രാവിലെ വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത 5 'ഹെൽത്തി' ഭക്ഷണങ്ങൾ

ഏത്തപ്പഴം വളരെ പോഷകങ്ങൾ നിറഞ്ഞതാണെങ്കിലും വെറും വയറ്റിൽ ഏത്തപ്പഴം കഴിക്കുന്നത് ​ദഹനത്തെ ബുദ്ധിമുട്ടിലാക്കും.
Healthy breakfast
Healthy breakfastMeta AI Image
Updated on
1 min read

രാവിലെ ഉറക്കം ഉണർന്ന ശേഷമുള്ള നമ്മുടെ ശീലങ്ങളാണ് അന്നേ ദിവസത്തെ ​ഗതി നിശ്ചയിക്കുന്നത്. രാവിലെയുള്ള ശീലങ്ങൾ, വെറും വയറ്റിൽ ആദ്യം കഴിക്കുന്ന ഭക്ഷണം എന്നിവ ദീർഘകാല അടിസ്ഥാനത്തിൽ ആരോ​ഗ്യത്തെ മെച്ചപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യാം.

ഉറക്കം ഉണർന്ന ഉടൻ ധ്യാനം ചെയ്യുക, സൂര്യപ്രകാശം ഏൽക്കുക, സ്ക്രീൻ ടൈം പരിമിതപ്പെടുത്തുക എന്നിവയുടെ പ്രധാനം നമുക്കെല്ലാവർക്കും അറിയാമെങ്കിലും നമ്മളിൽ പലരും ഭക്ഷണക്രമത്തിന്റെ കാര്യത്തിൽ അബദ്ധങ്ങൾ ചെയ്യാറുണ്ട്.

ആരോ​ഗ്യകരമായ ഭക്ഷണമാണെങ്കിലും അവ കഴിക്കുന്ന സമയവും പ്രധാനമാണെന്നും വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രാവിലെ വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ചില 'ഹെൽത്തി' വിഭവങ്ങളുണ്ട്. അവ നിങ്ങളുടെ കുടലിന്റെ ആരോ​ഗ്യം മോശമാക്കാം.

ചായ, കാപ്പി അല്ലെങ്കിൽ സിട്രസ് പാനീയങ്ങൾ

രാവിലെ ഉണർന്നാൽ ഉടൻ കാപ്പി അല്ലെങ്കിൽ ചായ കുടിക്കുന്ന ശീലം നമ്മളിൽ മിക്കയാളുകളുടെയും പതിവാണ്. ഇതിൽ അടങ്ങിയ കഫീൻ ആമാശയ പാളിയെ ഉത്തേജിപ്പിക്കുന്നു. ഇത് അസിഡിറ്റി, എരിച്ചിൽ, ഓക്കാനും പോലുള്ള അവസ്ഥകളിലേക്ക് നയിക്കും. അതുപോലെ പലരും ട്രെൻഡ് പിടിച്ചു രാവിലെ ഓറഞ്ച് ജ്യൂസ് കുടിക്കുന്നവരുണ്ട്.

എന്നാൽ ഇതുപോലുള്ള സിട്രിക് പാനീയങ്ങൾ കുടിക്കുന്നതും കുടലിന് സമാന അനുഭവം ഉണ്ടാക്കും. ഇത് ദൈനംദിന ശീലമായി മാറുകയാണെങ്കിൽ കാലക്രമേണ ആസിഡ് റിഫ്ലക്സിനുള്ള സാധ്യത വർധിപ്പിക്കുന്നു.

ഏത്തപ്പഴം, സ്മൂത്തികൾ

രാവിലെ ഏറ്റവും എളുപ്പമുള്ള ബ്രോക്ക് ഫാസ്റ്റ് ആണ് ഏത്തപ്പഴം. വളരെ പോഷകങ്ങൾ നിറഞ്ഞതാണെങ്കിലും വെറും വയറ്റിൽ ഏത്തപ്പഴം കഴിക്കുന്നത് ​ദഹനത്തെ ബുദ്ധിമുട്ടിലാക്കും. ഇത് ​ഗ്യാസ്, വയറുവീർക്കൽ, മന്ദത എന്നിവയ്ക്ക് കാരണമാകാം. അതുപോലെ തന്നെ പാൽ ചേർത്ത് സ്മൂത്തികൾ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തുന്ന നിരവധി ആളുകളുണ്ട്. പാൽ വെറും വയറ്റിൽ കുടിക്കുന്നത് ബ്ലോട്ടിങ് ഉണ്ടാക്കാം. പാൽ വെറും വയറ്റിൽ ഒഴിവാക്കുന്നതാണ് നല്ലത്.

Healthy breakfast
ഹൃദയം വരെ നിലയ്ക്കാം, രാത്രി രക്തത്തിലെ പഞ്ചസാര കുറഞ്ഞാൽ എന്തു ചെയ്യണം

സാല‍ഡ്

ഹെൽത്തി ആണെന്ന് കരുതി വെറും വയറ്റിൽ ഡാലഡ് കഴിക്കാൻ ശ്രമിക്കുന്നവരോടാണ്, ഈ ചോയിസ് അത്ര ഹെൽത്തി അല്ല. ഡാലഡിൽ ചേർക്കുന്ന പച്ചക്കറികളിൽ ലയിക്കുന്ന നാരുകൾ ധാരാളമുണ്ട്. ഇത് വെറും വയറ്റിലേക്ക് എത്തുമ്പോൾ കുടലിന് പെട്ടെന്ന് ദഹിപ്പിക്കാൻ കഴിയില്ല. രാവിലെ പാകം ചെയ്ത ഭക്ഷണത്തോടൊപ്പമോ അല്ലെങ്കിൽ അതിന് ശേഷമോ സാലഡ് കഴിക്കുന്നതാണ് നല്ലത്.

Healthy breakfast
'കിക്കു' കിട്ടാൻ ഓരോ തവണയും അളവു കൂട്ടുന്നു; ലഹരി ഉപയോ​ഗം മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ

രാവിലെ ബ്രേക്ക്ഫാസ്റ്റിന് എപ്പോഴും മൃദുവായതും പോഷകസമൃദ്ധവും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണം തിരഞ്ഞെടുക്കുക. ഇത് പിന്നീട് വരുന്ന ഭക്ഷണത്തെ ദഹിപ്പിക്കാനും ശരീരത്തിന് ഊർജം നൽകാനും കുടലിനെ ഒരുക്കാൻ സഹായിക്കുന്നു.

Summary

Healthy diet tips: Worst foods to have on an empty stomach

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com