Music and mental health pexels
Health

മൂഡ് ശരിയാക്കാൻ പാട്ട് കേൾക്കാം, സന്തോഷം കൂടുമെന്ന് വി​ദ​ഗ്ധർ

സംഗീതം കേള്‍ക്കുന്നത് നമ്മളില്‍ സന്തോഷത്തിന് കാരണക്കാരനായ ഹോര്‍മോൺ ഡോപമിന്റെ അളവു കൂട്ടുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മൂഡ് ശരിയാകാൻ ഒരു പാട്ട് കോട്ടാൽ മതിയെന്ന് ചിലർ പറയുന്നത് കേൾക്കാറില്ല, സം​ഗീതത്തിന് നമ്മുടെ മാനസിക ആരോ​ഗ്യത്തിൽ ചെറുതല്ലാത്ത ഒരു സ്വാധീനമുണ്ട്. മോശപ്പെട്ട അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ സം​ഗീതം ആസ്വദിക്കുന്നത് നിങ്ങളെ കൂടുതൽ പോസിറ്റീവാക്കാൻ സഹായിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നത്.

സം​ഗീതം എങ്ങനെയാണ് നമ്മളിൽ പ്രവർത്തിക്കുക എന്നല്ലേ...സംഗീതം കേള്‍ക്കുന്നത് നമ്മളില്‍ സന്തോഷത്തിന് കാരണക്കാരനായ ഹോര്‍മോൺ ഡോപമിന്റെ അളവു കൂട്ടുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അങ്ങനെ നമ്മൾ കൂടുതല്‍ പ്രസരിപ്പുള്ളവരാക്കുകയും ചെയ്യുന്നു. ഉത്കണ്ഠ, സ്‌ട്രെസ് എന്നിവ കുറയ്ക്കാന്‍ സംഗീതം വളരെ നല്ല മാര്‍ഗമാണ്. സ്‌ട്രെസിന് കാരണമായ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവു കുറച്ച് ഡോപമിന്‍ കൂട്ടുന്നതിന് സംഗീതം മികച്ച മാര്‍ഗമാണ്.

കൂടാതെ സംഗീതം ആസ്വദിക്കുന്നത് ഏകാ​ഗ്രത വര്‍ദ്ധിപ്പിക്കും. തലച്ചോറിലുണ്ടാകുന്ന കെമിക്കല്‍ മാറ്റങ്ങളുടെ ഭാഗമായി നമ്മുടെ ശ്രദ്ധകൂടുന്നു. സംഗീതം ആസ്വദിക്കാന്‍ മാത്രം കുറച്ചു സമയം ഒരു ദിവസത്തില്‍ മാറ്റിവെക്കണം. ശ്രദ്ധകൂട്ടുന്നതു പോലെ ഓര്‍മ്മശക്തിക്കും സംഗീതം നല്ലതാണ്. ഉറക്കം കൂടുതല്‍ മെച്ചപ്പെടുത്താനും ​ഗുണം ചെയ്യും.

സംഗീതം ആസ്വദിച്ചുകൊണ്ട് വര്‍ക്കൗട്ട് ചെയ്യുന്നത് മനസിനും ശരീരത്തിനും ഒരുപോലെ നല്ലതാണ്. വര്‍ക്കൗട്ട് പ്രയാസങ്ങള്‍ അകറ്റാനും രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്താനും നല്ലതാണ്.

Music helps to uplift your mood says expert

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും