perfume Pexels
Health

ഉറക്കം മെച്ചപ്പെടുത്താൻ പെർഫ്യൂം ; എന്താണ് ബെഡ് ടൈ പെർഫ്യൂം ട്രെൻഡ്

അവ നമ്മെ ശാന്തമാക്കുകയും നമ്മുടെ ഓർമകളെ ആഴത്തിൽ സ്വാധീനിക്കുകയും ചെയ്യുന്നു.

സമകാലിക മലയാളം ഡെസ്ക്

റങ്ങും മുൻപ് പെർഫ്യൂം അടിക്കുന്ന ശീലമുണ്ടോ നിങ്ങൾക്ക്? ആശ്ചര്യം തോന്നാം, എങ്കിൽ ബെഡ് ടൈം പെർഫ്യൂം എന്നോരു ട്രെൻഡ് അടുത്ത് കാലത്തായി സോഷ്യൽ മീഡിയയിൽ കറങ്ങുന്നുണ്ട്. പുറത്തിറങ്ങുമ്പോൾ മാത്രമല്ല പുതുതലമുറ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നത്. അവരുടെ മൂഡ് മാറ്റാനും പോസിറ്റീവായിരിക്കാനും പെർഫ്യൂം സഹായിക്കും.

പെര്‍ഫ്യൂമുകളുടെ സുഗന്ധത്തിനു ഒരു പ്രത്യേകതയുണ്ട്. അവ നമ്മെ ശാന്തമാക്കുകയും നമ്മുടെ ഓർമകളെ ആഴത്തിൽ സ്വാധീനിക്കുകയും ചെയ്യുന്നു. അതിന്റെ ഗന്ധം നമ്മെ ചില മനോഹര നിമിഷങ്ങളെയോ വ്യക്തികളെയോ ഓര്‍മപ്പെടുത്തും. നല്ലൊരു പെര്‍ഫ്യൂം ഗന്ധം നിങ്ങളെ ഒരു കുഞ്ഞിനെ പോലെ ഉറങ്ങാന്‍ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

മനുഷ്യന്റെ ഘ്രാണേന്ദ്രിയം വൈകാരികത ഉണര്‍ത്തുന്ന മസ്തിഷ്‌കഭാഗങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ടാണ് നമ്മള്‍ അറിയാതെ തന്നെ ചില സുഗന്ധങ്ങള്‍ നമ്മളെ സന്തോഷിപ്പിക്കുകയോ, ശാന്തമാക്കുകയോ, ഗൃഹാതുരത്വമുണര്‍ത്തുകയോ ചെയ്യുന്നത്.

ഇതിന്റെ പ്രാധാന്യം മനസിലാക്കിയ ലോകത്തിലെ പ്രമുഖ പെര്‍ഫ്യൂം ബ്രാന്‍ഡുകള്‍ ഇപ്പോള്‍ ന്യൂറോസയന്റിസ്റ്റുകളുമായി ചേര്‍ന്ന് ആരോഗ്യത്തിനും ഉറക്കത്തിനുമായി പുതിയ സുഗന്ധങ്ങള്‍ വികസിപ്പിക്കുകയാണ്. ലാവണ്ടര്‍ പോലുള്ള സുഗന്ധങ്ങള്‍ ധാരാളം ബെഡ്‌റൂം പെര്‍ഫ്യൂമുകളില്‍ കാണാറുണ്ട്. ഇത് മാനസികമായി നമുക്ക് ഉറങ്ങാനുളള അന്തരീക്ഷം ഒരുക്കുന്നു.

എല്ലാ രാത്രിയും ഒരേ ശീലങ്ങള്‍ പിന്തുടരുന്നത് മസ്തിഷ്‌കത്തിന് 'ഇനി വിശ്രമിക്കാന്‍ സമയമായിരിക്കുന്നു' എന്ന സന്ദേശം നല്‍കും. അതിന് ഉറങ്ങും മുമ്പ് ലൈറ്റ് അണയ്ക്കുന്നത് പോലെ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നതും സഹായകമാണ്. നിങ്ങളുടെ മനസ്സിനും ശരീരത്തിനും തൃപ്തികരമായ ഉറക്കവും സമ്മാനിക്കും.

perfume helps to improve sleep quality

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു; 'വെടിയുണ്ട ഇടതുനെഞ്ചില്‍ തുളച്ചുകയറി'; സിജെ റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

4, 4, 4, 6, 4, 6... സഞ്ജു മങ്ങിയ ഗ്രീന്‍ഫീല്‍ഡില്‍ 'തീ' പിടിപ്പിച്ച് പടർന്നു കയറി ഇഷാൻ കിഷൻ!

JEE Main 2026 Session 2: രജിസ്ട്രേഷൻ ഫെബ്രുവരി ഒന്നിന് ആരംഭിക്കും,ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; അധ്യാപകന് 161 വര്‍ഷം തടവും പിഴയും

SCROLL FOR NEXT