Potato and sweet potato Meta AI Image
Health

ഉരുളക്കിഴങ്ങോ മധുരക്കിഴങ്ങോ, തടി കുറയ്ക്കാൻ ഏത് കഴിക്കണം?

ശരീരഭാര നിയന്ത്രണത്തിലേക്ക് വരുമ്പോൾ കലോറിയുടെ അളവു പ്രധാനമാണ്.

സമകാലിക മലയാളം ഡെസ്ക്

രുളക്കിഴങ്ങും മധുരക്കിഴങ്ങും നമ്മുടെ അടുക്കളയിലെ സ്ഥിരസാന്നിധ്യമാണ്. ഇവ വെച്ച് പല വെറൈറ്റി റെസിപ്പിയും ആളുകൾ പരീക്ഷിക്കാറുണ്ട്. എന്നാൽ ശരീരഭാരം കുറയ്ക്കുന്ന കാര്യത്തിലേക്ക് വരുമ്പോൾ ഇതിൽ ഏതാണ് മികച്ചതെന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്.

കലോറി പരിശോധിച്ചാൽ

ശരീരഭാര നിയന്ത്രണത്തിലേക്ക് വരുമ്പോൾ കലോറിയുടെ അളവു പ്രധാനമാണ്. 100 ഗ്രാം മധുരക്കിഴങ്ങിൽ ഏകദേശം 85 മുതൽ 90 വരെ കലോറി അടങ്ങിയിട്ടുണ്ട്. എന്നാൽ ഇതേ അളവ് ഉരുളക്കിഴങ്ങിൽ 75 മുതൽ 80 വരെ കലോറി ആണ്.

ഒറ്റനോട്ടത്തിൽ ഉരുളക്കിഴങ്ങിൽ കലോറി കുറവാണെന്ന് തോന്നുമെങ്കിലും ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം വളരെ ചെറുതാണ്. എങ്ങനെ പാകം ചെയ്യുന്നു എന്നതിലാണ് യഥാർത്ഥ കാര്യം ഇരിക്കുന്നത്.

നാരുകൾ

നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൂടുതൽ സമയം വിശപ്പ് അനുഭവപ്പെടാതിരിക്കാൻ സഹായിക്കും. മധുരക്കിഴങ്ങിൽ ഉരുളക്കിഴങ്ങിനെ അപേക്ഷിച്ച് നാരുകൾ കൂടുതലാണ്. പ്രത്യേകിച്ച് തൊലിയോടു കൂടി കഴിക്കുമ്പോൾ. ഇത് ദഹനം എളുപ്പമാക്കുന്നതിനൊപ്പം അിമതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു.

ഗ്ലൈസമിക് ഇൻഡക്സ് (GI)

രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്ര വേഗത്തിൽ വർധിപ്പിക്കും എന്നതിൻ്റെ സൂചികയാണ് ഗ്ലൈസമിക് ഇൻഡക്സ്. ഉരുളക്കിഴങ്ങിന് ഉയർന്ന ജിഐ ആണുള്ളത്, പ്രത്യേകിച്ച് ഉടച്ചു കഴിക്കുമ്പോഴോ വറുത്തു കഴിക്കുമ്പോഴോ ഇത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് വർധിപ്പിക്കും.

എന്നാൽ മധുരക്കിഴങ്ങിന് ഇടത്തരം ജിഐ മാത്രമേയുള്ളൂ. ഇത് പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും. പിസിഒഎസ് (PCOS) അല്ലെങ്കിൽ ഇൻസുലിൻ പ്രതിരോധമുള്ളവർക്ക് മധുരക്കിഴങ്ങാണ് കൂടുതൽ അനുയോജ്യം.

പോഷകഗുണങ്ങൾ

മധുരക്കിഴങ്ങിൽ വിറ്റാമിൻ എ, ആന്റിഓക്സിഡന്റുകൾ, പൊട്ടാസ്യം എന്നിവ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഉരുളക്കിഴങ്ങും മോശക്കാരനല്ല; ഇതിൽ വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. എങ്കിലും ആന്റിഓക്സിഡന്റുകളുടെ കാര്യത്തിൽ മധുരക്കിഴങ്ങ് മുന്നിട്ടുനിൽക്കുന്നു.

പാകം ചെയ്യുന്ന രീതി

ഏത് തിരഞ്ഞെടുത്താലും അത് പാകം ചെയ്യുന്ന രീതിയാണ് പ്രധാനം. വറുത്ത ചിപ്സുകളോ ഫ്രഞ്ച് ഫ്രൈസോ ആയി കഴിക്കുന്നത് തടി കൂട്ടാൻ കാരണമാകും. പുഴുങ്ങിയോ ചുട്ടോ കഴിക്കുന്നതാണ് ഭാരം കുറയ്ക്കാൻ ഏറ്റവും നല്ലത്.

മുട്ടയോ പനീറോ ദാലോ പോലുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണത്തോടൊപ്പം കിഴങ്ങുവർഗ്ഗങ്ങൾ കഴിക്കുന്നത് ഒരു സമീകൃതാഹാരമാക്കാൻ സഹായിക്കും. ചുരുക്കത്തിൽ, മിതമായ അളവിൽ ശരിയായ രീതിയിൽ പാകം ചെയ്താൽ ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും നിങ്ങളുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാം.

Potato vs Sweet Potato, for weight loss

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; 'പ്രതികള്‍ പൊലീസുകാര്‍, ശിക്ഷ അനിവാര്യം'; വെറുതെ വിട്ടതിനെതിരെ സിബിഐ സുപ്രീം കോടതിയില്‍

74,000 രൂപ മുതൽ 1,17,500 രൂപ വരെ ശമ്പളം, പവർഗ്രിഡ് കോർപ്പറേഷനിൽ 660 നോൺ എക്സിക്യൂട്ടീവ് തസ്തികകളിൽ നിയമനം; ഐടിഐ,ഡിപ്ലോമ,ബിരുദം ഉള്ളവർക്ക് ഏപ്രിൽ 20 മുതൽ അപേക്ഷിക്കാം

വയനാട് പുനരധിവാസം: സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്

ബിജെപി സ്ത്രീകളെ 'മനുഷ്യ കവച'മായി ഉപയോഗിക്കുന്നു; ബില്ലിനെതിരെ ആഞ്ഞടിച്ച് കനിമൊഴി

വയറിളക്കം മാറ്റാൻ വീട്ടിലുണ്ട് പരിഹാരം

SCROLL FOR NEXT