ബിഞ്ച് വാച്ച് ഇപ്പോൾ സുപരിചിതമായ ഒരു പ്രയോഗമാണെങ്കിൽ സാവധാനം ശ്രദ്ധനേടുന്ന ഇതിനോട് സാമ്യമുള്ള ഒന്നാണ് ബിഞ്ച് ഈറ്റിങ്. പക്ഷെ അത്ര നിസാരമായി പറഞ്ഞുപോകാവുന്ന ഒന്നല്ല ഇതെന്നതാണ് വസ്തുത. പെട്ടെന്നുണ്ടാകുന്ന വിശപ്പിന്റെ പുറത്ത് ഭക്ഷണത്തോട് തോന്നുന്ന ഭ്രമം എന്നതിലുപരി ഇതൊരു രോഗാവസ്ഥയാണ്, ബിഞ്ച് ഈറ്റിങ് ഡിസോഡർ.
ഭക്ഷണക്രമം പാലിക്കാനാകാതെ അമിതമായി ഭക്ഷണം കഴിക്കുന്നതിനെയാണ് ബിഞ്ച് ഈറ്റിങ് ഡിസോഡർ എന്ന് പറയുന്നത്. അതേസമയം ഇത് ഭക്ഷണവുമായി മാത്രമല്ല മറിച്ച് ശാരീരീകവവും മാനസികവുമായ പ്രശ്‌നങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഒന്നിലധികം മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഇത് അനോറെക്സിയ നെർവോസ (സ്വയം അമിതഭാരമുള്ളവരായി കാണുന്ന ഇക്കൂട്ടർ പട്ടിണി കിടന്ന് ഭാരം കുറയ്ക്കുകയും അത് വഴി അവരുടെ ഉയരത്തിനും പ്രായത്തിനുമനുസരിച്ച ഭാരം ഇല്ലാത്ത അവസ്ഥയിലെത്തുകയും ചെയ്യുന്ന അവസ്ഥ), ബുളിമിയ നെർവോസ (ഒരു നിശ്ചിത കാലയളവിൽ അസാധാരണമാംവിധം കൂടിയ അളവിൽ ഭക്ഷണം കഴിക്കുകയും ഇത് നിർത്താനോ കഴിക്കുന്നത് നിയന്ത്രിക്കാനോ പറ്റാത്ത അവസ്ഥ) എന്നിവയ്ക്കും സമാനമാണ്.
ലക്ഷണങ്ങൾ?
പതിവിലും കൂടുതലായി ഇടയ്ക്കിടെ ഭക്ഷണം കഴിക്കുക.
അസ്വസ്ഥത തോന്നുന്നത് വരെ ഭക്ഷണം കഴിക്കുക.
വിശപ്പ് അനുഭവപ്പെടുന്നില്ലെങ്കിലും ഉയർന്ന അളവിൽ ഭക്ഷണം കഴിക്കുന്നത്.
എന്തുമാത്രം ഭക്ഷണം കഴിക്കുന്നെന്നോർത്ത് നാണക്കേട് കാരണം ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്നത്. 
അമിതമായി ആഹാരം കഴിച്ചുകഴിഞ്ഞ് സ്വയം വെറുപ്പ്, വിഷാദം, കുറ്റബോധം എന്നവ തോന്നുന്നത്. 
എങ്ങനെ അറിയാം?
ശരാശരി ഒരാഴ്ചയിൽ രണ്ട് തവണ എന്ന ക്രമത്തിൽ തുടർച്ചയായി ആറ് മാസം തുടരുന്നതോ ആഴ്ചയിൽ ഒരു ദിവസം വീതം മൂന്ന് മാസം തുടർച്ചയായി വരുന്നതാണ് പതിവ്. അതേസമയം ആഴ്ചയിൽ ഒന്നുമുതൽ മൂന്ന് തവണയൊക്കെ ഇത്തരം തോന്നലുണ്ടാകുന്നതിനെ ബിഞ്ച് ഈറ്റിങ് ഡിസോഡറിന്റെ നേരിയ ലക്ഷണമായാണ് കണക്കാക്കുന്നത്. എന്നാൽ ഇത് തുടർച്ചയായി ആഴ്ചയിൽ നാല് മുതൽ ഏഴ് തവണ ഉണ്ടാകുന്നുണ്ടെങ്കിൽ അത് ഗുരുതരമായി കാണണം. ചില തീവ്ര സാഹചര്യങ്ങളിൽ ആഴ്ചയിൽ 8 മുതൽ 13 തവണയും ചിലപ്പോൽ 14ൽ കൂടുതൽ പ്രാവശ്യവും ഇങ്ങനെ ഉണ്ടാകാം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates