ചിക്കനും മീനുമൊക്കെ വറുത്തു കഴിക്കാം, മികച്ച സ്മോക്കിങ് പോയിൻ്റ് ഉള്ള നാല് എണ്ണകൾ

ചൂടാക്കുമ്പോൾ എത്രസമയത്തിനുള്ളലാണ് എണ്ണയിൽ നിന്ന് പുക ഉയരുന്നത് അതാണ് അവയുടെ സ്മോക്കിങ് പോയിന്റ്.
Chicken fry and sliced onion
chicken fry Pinterest
Updated on
1 min read

ചിക്കനും മീനുമൊക്കെ വറുത്തു കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ? എണ്ണയിൽ വറുത്തു പൊരിച്ച ഭക്ഷണങ്ങൾ ആരോ​ഗ്യത്തിന് അത്ര സുരക്ഷിതമല്ലാത്തതു കൊണ്ട് പലരും ഇത് ഒഴിവാക്കാറുണ്ട്. എന്നാൽ മികച്ച എണ്ണയുടെ തിരഞ്ഞെടുപ്പ് ഈ പറഞ്ഞ പ്രശ്നങ്ങളെ കുറയ്ക്കും.

സ്മോക്കിങ് പോയിൻ്റ് കൂടിയ എണ്ണകൾ പാചകത്തിന് തിരഞ്ഞെടുക്കുന്നത് ആരോ​ഗ്യത്തിന് ഒരു പരിധിവരെ കോട്ടംതട്ടാതെ സഹായിക്കും. ചൂടാക്കുമ്പോൾ എത്രസമയത്തിനുള്ളലാണ് എണ്ണയിൽ നിന്ന് പുക ഉയരുന്നത് അതാണ് അവയുടെ സ്മോക്കിങ് പോയിന്റ്. ഇത് ഓരോ എണ്ണയ്ക്കും വ്യത്യസ്തമായിരിക്കും.

എണ്ണയുടെ ഉയർന്ന സ്മോക്കിങ് പോയിൻ്റ്

എണ്ണ അമിതമായി ചൂടാകുന്നതിന്റെ ലക്ഷണമാണ് പുക ഉയരുന്നത്. ഇത് എണ്ണയുടെ തന്മാത്രകൾ വിഘടിക്കാനും ദോഷകരമായ സംയുക്തങ്ങൾ പുറത്തുവിടുകയും ചെയ്യുന്നു. ഇത് ഭക്ഷണത്തിന്റെ ​ഗുണനിലവാരം മോശമാക്കും. മാത്രമല്ല കുടലിന്റെ ആരോ​ഗ്യത്തിനും ഇത് പ്രശ്നമാകും.

Chicken fry and sliced onion
അങ്ങനെ വലിച്ചെറിയപ്പെടേണ്ടതല്ല കറിവേപ്പില, കാൽസ്യത്തിന്റെയും ഇരുമ്പിന്റെയും കലവറ

ഉയർന്ന സ്മോക്കിങ് പോയിന്റെ ഉള്ള നാല് എണ്ണകൾ

വെളിച്ചെണ്ണ

ശുദ്ധീകരിച്ച വെളിച്ചെണ്ണയിൽ പൂരിത കൊഴുപ്പുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഏകദേശം 400 ഡിഗ്രി വരെയാണ് ഇതിന്റെ സ്മോക്കിങ് പോയിന്റ്.

ഒലിവ് ഓയിൽ

പാചകത്തിന് ഒലിവ് ഓയിൽ ആണ് ഏറ്റവും അനുയോജ്യം. എന്നാൽ ഡീപ്പ് ഫ്രൈ ചെയ്യാൻ ഇത് ഉപയോ​ഗിക്കരുത്. ഉയർന്ന സ്മോക്കിങ് പോയിന്റെ ഉണ്ടെങ്കിലും ഇതിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.

Chicken fry and sliced onion
മൂന്നും നാലും മണിക്കൂർ മാത്രം ഉറക്കം, ഉറക്കക്കുറവ് ശരീരത്തെ ബാധിക്കുന്നതെങ്ങനെ

നെയ്യ് അല്ലെങ്കിൽ ക്ലാരിഫൈഡ് ബട്ടർ

നെയ്യ് അല്ലെങ്കിൽ ക്ലാരിഫൈഡ് ബട്ടറിന് ഏകദേശം 450 ഡിഗ്രി വരെ ഉയർന്ന സ്മോക്കിങ് പോയിന്റ് ഉണ്ട്.

അവോക്കാഡോ ഓയിൽ

അവോക്കാഡോ ഓയിവിനാണ് ഏറ്റവും ഉയർന്ന സ്മോക്കിങ് പോയിന്റ് ഉള്ളത്. ഏകദേശം 520 ഡി​ഗ്രി ഫാരൻഹീറ്റ് ആണ് അവോക്കാഡോ ഓയിലിന്റെ സ്മോക്കിങ് പോയിന്റ്.

Summary

Best healthy Oil to fry chicken and fish

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com