Milind Soman Instagram
Health

രാവിലെ ബദാമും പഴവും; മിലിന്ദ് സോമന്റെ ഫിറ്റ്‌നസ് സീക്രട്ട്

ദിവസത്തില്‍ 10-15 മിനിറ്റുകളാണ് വര്‍ക്ക്ഔട്ടിന് വേണ്ടി മാറ്റിവയ്ക്കുക.

സമകാലിക മലയാളം ഡെസ്ക്

റെഡ് കാര്‍പ്പറ്റില്‍ നിന്ന് ബോളിവുഡിലെ മിന്നും താരമായ മിലിങ് സോമന്‍ ഫിറ്റ്‌നസ് ഫ്രീക്കുകളുടെ റോൾ മോഡലാണ്. 59-ാം വയസിലും അദ്ദേഹത്തിന്റെ ശരീരം ഫിറ്റായിരിക്കുന്നതിന് പിന്നിലെ സീക്രട്ട് എന്താണെന്ന് അറിയാമോ?

കര്‍ശനമായ ഡയറ്റോ വര്‍ക്ക്ഔട്ടുകളോ താന്‍ പരീക്ഷിക്കാറില്ല, ദിവസത്തില്‍ 10-15 മിനിറ്റുകളാണ് വര്‍ക്ക്ഔട്ടിന് വേണ്ടി മാറ്റിവയ്ക്കുക. ആരോഗ്യം അല്ലെങ്കില്‍ ഫിറ്റ്നസ് എന്നത് ഒരു ഗോള്‍ ആയി എടുക്കുന്നവര്‍ക്ക് അതൊരു സമ്മര്‍ദമാകാന്‍ സാധ്യതയുണ്ട്. മറിച്ച് അതൊരു ദിനചര്യയാക്കുന്നത് ഫിറ്റ്നസ് ആസ്വദിക്കാനും ബലം അനുഭവപ്പെടാനും സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.

സ്ഥിരതയാണ് പ്രധാനം. എത്ര ചെറിയ ശീലമാണെങ്കിലും അത് സ്ഥിരമായും ചിട്ടയായും ചെയ്യുകയാണെങ്കില്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുമെന്നും അദ്ദേഹം പറയുന്നു. മടിയാണ് ഫിറ്റ്നസിന്‍റെ ഏറ്റവും വലിയ വില്ലന്‍. മടി ഒഴിവാക്കാനായാല്‍ ഫിറ്റ്നസിലേക്കുള്ള ചുവടുവയ്പ്പ് വളരെ എളുപ്പമായിരിക്കും.

പുലര്‍ച്ചെ എഴുന്നേല്‍ക്കാന്‍ മടിയുള്ള ആളാണ് ഞാന്‍, എന്നാല്‍ ഉന്മേഷവും ഊര്‍ജ്ജവും കിട്ടുന്നതിന് രാവിലെ നേരത്തെ എഴുന്നേക്കുന്നത് മികച്ചതാണ്. ദിവസത്തില്‍ 10-12 മിനിറ്റ് നേരമാണ് ഒരു ദിവസം വര്‍ക്ക്ഔട്ട് ചെയ്യുന്നത്. കൂടാതെ കര്‍ശനമായ ഡയറ്റുകളും പിന്തുടരുന്നില്ല. നടത്തം, ഓട്ടം, സൈക്ലിങ് എന്നിവയാണ് പ്രധാന വര്‍ക്ക്ഔട്ടുകള്‍. ആഴ്ചയില്‍ 60-70 കിലോ മീറ്റര്‍ ഓട്ടം, നീന്തല്‍, സൈക്ലിങ് എന്നിവ പരിശീലിക്കുന്നുണ്ട്. ഇത് കാലുകളുടെ പേശികള്‍ക്കും ഹൃദയാരോഗ്യത്തിനും മികച്ചതാണ്.

എത്ര തിരക്കുള്ള ദിവസമാണെങ്കിലും ഉച്ചഭക്ഷണത്തിന് മുന്‍പ് 50 പുഷ് അപ്പുകള്‍ എടുക്കാന്‍ സമയം കണ്ടെത്തണം. കര്‍ശന വര്‍ക്ക്ഔട്ടുകള്‍ അല്ലെങ്കില്‍ ഡയറ്റുകളെക്കാള്‍ മിലിന്ദ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ദൈനംദിന ചെറിയ ചിട്ടകളിലാണ്. ഈ ചിട്ടയാണ് അദ്ദേഹത്തെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ മുന്നോട്ടു കൊണ്ടു പോകുന്നത്.

ബാലന്‍സ്ഡ് ലൈഫ്

ആരോഗ്യമെന്നത് നമ്മള്‍ പുറമെ കാണുന്നതിലല്ല, അത് അനുഭവപ്പെടുന്നതിലാണ്. മിലിന്ദ് എപ്പോഴും തന്റെ ശരീരത്തെ കേള്‍ക്കുകയും വിശ്രമം ആവശ്യമുള്ളപ്പോള്‍ വിശ്രമിക്കുകയും ചെയ്യുന്നു. കര്‍ശനമായ സാഹചര്യങ്ങളിലേക്ക് തന്നെ ഒരിക്കലും തള്ളിവിടുകയില്ല. ഫിറ്റ്‌നസ് എന്നാല്‍ അദ്ദേഹത്തിന് വെറുമൊരു ഗോള്‍ അല്ല. അത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. ഭക്ഷണത്തെ ബഹുമാനിക്കുക, മാനസികമായി സമാധാനത്തോടെ കഴിയുക. ഓരോ ദിവസവും ചലിക്കുന്നത് ആസ്വദിക്കുക. ഇതാണ് മിലിന്ദിന്റെ യുവത്വം നിലനിര്‍ത്താന്‍ കാരണമാകുന്നത്.

Milind Soman Fitness Secret: He emphasizes overcoming laziness as the primary challenge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT