Nose-Picking Pexels
Health

മൂക്കില്‍ കയ്യിടുന്ന ശീലം തലച്ചോറിന് അത്ര സേയ്ഫ് അല്ല, അല്‍ഷിമേഴ്സ് വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം

ക്ലമീഡിയ ന്യുമോണിയ എന്ന ബാക്ടീരിയ നേരിട്ട് മൂക്കിലൂടെ തലച്ചോറിലേക്ക് എത്തുന്നു.

സമകാലിക മലയാളം ഡെസ്ക്

മൂക്കില്‍ കയ്യിടുന്ന ശീലമുണ്ടോ? എങ്കില്‍ സൂക്ഷിച്ചോ, ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കൂടുതലെന്ന് ഓസ്ട്രേലിയന്‍ ഗവേഷകര്‍. കുട്ടികളാണെങ്കിലും മുതിര്‍ന്നവര്‍ ആണെങ്കിലും ഇടയ്ക്കിടെ മൂക്കിനുള്ളില്‍ കയ്യിടുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ടാകും. പൊതു ഇത് അത്ര നല്ല ശീലമല്ലെന്ന് പറയുമെങ്കിലും ഇതില്‍ അത്ര അപകടമില്ലെന്ന് തോന്നാം. എന്നാല്‍ തലച്ചോറിന് ഈ ശീലം അത്ര ഗുണകരമായിരിക്കില്ലെന്നാണ് ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സര്‍വകലാശാല ഗവേഷകരുടെ വാദം.

മൂക്കില്‍ വിരല്‍ ഇടമ്പോള്‍ ഉള്ളിലെ നേര്‍ത്ത കലകള്‍ പൊട്ടാനോ തകരാനോ കാരണമുന്നു. അതിലൂടെ നമ്മുടെ കൈകളില്‍ നിന്നുള്ള മാരകമായ ബാക്ടീരിയകള്‍ തലച്ചോറിലേക്ക് നേരിട്ട് എത്താന്‍ കാരണമാകുമെന്ന് പഠനത്തില്‍ പറയുന്നു. എലികളില്‍ മനുഷ്യരില്‍ ന്യുമോണിയ ഉണ്ടാക്കുന്ന ക്ലമീഡിയ ന്യുമോണിയ എന്ന ബാക്ടീരിയ ഉപയോഗിച്ചാണ് പഠനം നടത്തിയത്. പ്രായമാകുമ്പോള്‍ ഡിമെന്‍ഷ്യ ബാധിച്ച ഭൂരിഭാഗം ആളുകളിലും ഈ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

എലികളിൽ മൂക്കിലെ എപ്പിത്തീലിയത്തിന് (മൂക്കിലെ അറയുടെ മുകൾഭാഗത്തുള്ള നേർത്ത ടിഷ്യു) കേടുപാടുകൾ സംഭവിച്ചപ്പോൾ ഘ്രാണ നാഡികള്‍ക്ക് (മൂക്കിലെ അറയെയും തലച്ചോറിനെയും ബന്ധിപ്പിക്കുന്ന നാഡി) അണുബാധ ഉണ്ടാവുകയും. ഈ ബാക്ടീരിയകള്‍ക്ക് ഘ്രാണ നാഡിയിലൂടെ നേരിട്ട് തലച്ചോറില്‍ എത്താനാകുമെന്നും കണ്ടെത്തി. ഇത് എലികളുടെ തലച്ചോറിൽ ഉയര്‍ന്ന അളവില്‍ അമിലോയിഡ്-ബീറ്റ പ്രോട്ടീൻ നിക്ഷേപിക്കുന്നതിലേക്ക് നയിച്ചു. അൽഷിമേഴ്‌സ് രോഗമുള്ളവരിൽ ഈ പ്രോട്ടീന്റെ പ്ലാക്കുകൾ വലിയ അളവില്‍ കണ്ടെത്തിയിട്ടുണ്ട്.

അതായത്, ക്ലമീഡിയ ന്യുമോണിയ എന്ന ബാക്ടീരിയ നേരിട്ട് മൂക്കിലൂടെ മുകളിലേക്ക് പോയി തലച്ചോറിലേക്ക് എത്തുകയും അൽഷിമേഴ്‌സ് രോഗത്തിന് സമാനമായ രോഗാവസ്ഥകൾക്ക് കാരണമാകുകയും ചെയ്യുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. ഏതാണ്ട് 24 മുതൽ 72 മണിക്കൂറിനുള്ളിലാണ് അണുബാധ സംഭവിച്ചതെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ മനുഷ്യരിലും ഇതേ ഫലം ഉണ്ടാക്കുമോ എന്നതില്‍ വിശദമായ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.

Health News: Research Finds Unexpected Connection Between Nose-Picking and Alzheimer’s.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT