ലിഫ്റ്റിനുള്ളില്‍ കണ്ണാടി വെക്കുന്നതിന് പിന്നില്‍ 
Health

മുഖം നോക്കാൻ മാത്രമല്ല, ലിഫ്റ്റിൽ കണ്ണാടി സ്ഥാപിച്ചിരിക്കുന്നതിന് പിന്നിലെ ആരോഗ്യഗുണങ്ങള്‍

ലിഫ്റ്റില്‍ കണ്ണാടി സ്ഥാപിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

സമകാലിക മലയാളം ഡെസ്ക്

സ്റ്റെപ്പുകൾ കയറാൻ മടിയുള്ളവർക്കും ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും ലിഫ്റ്റ് ഒരു അനു​ഗ്രഹമാണ്. ലിഫ്റ്റിൽ കയറിയാൽ രണ്ടുണ്ട് ​ഗുണം. ഒന്ന്, സ്റ്റെപ്പുകൾ കയറി മെനക്കടാതെ വേ​ഗത്തിൽ മുകളിലെ നിലകളിൽ എത്താം. രണ്ട് ലിഫ്റ്റിൽ സ്ഥാപിച്ചിരിക്കുന്ന കണ്ണാടി നോക്കി മുഖം ഒന്നുകൂടി മിനുക്കാം. എന്തിനാണ് ലിഫ്റ്റിൽ ഇത്തരത്തിൽ കണ്ണാടി സ്ഥാപിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

അടുത്തിടെ ജപ്പാനിലെ എലിവേറ്റർ അസോസിയേഷൻ പുറത്തിറക്കിയ മാർ​ഗനിർദേശത്തെ തുടർന്നാണ് ലിഫ്റ്റിനുള്ളിൽ കണ്ണാടി നിർബന്ധമാക്കിയത്. ഇത് അലങ്കാരത്തിനല്ല. മറിച്ച് ലിഫ്റ്റ് ഉപയോഗിക്കുന്ന ആളുകളുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദ്​ഗധർ പറയുന്നു.

ലിഫ്റ്റിൽ കണ്ണാടി സ്ഥാപിക്കുന്നതിന് പിന്നിലെ കാരണം

ക്ലോസ്‌ട്രോഫോബിക്

ചെറുതും ഇടുങ്ങിയതുമായ സ്ഥലങ്ങളോടുള്ള ഭയമാണ് ക്ലോസ്ട്രോഫോബിക്. ചിലർക്ക് ലിഫ്റ്റിനുള്ളിൽ കയറുമ്പോൾ ക്ലോസ്ട്രോഫോബിക് അനുഭവപ്പെടാറുണ്ട്. ഇത് ഉത്കണ്ഠ, ശ്വാസതടസം, കുടുങ്ങിയ പോലുള്ള തോന്നൽ എന്നിവ അനുഭവപ്പെടും. ചില ​ഗുരുതര സന്ദർഭങ്ങളിൽ ഹൃദയാഘാതത്തിലേക്ക് വരെ ഇത് നയിക്കാം. ക്ലോസ്ട്രോഫോബ ഒരു പരിധി വരെ തടയാൻ കണ്ണാടി സ​ഹായിക്കും. സാധാരണയായി കണ്ണാടികൾ ഒരു ചെറിയ സ്ഥലം വിശാലമാക്കി കാണിക്കും. കുടുങ്ങിയ പോലുള്ള അവരുടെ വികാരത്തെ ഇത് അകറ്റുന്നു.

സുരക്ഷ വർധിപ്പിക്കും

ലിഫ്റ്റിൽ ഒരു കണ്ണാടിയുടെ മറ്റൊരു പ്രധാന കാരണം അതിലുള്ളവരുടെ സുരക്ഷയാണ്. ലിഫ്റ്റിനുള്ളിൽ കുറ്റകൃത്യങ്ങൾ നടന്ന നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. അടുത്ത് നിൽക്കുന്ന ആൾ എന്ത് ചെയ്യുന്നുവെന്ന് അറിയാൻ കണ്ണാടിയിലൂടെ നമുക്ക് കഴിയും. ഇത് അപകടങ്ങൾ തടയാനും സംശയാസ്‌പദമായ പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്താനും സഹായിക്കുന്നു.

ശ്രദ്ധ തിരിക്കൽ

കണ്ണാടിയെ ഒരു ശ്രദ്ധ തിരിക്കൽ ഉപകരണമായും ഉപയോ​ഗിക്കാം. കണ്ണാടി കണ്ടാൽ ഒന്ന് നോക്കാത്തവർ ഉണ്ടാകില്ല. ഇത് ശ്രദ്ധതിരിക്കാൻ സഹായിക്കും. ബഹുനില കെട്ടിടങ്ങളിലാണ് കൂടുതലായും ലിഫ്റ്റ് സ്ഥാപിക്കുന്നത്. ലിഫ്റ്റിൽ കുറേ നേരം ചെലവഴിക്കേണ്ട അവസരങ്ങളിൽ ശ്രദ്ധതിരിക്കാനും വിരസത അറിയാതിരിക്കാനും ഇത് സ​ഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

ചൂടുകാലത്ത് എസി നല്ലതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

എണ്ണവില 110 ഡോളര്‍ കടന്നു, കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1700 പോയിന്റ് ഇടിഞ്ഞു; പൊള്ളി ബാങ്ക് ഓഹരികള്‍

അവൻ ഇനി ഒറ്റയ്ക്കല്ല, പഞ്ചിന് ​'ഗേൾ ഫ്രണ്ട്' ആയി; മോമോ ചാനൊപ്പം കളിക്കുന്ന ദൃശ്യങ്ങൾ വൈറൽ

SCROLL FOR NEXT