Periods after pregnancy Pinterest
Health

പ്രസവശേഷമുള്ള ആർത്തവം, ചിലർക്ക് വേദന കൂടും ചിലർക്ക് കുറയും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുലയൂട്ടുന്ന കാലയളവിൽ ആർത്തവം വൈകുന്നത് സ്വാഭാവികമാണ്.

സമകാലിക മലയാളം ഡെസ്ക്

പ്രസവശേഷം ശരീരം സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ ആദ്യമായി അമ്മമാരാകുന്ന മിക്കവരെയും ആശയക്കുഴപ്പത്തിലാക്കുന്ന ഒന്നാണ് ആർത്തവ ചക്രം. ചിലർക്ക് ആറ് മാസത്തിന് ശേഷമാണെങ്കിൽ ചിലർക്ക് ഒരു വർഷം വരെ കാലതാമസം ഉണ്ടാകാം. ഓരോ സ്ത്രീകളിലും ഇത് വ്യത്യസ്തമായിരിക്കാം. ആർത്തവ വേദന വർധിച്ചതായും കുറഞ്ഞതായും വ്യത്യസ്തമായ അനുഭവങ്ങളാണ് ഓരോ അമ്മമാർക്കും ഉണ്ടാകുന്നത്.

പ്രസവശേഷമുള്ള ആദ്യ ആർത്തവം

  • ഗർഭകാലത്ത് ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നിവയുടെ ഉയർന്ന അളവ് അണ്ഡോത്പാദനം തടയുന്നതു മൂലം ആർത്തവം തടസപ്പെടുന്നു.

  • പ്രസവത്തിന് തൊട്ടു പിന്നാലെയുള്ള രക്തസ്രാവം (Lochia) ആർത്തവമായി തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. എന്നാൽ അത് ഗർഭപാത്രത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ പുറന്തള്ളുന്നതാണെന്ന് വിദ​ഗ്ധർ പറയുന്നു.

മുലയൂട്ടുന്ന കാലയളവിൽ ആർത്തവം വൈകുന്നത് സ്വാഭാവികമാണ്. മുലപ്പാൽ ഉൽപാദനത്തിന് സഹായിക്കുന്ന പ്രോലാക്റ്റിൻ (Prolactin) എന്ന ഹോർമോൺ അണ്ഡോത്പാദനത്തെ തടയുന്നതാണ് ഇതിന് കാരണം. കുഞ്ഞിന് മുലപ്പാൽ മാത്രം നൽകുന്നവരിൽ ആർത്തവം വരാൻ കൂടുതൽ സമയമെടുക്കും. എന്നാൽ മുലയൂട്ടാത്തവരിൽ 6 മുതൽ 8 ആഴ്ചയ്ക്കുള്ളിൽ തന്നെ ആർത്തവം പുനരാരംഭിക്കാനുള്ള സാധ്യതയുമുണ്ട്.

എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കാം?

  • പ്രസവശേഷം ഗർഭപാത്രത്തിനുണ്ടാകുന്ന ഘടനാപരമായ മാറ്റങ്ങൾ ആർത്തവത്തിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടാക്കാം.

  • ആദ്യത്തെ കുറച്ച് മാസങ്ങളിൽ ആർത്തവം കൃത്യമായിരിക്കില്ല.

  • രക്തസ്രാവം കൂടാനോ കുറയാനോ സാധ്യതയുണ്ട്

ഗർഭാശയ ഗളത്തിലുണ്ടാകുന്ന മാറ്റങ്ങൾ കാരണം ചിലർക്ക് വേദന കുറയാൻ സാധ്യതയുണ്ട്. എന്നാൽ എൻഡോമെട്രിയോസിസ് പോലുള്ള പ്രശ്നങ്ങളുള്ളവരിൽ വേദന കൂടാം.

എന്നാൽ ചില ലക്ഷണങ്ങൾ അവഗണിക്കരുത്

  • ഒരു മണിക്കൂറിൽ ഒരു പാഡ് എന്ന കണക്കിൽ കഠിനമായ രക്തസ്രാവം.

  • മുലയൂട്ടൽ നിർത്തി മൂന്ന് മാസമായിട്ടും ആർത്തവം വന്നില്ലെങ്കിൽ.

  • കഠിനമായ വേദനയോ ദുർഗന്ധത്തോടു കൂടിയ സ്രവങ്ങളോ ഉണ്ടെങ്കിൽ.

  • വലിയ രക്തക്കട്ടകൾ (Clots) പോകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആർത്തവചക്രം പുനരാരംഭിക്കുന്ന ഘട്ടത്തിൽ അയൺ, കാൽസ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയ പോഷകാഹാരം കഴിക്കുക. ധാരാളം വെള്ളം കുടിക്കുകയും ലഘുവായ വ്യായാമങ്ങൾ ശീലിക്കുകയും വേണം. ആർത്തവ തീയതികൾ രേഖപ്പെടുത്തുന്നത് മാറ്റങ്ങൾ തിരിച്ചറിയാൻ സഹായിക്കും.

Periods after Pregnancy, Health Concerns

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരം; എതിര്‍ക്കുന്നവര്‍ക്ക് സ്ത്രീകള്‍ മാപ്പുനല്‍കില്ല; ലോക്‌സഭയില്‍ മോദി

ജനനായകന്‍ സിനിമാ ചോര്‍ച്ച; മൂന്നു പേര്‍ കൂടി അറസ്റ്റില്‍, പിടിയിലായത് മുഖ്യപ്രതിയായ ഫ്രീലാന്‍സ് എഡിറ്റര്‍ ഉള്‍പ്പെടെ

ഭക്ഷണ ശേഷം ഹോട്ടലിൽ പെരുംജീരകം കൊടുക്കുന്നത് എന്തിന്?

'അയാൾ എന്നെ മോശമായി സ്പർശിച്ചു'; തെന്നിന്ത്യൻ സംവിധായകനിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് നടി ഡെയ്സി ഷാ

93,000 രൂപ ശമ്പളവും ആനുകൂല്യങ്ങളും, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ സെക്യൂരിറ്റി മാനേജർ തസ്തികയിൽ ഒഴിവുകൾ; സ്ഥിരം നിയമനത്തിന് മെയ് അഞ്ച് വരെ അപേക്ഷിക്കാം

SCROLL FOR NEXT