'ഉരുളക്കിഴങ്ങ് കഴിച്ചാൽ ഉരുണ്ടുപോകും!' ഉരുളക്കിഴങ്ങിനെ ചുറ്റിപ്പറ്റിയുള്ള മിത്തുകളിൽ പ്രധാനപ്പെട്ട ഒന്നാണിത്. കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഉരുളക്കിഴങ്ങ് കഴിച്ചാൽ ശരീരഭാരം വർധിക്കുമെന്നാണ് പൊതുധാരണ. ഇത്രയധികം തെറ്റുദ്ധരിക്കപ്പെട്ട മറ്റൊരു ഭക്ഷണമുണ്ടാകില്ല. ഉരുളക്കിഴങ്ങിനെ സംബന്ധിച്ചുള്ള മിത്തുകളും വസ്തുതകളും പരിശോധിക്കാം
ഉരുളക്കിഴങ്ങ് കഴിച്ചാൽ തടിക്കും
കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ അത് സ്വഭാവികമായും ശരീരഭാരം വർധിപ്പിക്കും എന്നാണ് പൊതുധാരണ. എന്നാൽ ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകൾ ഊർജ്ജവും പോഷകങ്ങളും പ്രദാനം ചെയ്യുന്നു. വിറ്റാമിനുകൾ, ധാതുക്കൾ നാരുകൾ ആന്റിഓക്‌സിഡന്റുകൾ എന്നിവ ഉരുളക്കിഴങ്ങിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം വലിപ്പമുള്ള ഉരുളക്കിഴങ്ങിൽ ഏകദേശം 110 കലോറി അടങ്ങിയിട്ടുണ്ട്. ഇത് കൃത്യമായി പാകം ചെയ്താൽ കലോറിയുടെ അളവു കുറയ്‌ക്കാം. ഉരുളക്കിഴങ്ങിലെ നാരുകൾ ദഹനത്തെ എളുപ്പമാക്കും. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയക്കുന്നു.
ഉരുളക്കിഴങ്ങ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും
ഉരുളക്കിഴങ്ങ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ഇതിലൂടെ ശരീരഭാരം കൂട്ടുമെന്നുമാണ് മറ്റൊരു പൊതുധാരണ. ഇതു വെറും തെറ്റുധാരണയാണ്. ഉരുളക്കിഴങ്ങിലെ ഉയർന്ന ഗ്ലൈസെമിക് സൂചിക (ജിഐ) ഉള്ളത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാം. എന്നാൽ ശരിയായ അളവിൽ കഴിക്കുന്നത് പഞ്ചസാരയുടെ അളവ് ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കും. മറ്റ് പച്ചക്കറികളുടെ കൂടെ ഒരു ബാലൻസ്ഡ് ഡയറ്റിൽ ഉരുളക്കിഴങ്ങും ഉൾപ്പെടുത്താവുന്നതാണ്.
തടി കുറയ്‌ക്കാൻ ഉരുളക്കിഴങ്ങ് ഉപേക്ഷിക്കാം
ശരീരഭാരം കുറയ്ക്കാൻ ഉരുളക്കിഴങ്ങ് പാടെ ഉപേക്ഷിക്കുക എന്നതാണ് അടുത്ത പൊതുധാരണ. ഉരുളക്കിഴങ്ങിനെ ഡയറ്റിൽ നിന്നും മുഴുവനായി ഉപേക്ഷിക്കുന്നത് ആരോഗ്യകരമായ ഒരു സമീപനമല്ല. ആരോഗ്യ ബോധത്തോടെ പാകം ചെയ്താൽ ഉരുളക്കിഴങ്ങും ആരോഗ്യകരമായ ഒരു ഭക്ഷണം തന്നെയാണ്. ശാരീരിക പ്രവർത്തനവും മൊത്തത്തിലുള്ള ഭക്ഷണക്രമം തുടങ്ങി ഒട്ടേറെ ഘടകൾ ശരീരഭാരത്തെ നിയന്ത്രിക്കുന്നുണ്ട്. കൃത്യമായ വ്യായാമത്തിനൊപ്പം വിവിധ തരം ഭക്ഷണങ്ങൾ ഉൽപ്പെടുന്ന സമീകൃതാഹാരം ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിന് അത്യാന്താപേക്ഷിതമാണ്.
ആരോഗ്യകരമായ പാചകരീതി തിരഞ്ഞെടുക്കാം
ലോകത്തെ ഭക്ഷണപ്രേമികളുടെ ഇഷ്‌ടവിഭവമാണ് ഫ്രഞ്ച് ഫ്രൈസ്. എന്നാൽ എണ്ണയിൽ ഡീപ്പ് ഫ്രൈ ചെയ്‌തെടുക്കുന്ന ഉരുളക്കിഴങ്ങ് അധികം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ ആവിയിൽ വേവിക്കുന്നതും, ഗ്രില്ല് ചെയ്യുന്നതും എയർ ഫ്രൈ ചെയ്യുന്നതും ഉരുളക്കിഴങ്ങിലെ കലോറി കൂട്ടാതെ പോഷകഗുണമുള്ളതാക്കും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates