Night Skin Care Tips Pinterest
Health

രാവിലെ 'സ്കിൻ ഗ്ലോ' ആകണോ? ഉറങ്ങുന്നതിന് മുമ്പ് ഈ കാര്യങ്ങൾ മറക്കരുത്

ശരിയായ നൈറ്റ് സ്കിൻ കെയർ റൂട്ടീൻ പാലിക്കുന്നത് മുഖക്കുരു കുറയ്ക്കാനും ചർമത്തിന് സ്വാഭാവിക തിളക്കം നൽകാനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ വൈകിപ്പിക്കാനും സഹായിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

കലുമുഴുവൻ മേക്കപ്പും പൊടിയും ചൂടും മഴയുമൊക്കെയായി മുഖത്തെ ചർമം രാത്രിയാകുമ്പോഴേക്കും ആകെ ഡള്ളായിട്ടുണ്ടാവും. അതുകൊണ്ട് തന്നെ രാത്രി ഉറങ്ങുന്നതിന് മുൻപുള്ള സ്കിൻ കെയർ ശീലങ്ങൾ ചർമാരോ​ഗ്യത്തിന് വളരെ പ്രധാനമാണ്. ശരിയായ നൈറ്റ് സ്കിൻ കെയർ റൂട്ടീൻ പാലിക്കുന്നത് മുഖക്കുരു കുറയ്ക്കാനും ചർമത്തിന് സ്വാഭാവിക തിളക്കം നൽകാനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ വൈകിപ്പിക്കാനും സഹായിക്കും.

നൈറ്റ് സ്കിൻ കെയർ റൂട്ടീൻ എങ്ങനെ ചെയ്യാം

മേക്കപ്പ് പൂർണമായും നീക്കം ചെയ്യുക

മേക്കപ്പ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യാതെ ഉറങ്ങുന്നത് ചർമത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണകരമല്ല. ഇത് മുഖക്കുരു, ബ്ലാക്ക്ഹെഡ്സ് തുടങ്ങിയവയ്ക്ക് കാരണമാകും.

ക്ലെൻസിംഗ് ബാം അല്ലെങ്കിൽ ഓയിൽ-ബേസ്ഡ് ക്ലെൻസർ ഉപയോഗിച്ച് മേക്കപ്പ് പൂർണമായും നീക്കം ചെയ്യാവുന്നതാണ്.

Night face wash

മൈൽഡ് ക്ലെൻസർ ഉപയോഗിച്ച് മുഖം കഴുകുക

പകൽ മുഴുവൻ അടിഞ്ഞുകൂടിയ പൊടി, എണ്ണ, അണുക്കൾ എന്നിവ നീക്കം ചെയ്യാൻ രാത്രി മുഖം വൃത്തിയായി കഴുകേണ്ടത് അത്യാവശ്യമാണ്. മുഖം വൃത്തിയാകുന്നതോടെ മുഖക്കുരു കുറയുന്നു, ചർമത്തിന് ശ്വാസമെടുക്കാനുള്ള സൗകര്യം കിട്ടുന്നു.

ടോണർ ഉപയോഗിക്കാം

മുഖം കഴുകിയ ശേഷം ടോണർ ഉപയോഗിക്കുന്നത് ചർമത്തിന്റെ pH ബാലൻസ് നിലനിർത്താൻ സഹായിക്കും. ഓയിലി സ്‌കിൻ ഉള്ളവർക്ക് ടോണർ ഉപയോ​ഗിക്കുന്നത് മികച്ചതാണ്.

Night Serum

സീറം ഉപയോഗിക്കുക

രാത്രിയാണ് സീറം ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. വിറ്റാമിൻ സി, ഹൈയലുറോണിക് ആസിഡ്, നിയാസിനമൈഡ് തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ സീറങ്ങൾ ചർമത്തെ പുതുക്കാൻ സഹായിക്കും.

മോയ്സ്ചറൈസർ

ചർമം വരണ്ടുപോകുന്നത് തടയാനും രാത്രിയിൽ ജലാംശം നിലനിർത്താനും മോയ്സ്ചറൈസർ സഹായിക്കും. വരണ്ട ചർമമുള്ളവർ ക്രീം-ബേസ്ഡ് മോയ്സ്ചറൈസർ, എണ്ണമയമുള്ളവർ ജെൽ-ബേസ്ഡ് മോയ്സ്ചറൈസർ ഉപയോ​ഗിക്കുക.

കണ്ണിനുചുറ്റുമുള്ള ഭാഗം മറക്കരുത്

കണ്ണിന് ചുറ്റുമുള്ള ചർമം വളരെ നേർത്തതാണ്. അതിനാൽ ഡാർക്ക് സർക്കിൾസ്, ഫൈൻ ലൈൻസ് എന്നിവ തടയാൻ ഐ ക്രീം ഉപയോഗിക്കാം.

ആവശ്യത്തിന് വെള്ളം കുടിക്കുക

രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് അമിതമായി വെള്ളം കുടിക്കേണ്ടതില്ല. എന്നാൽ ശരീരത്തിൽ ജലാംശം കുറയാതിരിക്കാൻ ദിവസത്തിൽ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ചർമാരോഗ്യത്തിന് ഗുണം ചെയ്യും.

Under eye massage

തലയിണക്കവർ പതിവായി മാറ്റുക

തലയിണക്കവറുകളിൽ ബാക്ടീരിയയും എണ്ണയും അടിഞ്ഞുകൂടും. ഇത് മുഖക്കുരുവിന് കാരണമാകാം. ആഴ്ചയിൽ 1–2 തവണ തലയിണക്കവർ മാറ്റുന്നത് നല്ലതാണ്.

മതിയായ ഉറക്കം ഉറപ്പാക്കുക

രാത്രിയിൽ 7–9 മണിക്കൂർ ഉറങ്ങുന്നത് ചർമത്തിന്റെ സ്വാഭാവിക പുനരുജ്ജീവന പ്രക്രിയയെ സഹായിക്കുന്നു. ഉറക്കക്കുറവു കണ്ണിനടിയിലെ കറുപ്പ്, മുഖം ക്ഷീണിതമായ കാണുക, ചർമത്തിന് തിളക്കം നഷ്ടപ്പെടുക തുടങ്ങിയവയ്ക്ക് കാരണമാകാം.

ഈ അബദ്ധങ്ങൾ ഒഴിവാക്കുക

  • മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങുക

  • അമിതമായി സ്‌ക്രബ് ഉപയോഗിക്കുക

  • പുതിയ ഉൽപ്പന്നങ്ങൾ ഒരേസമയം പരീക്ഷിക്കുക

  • രാത്രി വൈകിയും മൊബൈൽ ഉപയോഗം

ശരിയായ ക്ലെൻസിങ്, മോയ്സ്ചറൈസിങ്, മതിയായ ഉറക്കം എന്നിവ മാത്രം പാലിച്ചാലും ചർമത്തിൽ വലിയ മാറ്റങ്ങൾ കാണാനാകും. ദിവസവും കുറച്ചു മിനിറ്റുകൾ ചർമത്തിനായി മാറ്റിവെക്കുന്നത് ദീർഘകാലത്ത് ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമം നേടാൻ സഹായിക്കും.

Night Skin Care Routine: night skin care common mistakes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്‍ പ്രശാന്തും ബി അശോകും തിരികെ സര്‍വീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ആദ്യ ബിക്കിനി സീൻ, 'നോട്ട് സൈസ് സീറോ'യ്ക്ക് വേണ്ടി കൃതിയുടെ കഠിന ഫിറ്റ്നസ് പരിശീലനം

'മഹേശന്റെ ആത്മഹത്യക്ക് കാരണം വെള്ളാപ്പള്ളി നടേശന്റെ ഭീഷണി'; പുനരന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് വിഎം സുധീരന്റെ കത്ത്

3 ലോക ചാംപ്യൻമാരെ കിറുകൃത്യം പ്രവചിച്ചു; 'ഇത്തവണ അവർ ലോകകപ്പ് ഉയർത്തും'! ​ഗണിത ശാസ്ത്രജ്ഞന്റെ ഞെട്ടിക്കും പ്രവചനം ​

വീടിന്റെ മതില്‍ ഇടിഞ്ഞുവീണു; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

SCROLL FOR NEXT