over boiling tea  Pinterest
Health

കൂടുതൽ തിളപ്പിച്ചാൽ ചായയ്ക്ക് ​ഗുണം കൂടുമോ?

പാലിൽ അടങ്ങിയ പ്രോട്ടീനും തെയിലയിലെ പോളിഫെനോളുകളുമാണ് ചായയ്‌ക്ക് ​ഗുണവും മണവും രുചിയും നൽകുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ചായയ്ക്ക് കടുപ്പം വേണമെന്ന് നിർബന്ധം പിടിക്കുന്ന ആളുകളുണ്ട്. ചായ അമിതമായി തിളപ്പിച്ചാണ് ഇതിന് പരിഹാരം മിക്കവാറും കാണുക. എന്നാൽ ഇത് ​ഗുണത്തെക്കാൾ ദോഷം ചെയ്യാമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ചായ അമിതമായി തിളപ്പിക്കുന്നതിലൂടെ ചായയ്ക്ക് രുചി വ്യത്യാസവും അസിഡിറ്റി ഉണ്ടാക്കും.

ചായയുടെ പോഷക​ഗുണങ്ങൾ നഷ്ടമാകാനും ഇത് കാരണമാകും. കൂടാതെ കാൻസറിന് കാരണമാകുന്ന കാർസിനോജൻ പുറന്തള്ളാനും ഇടയാക്കും. അധികമായി തിളപ്പിക്കുന്നതു മൂലം ചായയുടെ ​ഗുണങ്ങൾ കൂടില്ലെന്ന് മനസ്സിലാക്കുക. ആദ്യ അഞ്ച് മിനിറ്റിൽ തന്നെ തെയിലയുടെ കടുപ്പം ഇറങ്ങും.

ഇതിൽ കൂടുതൽ സമയം തിളപ്പിക്കുന്നത് ചായയുടെ ​ഗുണങ്ങളെ ഓക്സിഡൈസ് ചെയ്യുന്നതിലേക്ക് നയിക്കും. പാലിൽ അടങ്ങിയ പ്രോട്ടീനും തെയിലയിലെ പോളിഫെനോളുകളുമാണ് ചായയ്‌ക്ക് ​ഗുണവും മണവും രുചിയും നൽകുന്നത്. കൂടുതൽ നേരം വെക്കുന്നത് ചായക്ക് ചവർപ്പ് രുചി നൽകും.

ചായ കൂടുതൽ നേരം തിളപ്പിക്കുമ്പോൾ

  • പാലിലെ വിറ്റാമിൻ ബി12, സി എന്നീ പോഷകങ്ങളെ നശിപ്പിക്കും.

  • കൂടുതൽ തിളപ്പിക്കുന്നതിലൂടെ ചായയ്‌ക്ക് പുകച്ചുവ ഉണ്ടാകും.

  • ഉയർന്ന താപനിലയില്‍ ലാക്ടോസ് (പാൽ പഞ്ചസാര) പാലിലെ പ്രോട്ടീനുകളുമായി പ്രതിപ്രവർത്തിക്കുന്നു, കാലക്രമേണ വലിയ അളവിൽ കഴിച്ചാൽ അപകടകരമായ സംയുക്തങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

  • ചായയുടെ ആന്റിഓക്‌സിഡന്റ് ​ഗുണങ്ങൾ ഇല്ലാതാക്കുന്നു.

  • അമിതമായി ചൂടാക്കുന്നത് അക്രിലമൈഡ് പോലുള്ള സംയുക്തങ്ങൾ ഉണ്ടാക്കും. അക്രിലാമൈഡ് ഒരു അർബുദ ഘടകമാണ്.

  • അമിതമായി തിളപ്പിക്കുന്നത് പാലിലെ പ്രോട്ടീനുകളുടെ ഘടനയിൽ മാറ്റം വരുത്തും. ഇത് ദഹനക്കേടിന് കാരണമാകും.

  • അമിതമായി തിളപ്പിക്കുന്നത് അസിഡിറ്റി ഉണ്ടാക്കും. ഇത് നെഞ്ചെരിച്ചിൽ അല്ലെങ്കിൽ വയറ്റിലെ അസ്വസ്ഥത പോലുള്ള ലക്ഷണങ്ങൾ വർധിപ്പിക്കും.

Over boiling tea may cause harm

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫോട്ടോയിൽ നിന്നും മോദിയെ വെട്ടിമാറ്റി; പിന്നാലെ തെറ്റ് തിരുത്തി പാകിസ്ഥാൻ

50എംപി സോണി കാമറ, 7050 എംഎഎച്ച് ബാറ്ററി; വിവോ ടി5 ഫൈവ് ജി ലോഞ്ച് നാളെ

"തന്മാത്ര'യിൽ മോഹൻലാൽ ന്യൂഡ് ആയി സെക്സ് സീനിൽ എത്തിയപ്പോൾ കയ്യടിച്ച മലയാളി, യഷിനെ കാണുമ്പോൾ കൂവുന്നു'

സഞ്ജുവും ബുമ്രയും തിരിച്ചെത്തി; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ദുബൈയില്‍ ഇനി അതിരുവിട്ട് 'റും ഷെയറിങ്' വേണ്ട; കര്‍ശന പരിശോധന