പുറത്തെ ഭക്ഷണത്തെക്കാള്‍ എന്തുകൊണ്ടും നല്ലത് വീട്ടിലെ ഭക്ഷണമാണ്. അതുകൊണ്ടാണ് വിദ്യാര്‍ഥികള്‍ക്കിടയും ജോലിക്കാര്‍ക്കിടയിലും ലഞ്ച് ബോക്സിന് പ്രാധാന്യം കൂടുന്നത്. രാവിലെ ചോറിനൊപ്പം പലതരം വിഭവങ്ങള്‍ ലഞ്ച് ബോക്സിന്‍റെ ഓരോ കോണില്‍ അണിനിരക്കും. ഉച്ചയ്ക്ക് മൂടി തുറക്കുമ്പോള്‍ ഭക്ഷണത്തിന് ഒരു പ്രത്യേക മണവും സ്വാദുമായിരിക്കും. എന്നാല്‍ നോണ്‍വെജ് ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ ചെറിനൊപ്പം ഒന്നിച്ചു വെയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പാകം ചെയ്തതിനു ശേഷം നോൺവെജ് ഭക്ഷണങ്ങൾ ലെഞ്ച് ബോക്സിൽ സൂക്ഷിക്കുമ്പോള്‍
താപനില
നോണ്‍വെജ് ഭക്ഷണങ്ങള്‍ ലഞ്ച് ബോക്സില്‍ അല്ലെങ്കില്‍ പാക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം താപനിലയാണ്. അഞ്ച് ഡിഗ്രി സെല്‍ഷ്യസിനും 60 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള താപനിലയില്‍ നോണ്‍വെജ് ഭക്ഷണങ്ങള്‍ സൂക്ഷിക്കുമ്പോള്‍ ഭക്ഷ്യജന്യ രോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയകൾ അതിവേഗം പെരുകാന്‍ കാരണമാകും.
വെറും 20 മിനിറ്റിനുള്ളിൽ തന്നെ ഇതിന്‍റെ എണ്ണം ഇരട്ടിയാകുകയും ചെയ്യാം. ചിക്കന്‍, മീന്‍ പോലുള്ള വിഭവങ്ങളില്‍ ബാക്ടീരിയയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളും ഈർപ്പവും അടങ്ങിയിട്ടുണ്ട്. ഇത് സാൽമൊണെല്ല, ഇ. കോളി, കാംപിലോബാക്‌ടർ, ലിസ്റ്റീരിയ മോണോസൈറ്റോജെനുകൾ എന്നിവയ്ക്ക് വളരാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു.
അതുപോലെ ചൂടു കൂടുന്നതും പ്രശ്നമാണ്. താപനില 20 ഡിഗ്രി സെൽഷ്യസില്‍ കവിയുന്നതും ഭക്ഷണത്തെ മോശമാക്കാം. ഇത് സാൽമൊണല്ല, സ്റ്റാഫൈലോകോക്കസ് ഓറിയസ് തുടങ്ങിയ ബാക്ടീരിയകൾ വേവിച്ച കോഴിയിറച്ചിയിലോ മാംസത്തിലോ അതിവേഗം പെരുകുകയും ഭക്ഷ്യവിഷബാധ പോലെയുള്ള അപകടസാധ്യതയിലേക്ക് നയിക്കുകയും ചെയ്യും.
ഭക്ഷണങ്ങൾ പാക്ക് ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ കഴിക്കുന്നതാണ് നല്ലത്. അന്തരീക്ഷ ഊഷ്മാവ് 30 ഡിഗ്രി സൽഷ്യസിന് മുകളിലാണെങ്കിൽ ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷണം കഴിക്കുകയും ചെയ്യണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates