40 കഴിയാൻ നിൽക്കേണ്ട, കൊളസ്ട്രോൾ പരിശോധ എപ്പോൾ നടത്തണം?

ഉയർന്ന കൊളസ്ട്രോൾ ഹൃദയാഘാത-പക്ഷാഘാത സാധ്യത വർധിപ്പിക്കുന്നു.
Cholestrol test
Cholestrol testPinterest
Updated on
1 min read

ത് പ്രായത്തിൽ കൊളസ്ട്രോൾ പരിശോധന നടത്താമെന്ന സംശയം പലർക്കുമുണ്ട്. ഉയർന്ന കൊളസ്ട്രോൾ പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാക്കിയെന്ന് വരില്ല. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തലപൊക്കുമ്പോഴാണ് പലർക്കും കൊളസ്ട്രോൾ കൂടുതലായിരുന്നുവെന്ന് തിരിച്ചറിയുക. അതുകൊണ്ട് തന്നെ കൊളസ്ട്രോൾ പരിശോധന നടത്താൻ നാൽപതാം വയസ്സ് വരെ കാത്തുനിൽക്കേണ്ടതില്ലെന്ന് അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയുടെ പുതിയ മാർ​ഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

Cholestrol test
ദിവസവും നടന്നിട്ടും വയറു കുറയുന്നില്ലേ? ഈ 7 കാരണങ്ങൾ ആകും പിന്നിൽ

ഉയർന്ന കൊളസ്ട്രോൾ ഹൃദയാഘാത-പക്ഷാഘാത സാധ്യത വർധിപ്പിക്കുന്നു. ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ല ഇത്. പ്ലാക്ക് കാലക്രമേണ രക്തധമനികളിൽ അടിഞ്ഞുകൂടുകയും ഇത് ഹൃദയസംബന്ധമായ ആരോ​ഗ്യഅപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വരുന്നതു വരെ കാത്തുനിൽക്കാതെ നേരത്തെയുള്ള പ്രതിരോധമാണ് പ്രധാനമെന്ന് അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയുടെ മാർ​ഗനിർദേശത്തിൽ പറയുന്നു.

Cholestrol test
ചായ കുടിക്കുന്ന സമയമാണ് പ്രശ്നം? ഒഴിവാക്കേണ്ട 5 സാഹചര്യങ്ങൾ

അപകടമാകുന്നത് എൽഡിഎൽ മാത്രമല്ല!

എൽഡിഎൽ (ചീത്ത കൊളസ്ട്രോൾ) മാത്രമല്ല, അപകടസാധ്യത വർധിപ്പിക്കുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ട്രൈഗ്ലിസറൈഡുകള്‍, ApoB, Lipoprotein(a) തുടങ്ങിയ മാർക്കറുകളും ഉയർന്ന കൊളസ്ട്രോളിന് കാരണമാകുന്നുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. അതിൽ മറഞ്ഞിരിക്കുന്ന ജനിതക അപകടസാധ്യത കണ്ടെത്തുന്നതിന് ഒറ്റത്തവണ ലിപ്പോപ്രോട്ടീൻ(a) പരിശോധന നടത്താം.

കൊളസ്ട്രോൾ പരിശോധന കുട്ടികളിലും

കുടുംബാം​ഗങ്ങൾക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ, ഒൻപതിനും 11നും ഇടയിൽ പ്രായമായ കുട്ടികളിൽ കൊളസ്ട്രോളിന്റെ അളവു നിരീക്ഷിക്കേണ്ട പ്രധാനമാണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ അമിതഭാരം എന്നിവ ഉണ്ടെങ്കിൽ കൊളസ്ട്രോൾ നിയന്ത്രണത്തിലാണോയെന്ന് പരിശോധിക്കണം.

ഡയറ്റില്‍ അല്‍പം ശ്രദ്ധിക്കാം

നമ്മുടെ ദൈനംദിന ഡയറ്റ് കോളസ്‌ട്രോളിന്റെ ഏറ്റക്കുറച്ചിലുകളില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവരും കൊളസ്‌ട്രോള്‍ അളവു ഉയരാന്‍ സാധ്യതയുള്ളവരും ഡയറ്റില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും മുഴുവന്‍ ധാന്യങ്ങളും ചേര്‍ക്കാന്‍ ശ്രമിക്കുക.

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ നട്‌സ്, മത്സ്യം, ഒലിവ് ഓയില്‍ പോലുള്ളവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കൂടാതെ ബട്ടര്‍, നെയ്യ്, കൊഴുപ്പടങ്ങിയ മാംസം, പായ്ക്ക് ചെയ്ത സ്‌നാക്‌സ്, പഞ്ചസാര പാനീയങ്ങള്‍, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ എന്നിവ പരിമിതിപ്പെടുത്താനും ശ്രദ്ധിക്കുക.

ദൈനംദിന ശീലങ്ങള്‍

ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഒഴിവാക്കുക. പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക.

Cholestrol test
പ്രോട്ടീൻ പൗഡർ കഴിക്കുമ്പോൾ, ഈ 5 അബദ്ധങ്ങൾ ഒഴിവാക്കണം
Cholestrol test
പാക്കറ്റ് ചിപ്സ് ഒറ്റയിരിപ്പിൽ തീർക്കും! അൾട്രാ പ്രോസസ്ഡ് ഭക്ഷണം ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവില്ലാതാക്കും
Cholestrol test
ചുട്ടുപ്പൊള്ളുന്ന ചൂട്, അകം തണുപ്പിക്കാൻ ഡയറ്റിൽ വരുത്തേണ്ട മാറ്റങ്ങൾ
Summary

When should test cholestrol

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com