Water bottle Pexels
Health

മഴക്കാലത്ത് എപ്പോഴൊക്കെ വെള്ളം കുടിക്കണം?

ശരീരത്തിന്റെ ഊർജ്ജനില നിലനിർത്താനും വെള്ളം ആവശ്യമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ഴക്കാലമാണെങ്കിലും വെള്ളം കുടിക്കുന്നതിൽ വിട്ടുവീഴ്ച പാടില്ല. വെള്ളത്തിന്റെ അളവു കുറഞ്ഞാൽ ശരീരത്തിലെ പല പ്രവർത്തനങ്ങളെയും ബാധിക്കും. ചർമത്തിന്റെ ആരോ​ഗ്യത്തിനും ദിവസവും എട്ട് ​ഗ്ലാസ് വരെ വെള്ളമെങ്കിലും കുടിക്കണമെന്നാണ് പറയുന്നത്.

എന്നുകരുതി ഒറ്റയടിക്ക് അഞ്ച് ആറും ​ഗ്ലാസ് വെള്ളം കുടിച്ച് കണക്ക് ഒപ്പിക്കാമെന്ന് കരുതരുത്. പകൽ മുഴുവനും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. രാവിലെ എഴുന്നേറ്റാൽ ഉടൻ തന്നെ ഒരു ​ഗ്ലാസ് വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കാം. ശരീരത്തിലെ വിഷാംശവും മറ്റും പുറന്തള്ളാൻ ഇത് സഹായകരമായിരിക്കും. മാത്രമല്ല, ശരീരത്തിന്റെ ഊർജ്ജനില നിലനിർത്താനും വെള്ളം ആവശ്യമാണ്.

വ്യായാമത്തിന് ശേഷവും നന്നായി വെള്ളം കുടിക്കണം. ബോട്ടിൽഡ് ജ്യൂസ്, സോഡ എന്നിവ പരമാവധി ഒഴിവാക്കി, ശുദ്ധമായ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുൻപും ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്.

വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴും, വായിക്കുമ്പോഴും, ടിവി കാണുമ്പോഴും, ഓഫീസിലിരിക്കുമ്പോഴുമെല്ലാം ഒരു കുപ്പിയിൽ വെള്ളം നിറച്ച് അടുത്തുവെയ്ക്കുക. അപ്പോൾ വെള്ളം കുടിക്കാൻ മറക്കില്ല. ഇതൊരു ശീലമാക്കിയാൽ വെള്ളം കുടിക്കാൻ മറന്നു പോകില്ല.

പഴങ്ങൾ മധുരം ചേർക്കാതെ ജ്യൂസടിച്ചുകുടിക്കുന്നതും ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. വെള്ളത്തിന്റെ അളവു കുറയുന്നതു പോലെ തന്നെ പ്രശ്നമാണ് കൂടുന്നതും. അത് ഛർദി, ക്ഷീണം എന്നിവയുണ്ടാവാം. നിറം മാറ്റമൊന്നുമില്ലാതെയാണ് മൂത്രം പോവുന്നതെങ്കിൽ വെള്ളത്തിന്റെ അളവ് കൃത്യമാണെന്ന് മനസ്സിലാക്കാം.

Monsoon health care; don't forget to drink water

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധവളപത്രം ജൂണ്‍ ആദ്യ ആഴ്ച, കേന്ദ്രത്തില്‍ നിന്ന് പരമാവധി തുക വാങ്ങിയെടുക്കും: മുഖ്യമന്ത്രി

ഷൂസ് വാഷിങ് മഷീനിൽ കഴുകാമോ? മഴക്കാലത്ത് ഷൂസിന്റെ പരിപാലനം എങ്ങനെ?

യുദ്ധാരംഭം പോലെയല്ല, ഇറാന്‍ കൂടുതല്‍ ശക്തം; പണിപ്പുരയില്‍ ഒരുങ്ങുന്നത് അത്യാധുനിക ആയുധങ്ങള്‍

എല്ലാ വേ​ദനയ്ക്കും ചൂട് പിടിക്കാമോ?

ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും ഇനി വരില്ല

SCROLL FOR NEXT