Hair shampoo wash Pinterest
Health

ചുമ്മാ വാരിത്തേക്കുകയല്ല! ഷാംപൂവും കണ്ടീഷണറും ഉപയോ​ഗിക്കുന്നതിന് ഒരു കണക്കുണ്ട്

മസാജ് ചെയ്യുന്നത് ശിരോചർമം വൃത്തിയാകാനും തലയിലെ രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും.

സമകാലിക മലയാളം ഡെസ്ക്

ഷാംപൂവും കണ്ടീഷണറും ഉപയോ​ഗിക്കുന്നതിന് എന്തെങ്കിലും കണക്കുണ്ടോ? കണ്ടീഷണർ ഉപയോ​ഗിക്കുമ്പോൾ ശിരോചർമത്തിൽ പുരട്ടിയാൽ മുടി കൊഴിയുമോ? അങ്ങനെ തുടങ്ങിയ തലമുടിയിൽ ഷാംപൂ ചെയ്യുന്നതിന് മുൻപ് പലർക്കും പല സംശയങ്ങളാണ്. നമ്മുടെ സ്കാൽപ്പിൽ പറ്റിപിടിച്ച പൊടിയും വിയർപ്പും അഴുക്കുമൊക്കെ വൃത്തിയാക്കാനാണ് ഷാംപൂ ഉപയോ​ഗിക്കുന്നത്. ആഴ്ചയിൽ രണ്ട് തവണയെങ്കിലും സ്കാൽപ്പും തലമുടയും ഷാംപൂ വാഷ് ചെയ്യുന്നത് നല്ലതാണ്.

കഠിനമായ കെമിക്കലുകൾ അടങ്ങിയ ഷാംപൂവിനെക്കാൾ തീവ്രത കുറഞ്ഞ ഷാം ഉപയോ​ഗിക്കുന്നതാണ് എപ്പോഴും നല്ലത്. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഷാംപൂ ഉപയോ​ഗമാണ്. ഷാംപൂ ഒരിക്കലും വരണ്ട മുടിയിൽ പുരട്ടരുത്. ഷാംപൂ ഉപയോ​ഗിക്കുന്നതിന് മുൻപ് മുടി നന്നായി വെള്ളമൊഴിച്ച് കഴുകിയ ശേഷം. മ​ഗ്ഗിൽ അൽപം വെള്ളത്തിൽ ഒരു ടീസ്പൂൺ അളവിൽ ഷാംപൂ ചേർത്ത് നേർപ്പിച്ച ശേഷം സ്കാൽപ്പ് നല്ലതു പോലെ മസാജ് ചെയ്തു കഴുകാം. മസാജ് ചെയ്യുന്നത് ശിരോചർമം വൃത്തിയാകാനും തലയിലെ രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും.

ഡ്രൈ ഷാംപൂ, ഹെയർ സ്പ്രേ തുടങ്ങിയ ഉൽപന്നങ്ങൾ അധികമായി ഉപയോഗിച്ച ദിവസങ്ങളിൽ ഡബിൾ ഷാംപൂയിങ് ആവശ്യമായി വരാം. അതായത് രണ്ടു വട്ടം ഷാംപൂ പുരട്ടി കഴുകണം. ഷാംപൂ ചെയ്യുമ്പോൾ ചെയ്യുന്ന മറ്റൊരു അബദ്ധം, മുടി ആവശ്യത്തിന് വെള്ളം ഉപയോ​ഗിച്ച് കഴുകാത്തതാണ്. ഇത് ഷാംപുവിന്റെ അംശം സ്കാൽപ്പിൽ അവശേഷിക്കാനും അത് താരൻ പോലുള്ളവയ്ക്ക് കാരണമാകുകയും ചെയ്യും. അതു കൊണ്ട് ഷാംപൂ ചെയ്യുമ്പോൾ മുടി നല്ലതു പോലെ വെള്ളമൊഴിച്ച് ഷാംപൂ മുഴുവനും കഴുകിക്കളഞ്ഞുവെന്ന് ഉറപ്പാക്കണം.

ഷാംപൂ ചെയ്ത ശേഷം കണ്ടീഷണർ ഇടുന്ന പതിവ് മിക്കവാറും ആളുകൾക്കുണ്ട്. എന്നാൽ‌ പലരും ഈ ഘട്ടം അശ്രദ്ധയോടെയാണ് ചെയ്യാറ്. ഷാംപൂ ചെയ്ത ശേഷം മുടിയുടെ ഈർപ്പം ഒപ്പിക്കളഞ്ഞ ശേഷം എടുത്ത ഷാംപൂവിന്റെ അളവിനെക്കാൾ അൽപം കൂടുതലെടുത്ത് മുടിയുടെ മധ്യഭാ​ഗം മുതൽ അറ്റം വരെ നന്നായി തേച്ചു പിടിപ്പിക്കുക. ഇത് മുടിയുടെ ഈർപ്പത്തെ ലോക്ക് ചെയ്യാനും മുടിക്ക് തിളക്കം നൽകാനും സഹായിക്കും. മുടിയുടെ അറ്റത്തേക്കു ചെല്ലുന്തോറും സ്വാഭാവികമായ എണ്ണമയും കുറയും. അതിനാൽ കണ്ടീഷനിങ് ആവശ്യമാണ്. കണ്ടീഷനർ പുരട്ടി രണ്ടു മിനിറ്റ് കഴിഞ്ഞു തല കഴുകുക.

ശിരോചർമത്തെ കണ്ടീഷൻ ചെയ്യാൻ സ്വാഭാവികമായുള്ള സെബം ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. അതിനാൽ കണ്ടീഷനർ ശിരോചർമത്തിന് ആവശ്യമില്ല, പുരട്ടേണ്ടതുമില്ല. മാത്രമല്ല, കണ്ടീഷനർ കൂടി പുരട്ടിയാൽ മുടിയുടെ വേരുകളോടു ചേർന്ന ഭാഗത്ത് എണ്ണമയം അധികമാകും. മുടി ഒന്നിലൊലൊന്ന് ഒട്ടിപ്പിടിച്ചതു പോലെയിരിക്കും. അറ്റം വിണ്ടുകീറുന്ന മുടിയാണെങ്കിൽ, കണ്ടീഷനർ കയ്യിലെടുത്ത ശേഷം രണ്ടു തുള്ളി എണ്ണ ചേർത്തു യോജിപ്പിക്കുക. ശേഷം മുടിയിൽ പുരട്ടുക. ‍ഡീപ് കണ്ടീഷനിങ്ങിനു വേണ്ടി ഒരു എക്സ്ട്രാ പ്രൊ‍‍ഡക്ട് വാങ്ങാതെ പൈസയും ലാഭിക്കാം.

Proper use of Shampoo and Conditioner

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൂപ്പുകുത്തി ആഗോള വിപണി, റോക്കറ്റ് പോലെ കുതിച്ച് എണ്ണവില; ബാരലിന് 81 ഡോളറിന് മുകളില്‍, ഇന്ധനവില കൂടുമോ?

'27 വര്‍ഷം മിഠായി പോലെ കഴിച്ചത് തെറ്റായ ഗുളിക; വയലന്റായി ഇറങ്ങിയോടും'; ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ദേവി അജിത്ത്

ഇന്ത്യയുടെ കരുതല്‍ എണ്ണ ശേഖരം എത്ര? എത്ര ദിവസത്തെ സ്റ്റോക്ക്?, കണക്ക് ഇങ്ങനെ

'വെള്ളം കൊണ്ട് നനച്ച ശേഷം ലിപ് ബാം'

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; 19കാരി നാല് പേര്‍ക്ക് പുതുജീവനേകും

SCROLL FOR NEXT