dosa batter Pinterest
Health

പച്ചരിക്ക് പകരം ഈ ഒരു 'ഐറ്റം' ചേ‍ർക്കാം, ദോശ കൂടുതൽ ഹെൽത്തി ആകും

ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിച്ച് പ്രമേഹ സാധ്യത തടയാനും റാ​ഗി മികച്ച മാർ​ഗമാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ദോശയിൽ ഒരു വെറൈറ്റി പരീക്ഷിച്ചാലോ, അതും കുറച്ച് ഹെൽത്തി ആയി. ദോശയ്ക്കുള്ള ചേരുവയിൽ പച്ചരിക്ക് പകരം റാ​ഗി ഉപയോ​ഗിച്ചാകാം ഫിംഗർ മില്ലറ്റ് എന്നും അറിയപ്പെടുന്ന റാ​ഗിക്ക് നിരവധി പോഷക​ഗുണങ്ങളുണ്ട്. ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങളായ കാൽസ്യം, ഇരുമ്പ്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് റാ​ഗി.

ഇതിന്റെ ഏറ്റവും വലിയ സവിശേഷത, ഇതൊരു ഡയറ്ററി ഫൈബർ പവർഹൗസ് ആണെന്നുള്ളതാണ്. ഇത് ദഹനം മികച്ചതാക്കും. ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിച്ച് പ്രമേഹ സാധ്യത തടയാനും റാ​ഗി മികച്ച മാർ​ഗമാണ്. മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകൾ–ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ– ഇവ റാഗിയിലുണ്ട്. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇതു നല്ലതാണ്.

വിറ്റാമിൻ സി, വിറ്റമിൻ ബി6, ഫോളിക് ആസിഡ് എന്നിവ റാഗിയിലുണ്ട്. ആന്റിഓക്സിഡന്റ്, ആന്റിഡയബറ്റിക്, ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഇതിനുണ്ട്.

റാഗി ദോശ തയ്യാറാക്കാൻ

റാഗി, ഉഴുന്ന്, തൂവരപ്പരിപ്പ്, ഒരു ചെറിയ കഷ്ണം ഇഞ്ചി, ഒരു പിടി അവിൽ കുതിർത്തത്.

തയ്യാറാക്കുന്ന വിധം:

  • റാഗി, ഉഴുന്ന്, തൂവരപ്പരിപ്പ് എന്നിവ ആവശ്യമുള്ള അളവിനെടുത്തു കുതിരാനിടുക.

  • കുതിർത്ത അവലും ഒരു കഷ്ണം ഇഞ്ചിയും കുതിർന്ന റാഗിയും ഉഴുന്നും പരിപ്പും ചേർത്ത് ദോശ മാവിന്റെ പരുവത്തിൽ അരച്ചെടുക്കുക.

  • 4-5 മണിക്കൂർ പുളിച്ചുപൊങ്ങാനായി മാറ്റി വക്കുക.

  • ആവശ്യത്തിന് ഉപ്പ് ചേർത്ത് എണ്ണ / നെയ് പുരട്ടി ചൂടായ ദോശക്കല്ലിൽ ഒഴിച്ച് പരത്തി മൊരിച്ചു എടുക്കുക.

Raggi dosa healthy recipe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അധികാരത്തിന്റെ പിരമിഡ് മാറ്റണം'; ഗ്ലോബല്‍ സൗത്ത് അവഗണന നേരിടുന്നുവെന്ന് മോദി; ബ്രിക്‌സ് ഉച്ചകോടിക്ക് തുടക്കം

അദ്ഭുത തിരിച്ചുവരവും രക്ഷിച്ചില്ല; പാകിസ്ഥാനെ 'വൈറ്റ്‍വാഷ്' അടിച്ച് ഇം​​ഗ്ലണ്ട്!

ആയുർവേദ ഫാർമസി, തെറാപ്പി കോഴ്‌സുകളിൽ അഡ്മിഷൻ നേടാം; ഉയർന്ന പ്രായപരിധിയില്ല

പഞ്ചസാര ഒഴിവാക്കിയാൽ ച‍ർമം തിളങ്ങും, പിന്നിലെ രഹസ്യമിതാണ്

20,000 രൂപയില്‍ താഴെ വില, 7000 എംഎഎച്ച് ബാറ്ററി; ഓപ്പോയുടെ പുതിയ ഫോണ്‍ ലോഞ്ച് ബുധനാഴ്ച