സ്ത്രീ-പുരുഷ ബന്ധങ്ങളിലെ പ്രധാന പ്രശ്നം അറിവില്ലായ്മ ആണെന്ന് നടി ലെന. പുരുഷന്മാരെ സംബന്ധിച്ച് ഒറ്റ ഹോർമോൺ- ടെസ്റ്റോസ്റ്റിറോണിൻ്റെ അളവു മാത്രമാണ് നോക്കേണ്ടത്, അത് 24 മണിക്കൂറിൽ റീസൈക്കിൾ ആകും. എന്നാൽ സ്ത്രീകൾക്ക് ഈ 28 ദിവസത്തിൽ അഞ്ച്-ആറ് ഹോർമോണുകളാണ് തിരമാല പോലെ അടിച്ചുകയറുകയും ഇറങ്ങുകയും ചെയ്യുന്നതെന്ന് ലെന ന്യൂ ഇന്ത്യൻ എക്സ്പ്രസിൻ്റെ എക്സ്പ്രസ് ഡയലോഗ്സിൽ പറഞ്ഞു.
'സ്ത്രീകളിൽ ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോൾ തളർച്ച, അസ്വസ്ഥതകൾ എന്നിവ പ്രകടിപ്പിക്കും. അത് മനസ്സിലാക്കിയാൽ തന്നെ പകുതി പ്രശ്നം ഒഴിവാകും. അതിൽ പ്രോജസ്റ്റോറൺ ആണെങ്കിൽ ക്ഷീണം ഉണ്ടാകും റെസ്റ്റ് എടുക്കാൻ പറ്റില്ല, അതാകും അവസ്ഥ. ഞങ്ങൾക്കിടയിലെ കോഡ് ആണ് 'നാഗവല്ലി ഡേയ്സ്'. ഈ ദിവസങ്ങളിൽ നാഗവല്ലിയെ കയറി ചൊറിയാതിരുന്നാൽ മതി'-ലെന പറയുന്നു.
'പ്രശാന്ത് വളരെ ശാന്തമായ ഒരാൾ ആണ്. അദ്ദേഹം ഈ ഓണത്തിന് 50-ാം പിറന്നാൾ ആഘോഷിച്ചു. എന്നാൽ അദ്ദേഹത്തിൻ്റെ ബയോളജിക്കൽ പ്രായമെന്നത് 30കളാണ്. കാരണം അദ്ദേഹം ഒരു സീസൺഡ് പൈലറ്റ് ആണ്. ഉറക്കം, ഡയറ്റ്, ട്രെയിനിങ്, ദിനചര്യ എല്ലാം അതിന് ഘടകമാണ്. അവർ അത്രയും സ്ട്രെസ്ഫുൾ ആയ സാഹചര്യത്തിൽ കൂടി ജീവിക്കാൻ പരിശീലനം നേടിയവരാണ്. അദ്ദേഹം അത്ര ഹെൽത്തി ആയതു കൊണ്ടാണ് അദ്ദേഹത്തിന് ശാന്തമായി ഇരിക്കാൻ കഴിയുന്നത്'.
'പെരിമെനോപോസ് ഘട്ടത്തിൽ സ്ത്രീ എന്തുകൊണ്ട് അസ്വസ്ഥരാകുന്നവെന്നത്, അവർ ഹെൽത്തി അല്ലാത്തതു കൊണ്ടാണ്. ആരോഗ്യം വീണ്ടെടുത്തു കഴിയുമ്പോൾ പെരിമെനോപോസ് ലക്ഷണം കുറയും. ഇപ്പോൾ ഞാൻ ആരോഗ്യം ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ പെരിമെനോപോസ് ലക്ഷണങ്ങൾ കുറഞ്ഞു'-ലെന പറയുന്നു.
ഹോർമോണുകളാണ് നിങ്ങളെ സ്ത്രീയോ പുരുഷനോ ആക്കുന്നത്. ഒറ്റയ്ക്കായിരുന്നപ്പോൾ എനിക്ക് മാസ്കുലിൻ എനർജി ആയിരുന്നു. അന്ന് അത് ആവശ്യമായിരുന്നു. ഫെമിനൈൻ എനർജി സമൂഹം ദുർബലമായാണ് വിലയിരുത്തുന്നത്. എന്നാൽ വിവാഹം കഴിഞ്ഞപ്പോൾ കൂടുതൽ ഫെമിനൈൻ എനജിയിലേക്ക് എത്തിയെന്നും ലെന പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates