'അനാവശ്യ ചർച്ചകൾ വേണ്ട, അത് പ്രകടനത്തെ ബാധിക്കും'; അഭിഷേക് ശർമയ്ക്ക് പിന്തുണയുമായി ബാറ്റിങ് കോച്ച്
മുംബൈ: ടി20 ലോകകപ്പിൽ ഇതുവരെ റൺ കണ്ടെത്താൻ കഴിയാത്ത ഓപ്പണർ അഭിഷേക് ശർമയ്ക്ക് പിന്തുണയുമായി ഇന്ത്യൻ ബാറ്റിങ് കോച്ച്. താരത്തിന് മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തേണ്ട സാഹചര്യമില്ല. കൃത്യമായ പ്ലാനോടെയാണ് അഭിഷേക് കളിക്കുന്നത്. താരത്തിന് ടീം പൂർണ പിന്തുണയാണ് നൽകുന്നത് എന്നും ബാറ്റിങ് കോച്ച് സിതാൻഷു കോട്ടക് വ്യക്തമാക്കി.
“ അഭിഷേകിന്റെ ബാറ്റിങ്ങിനെക്കുറിച്ച് അനാവശ്യമായി വിശകലനം ചെയ്യാറില്ല. എതിരാളികൾ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത് എന്ന് താരങ്ങളുടെ മനസിലുണ്ടാകും. അഭിഷേകിന് വ്യക്തമായ പദ്ധതിയും എങ്ങനെ ബാറ്റ് ചെയ്യണമെന്നും താരത്തിന് അറിയാം'' സിതാൻഷു കോട്ടക് പറഞ്ഞു. ടി20 വലിയ റിസ്ക് നിറഞ്ഞൊരു ഫോർമാറ്റ് ആണ്. ചില ഘട്ടത്തിൽ താരങ്ങൾ പുറത്താകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'' അഭിഷേക് നല്ല ഫോമിലാണ്, വ്യക്തമായ പ്ലാനും മനോഭാവവും അദ്ദേഹത്തിനുണ്ട്. ഇത്തരത്തിലുള്ള ചർച്ചകളിലൂടെ അമിത സമ്മർദ്ദം സൃഷ്ടിച്ചാൽ താരങ്ങളുടെ പ്രകടനത്തെ അത് ബാധിക്കും നെതർലൻഡ്സിനെതിരെയുള്ള മത്സരത്തിൽ താരത്തിന്റെ ഭാഗത്ത് നിന്നും വീഴ്ച വന്നിട്ടില്ല. കൃത്യമായ സമയത്ത് താരം കഴിവിനൊത്ത പ്രകടനം പുറത്തെടുക്കും'' കോട്ടക് പറഞ്ഞു.
ലോകകപ്പിൽ അഭിഷേക് ശർമ കളിച്ച രണ്ടു മത്സരങ്ങളിലും താരം പൂജ്യത്തിനാണ് പുറത്തായത്. ഉദരസംബന്ധമായ അസുഖം കാരണം നമീബിയയ്ക്ക് എതിരെ നടന്ന മത്സരത്തിൽ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. താരം ഫോം കണ്ടെത്താൻ വൈകുന്നത് ടീമിന്റെ ഓപ്പണിങ് കൂട്ടുകെട്ടിനെ സാരമായി ബാധിക്കുന്നുണ്ട്.
India Batting Coach Extends Support to Abhishek Sharma Despite Lean Patch
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

