Multi-tone hair colour Meta AI Image
Health

കളർഫുൾ മുടി! ഈ ട്രെൻഡ് അത്ര സേയ്ഫ് അല്ല, എന്താണ് മൾട്ടി-ടോൺഡ് ഹെയർ കളറിങ്?

പലപ്പോഴും ആവർത്തിച്ചുള്ള ബ്ലീച്ചിങ് ആവശ്യമായി വരുന്ന ഒരു സങ്കീർണ്ണമായ പ്രക്രിയയാണിത്.

സമകാലിക മലയാളം ഡെസ്ക്

റുത്ത ഇടതൂര്‍ന്ന മുടിയായിരുന്നു ഒരു കാലത്തെ സൗന്ദര്യ സങ്കല്‍പം. ഫാഷനും ട്രെൻഡും മാറിമറിഞ്ഞതോടെ കറുത്ത മുടിയെന്നത് ഓൾഡ് ഫാഷനായി. മഴവില്ല് പോലെ പല വർണങ്ങൾ മുടിയിൽ പരീക്ഷിക്കാനാണ് പുതിയ തലമുറ ഇഷ്ടപ്പെടുന്നത്.

ഇപ്പോഴുള്ള ലുക്ക് ഒന്ന് മാറ്റിപ്പിടിക്കാൻ പലരുടെ ആദ്യം കൈ വയ്ക്കുക മുടിയിലാകും. എന്നാൽ ട്രെൻഡിന് പിന്നാലെ പോകുന്നതിന് മുൻപ് ഇവ മുടിക്ക് എത്രത്തോളം ഹാനികരമാണെന്ന് മനസിലാക്കണം. പല കെമിക്കൽ ഡൈകളും അടങ്ങിയതാണ് മൾട്ടി-ടോൺഡ് ഹെയർ കളറിങ്. പലപ്പോഴും ആവർത്തിച്ചുള്ള ബ്ലീച്ചിങ് ആവശ്യമായി വരുന്ന ഒരു സങ്കീർണ്ണമായ പ്രക്രിയയാണിത്.

ഇത് മുടിയുടെ ഫോളിക്കുകളെ ദുർബലപ്പെടുത്തുകയും കാലക്രമേണ മുടി വരണ്ടതാക്കാനും മുടി പൊട്ടിപോകാനും കൊഴിഞ്ഞു പോകാനുമൊക്കെ കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ മുടിയിൽ കളർ ചെയ്യുക എന്നത് വളരെ സാധാരണമായിരിക്കുന്നു. കുട്ടികൾ മുതൽ മധ്യവയസ്കർ വരെ മുടിയിൽ കളറിങ് അല്ലെങ്കിൽ ഡൈ ചെയ്യുന്നവരാണ്.

അതുകൊണ്ട് തന്നെ മുടിയിൽ കളർ ചെയ്യുന്നതിന് മുൻപ് ചില മുൻകരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മൾട്ടി-ടോൺഡ് ഹെയർ കളറിങ് തിരഞ്ഞെടുക്കുന്നതിലും ഒരു നിറം തിരഞ്ഞെടുക്കുന്നതാണ് മികച്ചതെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

മുടി കളര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • മുടിയുടെ സ്വഭാവമനുസരിച്ചുള്ള കളറിങ് തിര​ഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.അതിനായി പരിചയ സമ്പന്നരായ ഹെയര്‍ സ്റ്റൈലിസ്റ്റിനെ മാത്രം സമീപീക്കുക.

  • കളര്‍ ചെയ്യുന്നതിന് ഒരു ദിവസം മുന്‍പ് മുടി കണ്ടീഷന്‍ ചെയ്യുന്നത് നല്ലതാണ്.

  • കളര്‍ ചെയ്തു കഴിഞ്ഞാല്‍ കളര്‍ ചെയ്ത മുടിക്ക് പ്രത്യേകമായുള്ള, കളര്‍ പ്രൊട്ടക്ഷനുള്ള ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുക.

  • ഡീപ് കണ്ടീഷനിങ്, പ്രോട്ടീന്‍ ട്രീറ്റ്മെന്‍റ് എന്നിവ ചെയ്യുന്നത് മുടിക്ക് ഗുണം ചെയ്യും.

  • കളര്‍ ചെയ്ത മുടിക്ക് നല്ല ശ്രദ്ധ ആവശ്യമാണ്. അയേണിങ് പോലുള്ളവ ഒഴിവാക്കാം. അ‌വ മുടിയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തും.

  • മുടി പൊട്ടിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ മുടി മൃദുവായി ചീകാം.

  • മുടി കളര്‍ ചെയ്യാനുപയോഗിക്കുന്ന കെമിക്കല്‍ ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കിയേക്കാം. അലര്‍ജിയില്ലെന്ന് പരീക്ഷിച്ച് ഉറപ്പുവരുത്തിയതിന് ശേഷമേ കളര്‍ ചെയ്യാവൂ.

  • ഹെന്നപോലെയുളള നാച്വറല്‍ ഹെയര്‍കളറുകള്‍ ഉപയോഗിക്കാവുന്നതാണ്.

Multi-tone hair colour: repeated colouring affects hair health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

ഹൈക്കോടതിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി; 57 കാരന്‍ അറസ്റ്റില്‍

കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയ്‌ക്കെതിരെ തരൂരിന്റെ വിമര്‍ശനം, കിഫ്ബിയുടെ പ്രസക്തി ഗൗരവം, 'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായെന്ന് മുഖ്യമന്ത്രി ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

തടഞ്ഞുവെച്ച എസ്എസ്എ ഫണ്ട് കേരളത്തിന് ഉടന്‍ നല്‍കും; കേന്ദ്രം സുപ്രീം കോടതിയില്‍

SCROLL FOR NEXT