രണ്ടല്ല, മൂന്ന് നേരം! കൊറിയൻ ബ്രഷിങ് ടെക്നിക്കും ഹിറ്റ്, പല്ലുകൾക്ക് ഇത് നല്ലതാണോ?

അത്താഴത്തിന് ശേഷം പല്ല് തേയ്ക്കുന്നത് ​ഗുരുതര രോഗങ്ങളുടെ നിരക്ക് കുറയ്ക്കാൻ സഹായിച്ചു.
Korean Brushing Technique
Korean Brushing TechniqueMeta AI Image
Updated on
1 min read

കൊറിയക്കാരുടെ ജീവിതശൈലിയും ഭക്ഷണരീതിയുമൊക്കെ ഭാഷയുടെയും രാജ്യങ്ങളുടെയും അതിർവരമ്പുകൾ ഭേദിച്ച് ലോകമെമ്പാടുമുള്ള ആളുകളുടെ ദൈനംദിന ശീലങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴിതാ, കൊറിയക്കാരുടെ ബ്രഷിങ് രീതിയാണ് ട്രെൻഡിങ് ആകുന്നത്.

കൊറിയൻ 3-3-3 ബ്രഷിങ് ടെക്നിക്

ദിവസത്തിൽ മൂന്ന് തവണ മൂന്ന് മിനിറ്റ് സമയമെടുത്ത് പല്ലു തേക്കണം. അതും ഭക്ഷണം കഴിച്ച് മൂന്ന് മിനിറ്റിനുള്ളിൽ. ഇതാണ് കൊറിയൻ 3-3-3 ബ്രഷിങ് ടെക്നിക്. ഇങ്ങനെ ബ്രഷ് ചെയ്യുന്നത് പല്ലുകളിൽ അടിഞ്ഞു കൂടുന്ന പ്ലാക്ക് നീക്കം ചെയ്യാനും ബാക്ടീരിയ ആക്രമണം തടയാനും സഹായിക്കുമെന്നാണ് കൊറിയ ബ്രഷിങ് രീതിയുടെ പ്രത്യേകത. ഇതിനോടകം തന്നെ പുതിയ ബ്രഷിങ് രീതി ജെൻ സി ഏറ്റെടുക്കുകയും ചെയ്തു.

കൊറിയൻ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ, ആരോഗ്യ-ക്ഷേമ മന്ത്രാലയം എന്നിവയ്ക്ക് കീഴിലുള്ള ചിയോങ്‌ജുവിലെ ഡിവിഷൻ ഓഫ് ക്രോണിക് ഡിസീസ് സർവൈലൻസ് 2012 മുതൽ 2014 വരെ നടത്തിയ ഒരു പഠനത്തിൽ ഉച്ചഭക്ഷണത്തിന് ശേഷവും ഉറങ്ങുന്നതിന് മുൻപും പല്ല് തേയ്ക്കുന്നത് പീരിയോണ്ടൽ രോഗങ്ങളുടെ നിരക്കിൽ ഗണ്യമായ കുറവുണ്ടായതായി കണ്ടെത്തി. അത്താഴത്തിന് ശേഷം പല്ല് തേയ്ക്കുന്നത് ​ഗുരുതര രോഗങ്ങളുടെ നിരക്ക് കുറയ്ക്കാൻ സഹായിച്ചു. കൂടാതെ ഓറൽ ഫ്ലോസും ഇലക്ട്രിക് ടൂത്ത് ബ്രഷുകളും ഉപയോഗിക്കുന്നത് കൂടുതൽ മികച്ച ഫലങ്ങൾ നൽകുമെന്നും പഠനം പറയുന്നു.

കൊറിയൻ ബ്രഷിങ് രീതി ആരോഗ്യകരമാണോ?

ഭക്ഷണം കഴിച്ച് മൂന്ന് മിനിറ്റിനുള്ളിൽ ബ്രഷ് ചെയ്യണോ

ഭക്ഷണത്തിന് ശേഷം പല്ലുകൾ തേക്കുന്നത് ഭക്ഷണപാനീയങ്ങളിൽ നിന്നുള്ള ആസിഡ് കേടുപാടുകൾ തടയാൻ സഹായിക്കും. എന്നാൽ സിട്രസ് അല്ലെങ്കിൽ സോഡ പോലുള്ള വളരെ അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾ കഴിഞ്ഞ ഉടനെ പല്ല് തേയ്ക്കുന്നത് ഇനാമലിന് ദോഷം ചെയ്യും. അതുകൊണ്ട് ഭക്ഷണത്തിന് ശേഷം 20–30 മിനിറ്റ് കഴിഞ്ഞ് പല്ലു തേക്കുന്നതാണ് നല്ലത്.

Korean Brushing Technique
രാവിലെ വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത 5 'ഹെൽത്തി' ഭക്ഷണങ്ങൾ

മൂന്ന് മിനിറ്റ് പല്ല് തേക്കേണ്ടതുണ്ടോ?

പല്ലു തേക്കുന്നതിലൂടെ പല്ലുകൾക്കിടയിൽ തങ്ങിനിൽക്കുന്ന ഭക്ഷണ അവശിഷ്ടങ്ങൾ, പ്ലാക്ക്, മോണയെ ബാധിക്കുന്ന ബാക്ടീരിയകൾ എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ മൂന്ന് മിനിറ്റ് പല്ല് തേയ്ക്കുന്നത് നല്ലതാണ്. എത്ര നേരം പല്ലു തേക്കുന്നു എന്നതിനെക്കാൾ ഉപരി പല്ലുകൾ ശരിയായ വൃത്തിയാക്കുന്നുണ്ടോ എന്നതിലാണ് കാര്യം.

Korean Brushing Technique
തണുത്തതോ ചൂടോ കഴിച്ചാൽ പല്ലു പുളിപ്പ്, ഇനാമൽ നഷ്ടമാകുന്നതിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാം

ദിവസത്തിൽ മൂന്ന് നേരം പല്ലു തേക്കേണ്ട ആവശ്യമുണ്ടോ?

മിക്ക ദന്തരോഗ വിദഗ്ധരും നിർദേശിക്കുന്നത്, ദിവസത്തിൽ രണ്ട് തവണ (രാവിലെയും രാത്രി ഭക്ഷണത്തിന് ശേഷവും) രണ്ട് മിനിറ്റ് ദൈർഘ്യത്തിൽ പല്ലുകൾ തേക്കണമെന്നാണ്. അതാണ് ശരിയായ രീതി. 3-3-3 റൂൾ ദന്തസംരക്ഷണം ഓർമപ്പെടുത്താൻ നല്ലതാണെങ്കിലും അതേപടി ചെയ്യുന്നത്, പല്ലുകളുടെ ആരോഗ്യം നശിപ്പിക്കാൻ കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Summary

What is korean 3-3-3 brushing technique, is it bad or good

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com