുടെ രസതന്ത്രം. ഒന്നര മണിക്കൂറാണ് മന്തി വേവാനെടുക്കുന്ന സാധാരണ സമയം. കുഴിയിലെ കനലിന്റെ അളവാണ് ഇതെല്ലാം നിശ്ചയിക്കുന്നത്.

പാകമായാൽ കുഴിയിൽ നിന്നെടുത്ത് 15 മിനിറ്റോളം ഇളക്കിയും മറ്റ് പാത്രങ്ങളിലേക്ക് പകർത്തിയുമൊക്കെയാണ് മന്തി മിക്സ് ചെയ്യുന്നത്. നന്നായി വെന്ത ചോറിനും ചിക്കനുമൊപ്പം അനുസാരി വേഷത്തിൽ തക്കാളി ചട്നിയും മയോണൈസുമാണു വരിക. കാബേജ് അടങ്ങുന്ന സാലഡും ചേർന്നാൽ സംഗതി റെഡി.

ബിരിയാണി കുറച്ചു കൂടി സങ്കീണമാണ്. മസാലയും കൊഴുപ്പുമാണ് ബിരിയാണി രുചിയിൽ പ്രധാനം. മാംസം മസാലയും തൈരും ചേർത്ത് പുരട്ടിവെച്ച ശേഷം അരിയും മാംസവും ഒരുമിച്ച് പല ലെയറുകളായി അടുക്കി ദം ചെയ്താണ് ബിരിയാണി വേവിക്കുന്നത്. കാരമലൈസ് ചെയ്ത ഉള്ളി, നെയ്യ്, സുഗന്ധവ്യഞ്ജനങ്ങൾ ബിരിയാണിയുടെ സമ്പന്നമായ രുചിക്ക് അകമ്പടിയാകും. മൾട്ടി-ലെയേർഡ് ഫ്ലേവറാണ് ബിരിയാണിക്ക്.

മന്തി vs ബിരിയാണി

  • മന്തിയിൽ സാധാരണയായി പ്രോട്ടീൻ അളവ് കൂടുതലാണ്, ഇത് പേശികളുടെ പോഷണത്തിന് മികച്ചതാണ്.

  • ബിരിയാണിയിൽ കൂടുതൽ കാർബോഹൈഡ്രേറ്റുകളും കൊഴുപ്പും അടങ്ങിയിട്ടുണ്ട്, ഇത് കലോറി ലോഡ് വർദ്ധിപ്പിക്കും.

  • രണ്ട് വിഭവങ്ങളിലും നാരുകൾ കുറവായതിനാൽ സമീകൃത പോഷകാഹാരത്തിന് സാലഡ് അല്ലെങ്കിൽ റൈത്ത ചേർക്കാവുന്നതാണ്.

  • തീവ്രമല്ലാത്ത മസാലയും കുറഞ്ഞ എണ്ണയും ആയതിനാൽ ദഹനപ്രശ്നങ്ങൾ നേരിടുന്നവർക്ക് മന്തിയാണ് അനുയോജ്യം.

Mandi Vs Biriyani, Which is more healthy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉണ്ട ചോറിന് നന്ദി വേണം, പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ കൈകാര്യം ചെയ്യും'; രാജേന്ദ്രനെതിരെ വെല്ലുവിളിയുമായി എംഎം മണി

മൂന്നാമത്തെ കൺമണിയെ വരവേറ്റ് അപ്പാനി ശരത്; സന്തോഷം പങ്കുവച്ച് നടൻ

കല്‍പ്പറ്റയില്‍ പതിനാറുകാരന് ക്രൂരമര്‍ദനം, സംഘം ചേര്‍ന്ന് ആക്രമിച്ചത് വിദ്യാര്‍ഥികള്‍

കിരീടം നേടണമെങ്കിൽ ഇന്ത്യയെപ്പോലെ കളിക്കൂ; ഉപദേശവുമായി പാക് ക്യാപ്റ്റൻ

'എല്ലാ ആണുങ്ങളും ഒരു പരിധി വരെ രാഹുലീശ്വരന്മാരാണ്'

SCROLL FOR NEXT