

നമ്മുടെ ഒട്ടുമിക്ക എല്ലാ നാടൻ വിഭവങ്ങളിലും ഒഴിച്ചുകൂട്ടാനാവാത്ത ഒന്നാണ് കറിവേപ്പില. ഭക്ഷണത്തിന് മണവും രുചിയും കൂട്ടുന്ന കറിവേപ്പിലയ്ക്ക് ധാരാളം ഗുണങ്ങളുമുണ്ട്. പ്രകൃതി നേരിട്ട് പ്രോസസ് ചെയ്തു ഉല്‍പാദിപ്പിക്കുന്ന ഒരു മള്‍ട്ടിവിറ്റാമിന്‍ പ്രൊഡക്ട് ആണ് കറിവേപ്പിലയെന്ന് വേണമെങ്കില്‍ പറയാം.
ഇതില്‍ വിറ്റാമിന്‍ എ, സി, ഇ, ബി കോപ്ലക്‌സ്, ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളുടെ ആരോഗ്യത്തിന് പ്രത്യേകിച്ച്, ഗര്‍ഭിണികളുടെയും പ്രസവാനന്തര ശ്രുശൂഷയിലുള്ള സ്ത്രീകള്‍ക്കും.
രക്താരോഗ്യം
രക്താരോഗ്യത്തിന് അത്യാവശ്യമായ രണ്ട് പോഷകങ്ങളായ ഫോളിക് ആസിഡും ഇരുമ്പും കറിവേപ്പിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഫോളിക് ആസിഡ് ശരീരത്തിന് ഇരുമ്പ് കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു, അതിലൂടെ വിളർച്ച കുറയ്ക്കുന്നു. അതേസമയം ഇരുമ്പ് ചുവന്ന രക്താണുക്കളുടെ രൂപീകരണത്തെ പ്രോത്സാഹിപ്പിക്കും. പ്രസവശേഷം അമ്മമാര്‍ക്ക് അല്ലെങ്കില്‍ ആര്‍ത്തവ സമയം സ്ത്രീകള്‍ കറിവേപ്പില കഴിക്കുന്നത് ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം വര്‍ധിക്കാന്‍ സഹായിക്കും.
കറിവേപ്പില കഴിക്കുന്നത് കണ്ണുകൾക്കും രോഗപ്രതിരോധ സംവിധാനത്തിനും ചർമത്തിനും നല്ലതാണ്. ഇതില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. കറിവേപ്പില പതിവായി കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും വരള്‍ച്ച, കാഴ്ച മങ്ങല്‍ എന്നിവ ചെറുക്കാനും സഹായിക്കും.
പാല്‍ ഉല്‍പന്നങ്ങളില്‍ എന്ന പോലെ അളവില്‍ കറിവേപ്പിലയിലും കാല്‍സ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ അടങ്ങിയ ഫോസ്ഫറസ് കാല്‍സ്യത്തിന്‍റെ ആഗിരണം മെച്ചപ്പെടുത്തുകയും അസ്ഥികളുടെ സാന്ദ്രത വര്‍ധിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പ്രസവശേഷം അമ്മമാർക്കും ഓസ്റ്റിയോപൊറോസിസ് സാധ്യതയുള്ളവര്‍ക്കും കറിവേപ്പില പതിവായി കഴിക്കാവുന്നതാണ്.
പ്രതിരോധശേഷി കുറയുന്നതിനും അകാല വാർദ്ധക്യത്തിനും പ്രധാന കാരണങ്ങളിലൊന്നായ ഓക്‌സിഡേറ്റീവ് സമ്മർദത്തെ ചെറുക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സി, ഇ എന്നിവയും കറിവേപ്പിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇത് ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുകയും ചര്‍മത്തിന് സ്വാഭാവിക തിളക്കവും മൃദുത്വം നല്‍കുകയും ചെയ്യുന്നു.
നാഡീവ്യവസ്ഥയെ സഹായിക്കുന്നതിനും, ഹോർമോണുകളെ സന്തുലിതമാക്കുന്നതിനും, ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന അവശ്യ ബി വിറ്റാമിനുകൾ കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഊര്‍ജം നിലനിര്‍ത്തുന്നതിനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates