പ്രായം കൂടുന്നതനുസരിച്ച് ശരീരത്തിന്റെ ബലവും ഊർജ്ജവും കുറയുന്നത് സ്വാഭാവികമാണ്. എന്നാൽ 62-ാം വയസ്സിലും ആരോഗ്യത്തോടെയും ചുറുചുറുക്കോടെയും സജീവമാണ് റിലയൻസ് സാമ്രജ്യത്തിൻ്റെ മുഖമായ നിത അംബാനി. പ്രായത്തെ ചെറുത്തു തോൽപ്പിക്കാനല്ല, അതിനെ അഭിമാനത്തോടെ സ്വീകരിച്ച് എനർജറ്റിക്കായി ജീവിക്കുകയാണ് വേണ്ടതെന്ന് നിത അംബാനി ഓർമിപ്പിക്കുന്നു.
ശരീരം മെലിഞ്ഞിരിക്കണം എന്നതിനെക്കാൾ ശക്തിയും ചലനശേഷിയും ദൈനംദിന കാര്യങ്ങള്‍ ചെയ്യാനുള്ള ഊര്‍ജവുമാണ് ഫിറ്റ്‌നസിന്റെ ലക്ഷ്യമെന്നാണ് നിത അംബാനിയുടെ നിലപാട്. അതിനായി കഠിന ഡയറ്റിങ്ങിൻ്റെയോ പഥ്യങ്ങളുടെയോ ആവശ്യമില്ല. അച്ചടക്കമുള്ള ജീവിതശൈലി പിന്തുടരുകയാണ് പ്രധാനം.
ആഴ്ചയിൽ അഞ്ച് മുതൽ ആറ് ദിവസം വരെ വ്യായാമത്തിന് സമയം കണ്ടെത്താറുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വ്യായാമം ഓരോ ദിവസവും മാറ്റിമാറ്റിയാണ് ചെയ്യുന്നതെന്ന് നിത അംബാനി പറയുന്നു.
കാലുകള്‍, കൈകള്‍, പുറം, കോര്‍ മസിലുകള്‍ എന്നിവയ്ക്കുള്ള വ്യായാമങ്ങള്‍ മാറ്റിമാറ്റി ചെയ്യും. ഇതില്‍ സ്‌ട്രെങ്ത് ട്രെയിനിങ്, യോഗ, ഫ്‌ളെക്‌സിബിലിറ്റി, മൊബിലിറ്റി, കോര്‍ സ്‌ട്രെങ്തനിങ് എന്നിവ ഉള്‍പ്പെടുന്നു.
കൂടാതെ ചില ദിവസങ്ങളിൽ നീന്തലും അക്വാ എക്സർസൈസുകളും ചെയ്യാറുണ്ട്. ഒരു മണിക്കൂർ നീളുന്ന നൃത്തപരിശീലനവും ദിവസവും 5,000 മുതൽ 7,000 ചുവടുകൾ വരെയുള്ള നടപ്പും ഇതോടൊപ്പമുണ്ട്. മാത്രമല്ല, വ്യായാമം ചെയ്യുമ്പോൾ സന്തോഷം നൽകുന്ന എൻഡോർഫിനുകൾ ഉൽപാദിപ്പിക്കുകയും മാനസികസമ്മർദം കുറച്ച് ദിവസം മുഴുവൻ പോസിറ്റീവ് ഊർജം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് അവർ പറയുന്നു.
നിത അംബാനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യായാമ ദിവസങ്ങളിലൊന്ന് ലെഗ് ഡേയാണ്. ചെറുപ്പം മുതല്‍ തന്നെ ഭാരതനാട്യം അഭ്യസിച്ചുവരുന്നതിനാല്‍ കാലുകളുടെ കരുത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും അവര്‍ പറയുന്നു. ആറാം വയസ്സ് മുതൽ ഭാരതനാട്യം പഠിക്കാന്‍ തുടങ്ങിയതാണ് നിത. അതുകൊണ്ടു തന്നെ നൃത്തവും അവരുടെ ശാരീരികക്ഷമത നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ജൈവവും പ്രകൃതിദത്തവുമായ സമീകൃത സസ്യാഹാരമാണ് നിത അംബാനി പിന്തുടരുന്നത്. സസ്യാഹാരിയായ അവർ ഓർഗാനിക്, പ്രകൃതിദത്ത ഭക്ഷണങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ഭക്ഷണക്രമത്തിൽ പ്രോട്ടീന് വലിയ പ്രാധാന്യ നൽകാറുണ്ട്. കൂടാതെ പഞ്ചസാരയോ അതിന് പകരമുള്ള കൃത്രിമ മധുരങ്ങളോ ഉപയോഗിക്കാറില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates