ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ബദാം ദിവസവും കഴിക്കുന്നത് നല്ലതാണ്. ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതു മുതൽ ഹൃദയാരോഗ്യം നിലനിർത്തുന്നതിന് വരെ സഹായിക്കും. എന്നാൽ ബദാം കഴിക്കേണ്ടത് എങ്ങനെയെന്ന കാര്യത്തിൽ ഇന്നും ആളുകൾക്ക് ആശയക്കുഴപ്പമാണ്. തൊലി നീക്കം ചെയ്തു വേണോ കഴിക്കാൻ?, ബദാം കുതിർക്കേണ്ടതുണ്ടോ? എന്ന് തുടങ്ങി ഒരുപാട് സംശയങ്ങൾ ആളുകൾക്കിടയിലുണ്ട്.
പ്രോട്ടീൻ കൊണ്ട് സമ്പുഷ്ടമായ ബദാമിൽ ധാരാളം ഫൈബർ, വിറ്റാമിൻ ഇ, ഒമേഗ 2 ഫാറ്റി ആസിഡുകൾ, ആന്റി ഓക്‌സിഡന്റുകൾ എന്ന അടങ്ങിയിട്ടുണ്ട്. ബദാം വെള്ളത്തിൽ കുതിർക്കുമ്പോൾ ദഹനത്തിനും പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിനും കൂടുതൽ സഹായിക്കും. ബദാം കുതിർക്കുമ്പോൾ ഫൈറ്റിക് ആസിഡും മറ്റ് പോഷക വിരുദ്ധ ഘടകങ്ങ ഇല്ലാതാക്കുന്നു. കുതിർക്കുന്നത് വിറ്റാമിനുകളുടെയും ധാതുക്കളുടെയും ജൈവ ലഭ്യത വർധിപ്പിക്കാനും അവയെ ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യാനും സഹായിക്കുന്നു.
ബദാമിന്‍റെ തൊലിയിൽ പോളിഫെനോളുകളുടെ സാന്നിധ്യം കാരണം നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും കാൻസറിനും എതിരെ സംരക്ഷണമായി ഇവ പ്രവർത്തിക്കുന്നു. പോളിഫെനോളുകൾ കൊളസ്ട്രോളിന്‍റെ ഓക്സീകരണം തടയുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ദിവസവും ബദാം കഴിക്കുന്നത് ഓക്സിഡൈസ് ചെയ്ത എൽഡിഎൽ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കും. എന്നാൽ ചില പ്രായമായവർക്ക് തൊലിയോടൊപ്പം ബദാം കഴിക്കുമ്പോൾ ദഹന പ്രശ്നങ്ങൾ അനുഭവപ്പെടാം. അതിനാൽ, അവർ അത് തൊലിയില്ലാതെ കഴിക്കുന്നതാണ് നല്ലതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ബദാമിന്‍റെ തൊലിയിൽ അടങ്ങിയിട്ടുള്ള ടാനിനുകൾ ആണ് ചിലപ്പോള്‍ ദഹിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നത്.
തൊലിയോടു കൂടി കുതിര്‍ത്ത ബദാം നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ദിവസവും കുതിർത്ത ബദാം കഴിക്കുന്നത് ശരീരത്തിന് മികച്ച ഫലം നൽകും. തലച്ചോറിന്‍റെ പ്രവർത്തനം സുഗമമാക്കുകയും മലബന്ധം ഇല്ലാതാക്കുകയും ചര്‍മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്ന ബദാം ഗർഭിണികൾക്കും നല്ലതാണ്. ബദാം കഴിക്കുന്നത് വയറ്റിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കുന്നതിനാല്‍ അത് കുടലിനെ പോഷിപ്പിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates