പ്രതീകാത്മക ചിത്രം 
Health

എണ്ണമയമുള്ള ചർമ്മമാണോ? ഇതാ ചില പോംവഴികൾ... 

സെബാസിയസ് ഗ്രന്ഥികൾ അധിക സെബം ഉൽപ്പാദിപ്പിക്കുന്നതാണ് എണ്ണമയമുള്ള ചർമ്മത്തിന് പിന്നിലെ കാരണം. ഇതിൽ നിന്ന് രക്ഷനേടാൻ ഇതാ ചില പോംവഴികൾ...

സമകാലിക മലയാളം ഡെസ്ക്

ഡ്രൈ സ്കിൻ പോലെതന്നെ തലവേദനയാണ് എണ്ണമയമുള്ള ചർമ്മവും. കാലാവസ്ഥയിലെ മാറ്റവും ഹോർമോൺ വ്യതിയാനവുമൊക്കെയാകാം ഇതിന് പിന്നിലെ കാരണം. സെബാസിയസ് ഗ്രന്ഥികൾ അധിക സെബം ഉൽപ്പാദിപ്പിക്കുന്നതാണ് എണ്ണമയമുള്ള ചർമ്മത്തിന് പിന്നിലെ കാരണം. ഇതുമൂലം ചർമ്മത്തിലെ സുഷിരങ്ങൾ അടയുകയും മുഖക്കുരുവിന് കാരണമാകുകയും ചെയ്യും. എണ്ണമയമുള്ള ചർമ്മത്തിൽ നിന്ന് രക്ഷനേടാൻ ഇതാ ചില പോംവഴികൾ...

മുഖം കഴുകാം - എണ്ണമയമുള്ള ചർമ്മമുള്ളവർ ഇടയ്ക്കിടെ മുഖം കഴുകുന്നത് നല്ലതാണ്. അമിതമായി എണ്ണമയം ഉള്ളതായി തോന്നുമ്പോൾ വീര്യം കുറഞ്ഞ സോപ്പോ ഫേസ് വാഷോ ഉപയോഗിച്ച് മുഖം കഴുകാം. ദിവസത്തിൽ രണ്ടു തവണയെങ്കിലും മുഖം കഴുകാൻ മറക്കരുത്. 

മോയ്സ്ചറൈസർ - എണ്ണമയമാണെന്നുകരു‌തി മോയ്സ്ചറൈസർ വേണ്ടെന്നുവയ്ക്കരുത്. ഓയിലി സ്കിൻ ഉള്ലവർക്കായി തയ്യറാക്കിയ മോയ്സ്ചറൈസർ ഉപയോ​ഗിക്കാൻ ശ്രദ്ധിക്കണം. ഇത് അധിക എണ്ണം നീക്കം ചെയ്യാൻ സഹായിക്കും. സൺസ്ക്രീൻ ഉപയോഗിക്കാനും മറക്കരുത്. 

സ്ക്രബ് - ചർമ്മം അമിതമായി എണ്ണ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് സ്ക്രബ് ചെയ്യുന്നത്. നിർജ്ജീവ ചർമ്മവും അഴുക്കും അകറ്റാൻ ഇത് സഹായിക്കും.
 
മേക്കപ്പ് - എണ്ണമയമുള്ളവർ അമിതമായി മേക്കപ്പ് ചെയ്യുന്നതും ഒഴിവാക്കണം. ഇത് ചർമത്തിലെ സുഷിരങ്ങൾ അടയാൻ കാരണമാകും. മാത്രമല്ല ചർമ്മത്തിലേക്കുള്ള ഓക്സിജൻ വിതരണം കുറയ്ക്കുകയും അമിത എണ്ണ ഉത്പാദിപ്പിക്കുകയും ചെയ്യും. 

വെള്ളം - ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തിലെ സെബം, എണ്ണ എന്നിവയുടെ ഉത്പാദനം കുറയ്ക്കാൻ സഹായക്കും. ചർമ്മത്തിലെ ജലാംശം നിലനിർത്താൻ ദിവസവും 8–9 ഗ്ലാസ് വരെ വെള്ളം കുടിക്കാം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

സിഗ്നല്‍ തെറ്റിച്ച് ആംബുലന്‍സിന്റെ മരണപ്പാച്ചില്‍, സ്‌കൂട്ടറുകള്‍ ഇടിച്ച് തെറിപ്പിച്ചു; ബംഗളൂരുവില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ശബരിമല തീര്‍ഥാടനം; 415 സ്‌പെഷ്യല്‍ ട്രെയിനുകള്‍, സര്‍വീസുകള്‍ പത്തുനഗരങ്ങളില്‍ നിന്ന്

മുഖസൗന്ദര്യത്തിന് ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കാം

ഒമാനിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

SCROLL FOR NEXT