Guavas Instagram
Health

പ്രമേഹ രോ​ഗികൾക്ക് കഴിക്കാൻ പറ്റുന്ന പേരയ്ക്ക, ഇനം നോക്കി തിരഞ്ഞെടുക്കാം

ശരീരത്തിന് ആവശ്യമുള്ള നാരുകൾ, വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ കലവറയാണ് പേരയ്ക്ക.

സമകാലിക മലയാളം ഡെസ്ക്

പേരയ്ക്ക ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. കുരു കുറവുള്ളതും കുരു കൂടിയവയും വെള്ളയും പിങ്കും നിറത്തിലുള്ളതും അങ്ങനെ പല വെറൈറ്റിയിൽ പേരയ്ക്കകളുണ്ട്. ശരീരത്തിന് ആവശ്യമുള്ള നാരുകൾ, വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ കലവറയാണ് പേരയ്ക്ക.

പ്രമേഹ രോ​ഗികൾക്ക് പേരയ്ക്ക കഴിക്കാമോ

ഉള്ളിൽ പിങ്ക് നിറത്തിലും വെള്ള നിറത്തിലുമുള്ളഴ പേരയ്ക്കകൾക്ക് വ്യത്യസ്തമായ ​ഗുണങ്ങളാണ് ഉള്ളത്. പിങ്ക് പേരയ്ക്കയില്‍ ലൈകോപ്പീന്‍ എന്ന ആന്റിഓക്‌സിഡന്റ് കൂടുതലാണ്. അത് ഹൃദയാരോഗ്യം സംരക്ഷിക്കുകയും കാന്‍സര്‍ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ എയുടെ കലവറകൂടിയാണ് ഇവ. അതേസമയം വെളുത്ത പേരയ്ക്കയില്‍ വിറ്റാമിന്‍ ഇയും ഫൈബറും അടങ്ങിയിട്ടുണ്ട്. അവ ശരീരത്തിന്റെ പ്രതിരോധശേഷിയും ദഹനവും മെച്ചപ്പെടുത്തും.

രണ്ടിനം പേരയ്ക്കകള്‍ക്കും ധാരാളം പോഷകഗുണങ്ങളുണ്ട്. പിങ്ക് പേരയ്ക്കയില്‍ കൂടുതലുള്ള ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. അതുവഴി രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് പ്രമേഹരോഗികളില്‍ ഏറെ ഗുണം ചെയ്യും. പിങ്ക് പേരയ്ക്ക മധുരമുള്ളതാണെങ്കിലും അതിൽ കാണപ്പെടുന്ന നാരുകൾ, ആ മധുരത്തിന്റെ ഗ്ലൂക്കോസ് ഇഫക്റ്റ് ബാലന്‍സ് ചെയ്യും.

പേരയ്ക്ക തൊലിയോടു കൂടി കഴിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതിലൂടെ ശരീരത്തിന് ആവശ്യമായ നാരുകൾ ലഭിക്കുന്നു. അതുകൊണ്ട് ഇടയ്ക്കിടെ വിശപ്പ് അനുഭവപ്പെടില്ല. ഇതിലൂടെ ഭക്ഷണത്തിനു ശേഷം അനാവശ്യമായി ലഘുഭക്ഷണങ്ങൾ കഴിക്കുന്ന ശീലം കുറയ്ക്കാന്‍ കഴിയും.

പ്രമേഹരോഗികള്‍ക്ക് പിങ്ക് പേരയ്ക്കയാണ് കൂടുതല്‍ നല്ലത്. അതില്‍ അടങ്ങിയിട്ടുളള നാരുകളും ആന്റിഓക്‌സിഡന്റുകളും രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വെളുത്ത പേരയ്ക്കയും നല്ലതാണ്, പക്ഷേ അതില്‍ നാരുകളുടെ അളവ് താരതമ്യേന കുറവാണ്.

Pink vs White Guavas, which is better for diabetes patients

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി പരിപാടിയില്‍ വൈകി എത്തി; പരിശീലകനില്‍ നിന്ന് ശിക്ഷയേറ്റുവാങ്ങി രാഹുല്‍ഗാന്ധി

അരിയില്‍ ഷൂക്കൂര്‍ വധക്കേസ് പ്രതി ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി

'കായ്ഫലമുള്ള മരം'; ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ? വീറോടെ മുന്നണികള്‍

പഹല്‍ഗാം അടക്കം ആസൂത്രണം ചെയ്തു; ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനത്തിന് പാകിസ്ഥാന് പ്രത്യേക സംഘം

SCROLL FOR NEXT