പ്രതീകാത്മക ചിത്രം 
Health

മോശം മാനസികാരോഗ്യം ദഹനസംവിധാനത്തെ തകരാറിലാക്കും; എങ്ങനെ തടയാം?

മാനസികാവസ്ഥ മോശമായിരിക്കുന്നത് ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ടിപ്‌സ് 

സമകാലിക മലയാളം ഡെസ്ക്

നസ്സും ശരീരവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടുതന്നെ നമ്മുടെ വികാരങ്ങളും ചിന്തകളുമെല്ലാം ശാരീരിക ആരോഗ്യത്തെയും ബാധിക്കും. മാനസികാവസ്ഥ മോശമായിരിക്കുന്നത് ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. ഉദ്ദാഹരണത്തിന്, വിഷാദവും ഉത്കണ്ഠയുമൊക്കെ അലട്ടുന്ന ആളുകള്‍ക്ക് വയറുവേദന, മലബന്ധം, വയറിളക്കം, ഗ്യാസ് തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. 

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ടിപ്‌സ് 

• നാരുകളടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെട്ട സമീകൃതാഹാരം ദഹനത്തെ മെച്ചപ്പെടുത്തും. പ്രോബയോട്ടിക് അഥവാ പുളിപ്പിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ്. 

• സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നത് ദഹനപ്രശ്‌നങ്ങളെ വലിയ രീതിയില്‍ തടയാന്‍ സഹായിക്കും. ജോലിയില്‍ നിന്നടക്കം ഇടയ്ക്കിടെ ബ്രേക്ക് എടുക്കുന്നതും മെഡിറ്റേഷന്‍, വ്യായാമം, നല്ല ഉറക്കം തുടങ്ങിയവ ഉറപ്പാക്കുന്നതും സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന കാര്യങ്ങളാണ്. 

• നല്ല ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന്റെ പ്രധാന ഘടകം ഉറക്കം തന്നെയാണ്. നന്നായി ഉറങ്ങിയില്ലെങ്കില്‍ ശരീരത്തിന് സ്വയം റിപ്പെയര്‍ ചെയ്യാന്‍ കഴിയാതെയാകും. ദിവസവും ഏഴ്-എട്ട് മണിക്കൂര്‍ നന്നായി ഉറങ്ങാന്‍ ശ്രദ്ധിക്കണം. 

• നന്നായി വെള്ളം കുടിക്കേണ്ടതും ദഹനത്തിന് സുപ്രധാനമാണ്. ഭക്ഷണം ദഹിക്കാനും, പോഷകങ്ങളെ ലയിപ്പിക്കാനും ശരീരത്തിലെ വിവിധ അവയവങ്ങളിലേക്ക് അവ എത്തിക്കാനുമെല്ലാം ദഹനവ്യവസ്ഥ ആശ്രയിക്കുന്നത് വെള്ളത്തെയാണ്. ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിക്കണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT