പാക്കറ്റ് ചിപ്സ് ഒറ്റയിരിപ്പിൽ തീർക്കും! അൾട്രാ പ്രോസസ്ഡ് ഭക്ഷണം ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവില്ലാതാക്കും

ഇതടക്കമുള്ള അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ (UPF) നമ്മുടെ ആരോ​ഗ്യത്തെ പലതരത്തില്‍ ബാധിക്കാമെന്ന് നിരവധി പഠനങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
chips, Ultra processed food
chips, Ultra processed foodPinterest
Updated on
1 min read

റ്റയിരിപ്പിൽ പാക്കറ്റിലെ ചിപ്സ് മുഴുവൻ കഴിച്ചു തീർക്കുന്ന ശീലമുണ്ടോ? എങ്കിൽ ഭാവിയിൽ അത് നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് ഇല്ലാതാക്കുമെന്ന് വിശദീകരിക്കുകയാണ് ഓസ്ട്രേലിയയിലെ മൊനാഷ് സര്‍വകലാശാല ​ഗവേഷകർ സമീപകാലത്ത് നടത്തിയ പഠനം. റെഡി-ടു-ഈറ്റ് വിഭവങ്ങളുടെ മാർക്കറ്റ് ഇന്ന് വളരെ വലുതാണ്.

chips, Ultra processed food
ചായ കുടിക്കുന്ന സമയമാണ് പ്രശ്നം? ഒഴിവാക്കേണ്ട 5 സാഹചര്യങ്ങൾ

ഇതടക്കമുള്ള അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ (UPF) നമ്മുടെ ആരോ​ഗ്യത്തെ പലതരത്തില്‍ ബാധിക്കാമെന്ന് നിരവധി പഠനങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇപ്പോഴിതാ ഇവ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നമ്മുടെ കഴിവിനെയും ബാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ മൊനാഷ് സര്‍വകലാശാല ​ഗവേഷകർ.

chips, Ultra processed food
ദിവസവും നടന്നിട്ടും വയറു കുറയുന്നില്ലേ? ഈ 7 കാരണങ്ങൾ ആകും പിന്നിൽ

വ്യാവസായിക പ്രക്രിയകളിലൂടെ അമിതമായി സംസ്കരിച്ച്, പോഷകഗുണം കുറഞ്ഞതും കൃത്രിമ ചേരുവകൾ (പ്രസർവേറ്റീവുകൾ, നിറങ്ങൾ, രുചിവർധിനികൾ) അടങ്ങിയതുമായ ഭക്ഷണങ്ങളാണ് അൾട്രാ-പ്രോസസ്ഡ് ഫുഡ്സ്. പാക്കറ്റിലാക്കിയ സ്നാക്സ്, മധുരപാനീയങ്ങൾ, സോഡകൾ, റെഡി-ടു-ഈറ്റ് മീലുകൾ, ഫാസ്റ്റ് ഫുഡ് എന്നിവയൊക്കെ അൾട്രാ പ്രോസസ്ഡ് ഭക്ഷണത്തിൽ പെടുന്നതാണ്. 2,100 പേർ പങ്കെടുത്ത പഠനത്തിൽ കോ​ഗ്നിറ്റീവ് പ്രവർത്തനങ്ങൾക്കൊപ്പം അവരുടെ ഭക്ഷണരീതിയും നിരീക്ഷിച്ചു.

പ്രത്യേകിച്ച് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും തീരുമാനമെടുക്കുന്നതിലെ വേ​ഗത, ദൈനംദിന ജോലികൾ എന്നിവയെ ഗവേഷകർ വിലയിരുത്തി. അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഡയറ്റിന്റെ പ്രധാനഭാ​ഗമായിരുന്നവരിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവു കുറയുന്നതായി ​ഗവേഷകർ നിരീക്ഷിച്ചു. അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉപഭോഗം 10 ശതമാനം (ഏകദേശം ഒരു ദിവസം ഒരു പാക്കറ്റ് ചിപ്‌സ് ) കൂടുമ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്‍ ഗണ്യമായ കുറവുണ്ടാക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.

അൾട്രാ പ്രോസസ്ഡ് ഭക്ഷണത്തിന്റെ ഷെൽഫ് ലൈഫ് വർധിപ്പിക്കുന്നതിന് ചേർക്കുന്ന അഡിറ്റീവുകള്‍, എമല്‍സിഫയറുകള്‍, മറ്റ് വ്യാവസായിക ചേരുവകള്‍ ഭക്ഷണത്തിന്റെ രുചിയും ഘടനയും തന്നെ മാറ്റാം. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിക്കാമെന്ന് ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവു പലപ്പോഴും വൈജ്ഞാനിക തകർച്ചയുടെ ആദ്യകാല അപകടങ്ങളിലൊന്നാണ്. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ക്രമേണയുണ്ടാകുന്ന ഇടിവ് പെട്ടെന്ന് ശ്രദ്ധയിൽപ്പെടണമെന്നില്ല. ഇത് പിന്നീട് ആരോ​ഗ്യ സങ്കീർണതകൾ ഉണ്ടാക്കാമെന്നും അൽഷിമേഴ്സ് അസോസിയേഷൻ ജേണലിൽ പറയുന്നു.

chips, Ultra processed food
ചുട്ടുപ്പൊള്ളുന്ന ചൂട്, അകം തണുപ്പിക്കാൻ ഡയറ്റിൽ വരുത്തേണ്ട മാറ്റങ്ങൾ
chips, Ultra processed food
ചുട്ടുപ്പൊള്ളുന്ന ചൂട്, അകം തണുപ്പിക്കാൻ ഡയറ്റിൽ വരുത്തേണ്ട മാറ്റങ്ങൾ
chips, Ultra processed food
ഫ്രിഡ്ജിൽ ഭക്ഷണം എത്ര ദിവസം വരെ സുരക്ഷിതമാണ്? ഓരോന്നിനും കാലാവധി വ്യത്യസ്തം
Summary

Ultra processes food health risk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com