Raisins vs Black dry grapes Meta AI Image
Health

കറുത്തതോ മഞ്ഞ ഉണക്ക മുന്തിരിയോ? ആരോ​ഗ്യ​ഗുണത്തിൽ മികച്ചതേത്

കറുത്ത മുന്തിരിയെ അപേക്ഷിച്ച് മഞ്ഞ ഉണക്കമുന്തിരി മധുരമുള്ളതും മൃദുവുമായിരിക്കും

സമകാലിക മലയാളം ഡെസ്ക്

പായസത്തിലെ മഞ്ഞ ഉണങ്ങിയ മുന്തിരിക്ക് ആരാധകർ ഒരുപാടുണ്ട്. ഇതിന് നിരവധി ആരോ​ഗ്യ​ഗുണങ്ങളുമുണ്ട്. അതുപോലെ ഉണക്കമുന്തിരിയിലെ വെറൈറ്റിയാണ് കറുത്ത മുന്തിരി. ഇവ രണ്ടും ഒരേ വിഭാ​ഗത്തിൽ പെടുന്നതാണെങ്കിലും രണ്ടിന്റെയും പോഷക​ഗുണത്തിൽ വ്യത്യാസമുണ്ട്.

കറുത്ത മുന്തിരി ആരോഗ്യ ഗുണങ്ങൾ

കറുത്ത മുന്തിരിയിൽ ഇരുമ്പിന്റെ അംശം കൂടുതലാണ് അതുകൊണ്ട് തന്നെ വിളർച്ചയെ പ്രതിരോധിക്കാൻ ഇവ സഹായിക്കും. കൂടാതെ ഇതിൽ അടങ്ങിയ വിറ്റാമിൻ സിയുടെ അളവ് ചർമത്തിനും മുടിക്കും മെച്ചപ്പെട്ട ആരോ​ഗ്യം നൽകും. സ്കാൽപ്പിലെ രക്തയോട്ടം വ‍ർധിപ്പിച്ചു മുടിയുടെ വേരുകൾ ബലപ്പെടുത്താനും ഇത് സഹായിക്കും.

കറുത്തമുന്തിരിയിൽ പൊട്ടാസ്യം സാധാരളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവു കുറയ്ക്കാനും രക്തധമനികളെ ശാന്തമാക്കാനും സഹായിക്കുന്നു. ഇത് ഉയർന്ന രക്തസമ്മർദമുള്ളവർക്ക് ഉപകാരപ്രദമാണ്. മാത്രമല്ല, ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും രക്തശുദ്ധി വരുത്താനും കറുത്ത മുന്തിരി മികച്ചതാണ്.

ഇത് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തും. ദഹനക്കേടും മലബന്ധവും നേരിടുന്നവർക്ക് കറുത്ത മുന്തിരി ദിവസവും കുതിർത്തു കഴിക്കുന്നത് നല്ലതാണ്. ഇതിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രക്രിയ സു​ഗമമമാക്കും. എല്ലുകളുടെ ആരോ​ഗ്യത്തിന് ആവശ്യമായ കാൽസ്യം, ബോറോൺ എന്നിവ കറുത്ത ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതം ത‌ടയാനും എല്ലുകൾക്ക് കരുത്ത് നൽകാനും സഹായിക്കുന്നു.

മഞ്ഞ ഉണക്കമുന്തിരി

കറുത്ത മുന്തിരിയെ അപേക്ഷിച്ച് മഞ്ഞ ഉണക്കമുന്തിരി മധുരമുള്ളതും മൃദുവുമായിരിക്കും. കറുത്ത മുന്തിരിയിലെന്ന പോലെ മഞ്ഞ മുന്തിരിയിലും നാരുകൾ ധാരാളമുണ്ട്. ഇത് ദഹനക്കേടും മലബന്ധവും ഒഴിവാക്കാനും സഹായിക്കും. മഞ്ഞ മുന്തിരിയിൽ പ്രകൃതിദത്ത പഞ്ചസാരകളായ ഫ്രക്റ്റോസ്, ​ഗ്ലോക്കോസ് എന്നിവ അടങ്ങിയിട്ടുണ്ട്.

ഇത് കായിക അധ്വാനം ചെയ്യുന്നവർക്കും കുട്ടികൾക്കും ക്ഷീണം മാറ്റി ഉന്മേഷം നൽകാൻ ബെസ്റ്റാണ്. മാത്രമല്ല, മഞ്ഞ മുന്തിരിയിൽ വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രായമാകുമ്പോൾ ഉണ്ടാകാവുന്ന കാഴ്ചക്കുറവ് തടയാനും കണ്ണിന്റെ ആരോ​ഗ്യം മെച്ചപ്പെടാനും സഹായിക്കും.

മഞ്ഞ ഉണക്കമുന്തിരിയിൽ പൊട്ടാസ്യം, മ​ഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും അസിഡിറ്റി കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ പല്ലിലെ ഇനാമൽ സംരക്ഷിക്കുന്നതിനും അണുബാധകൾ തടയുന്നതിനും സഹായിക്കുന്ന ഒലീനോലിക് ആസിഡ് ഇതിലടങ്ങിയിട്ടുണ്ട്.

എല്ലുകളുടെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന കാൽസ്യവും മഞ്ഞ മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. കുതിർത്ത മഞ്ഞ ഉണക്കമുന്തിരി കഴിക്കുന്നത് അതിലെ പോഷകങ്ങൾ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യാൻ സഹായിക്കും.

ഏതാണ് മികച്ചത്

പോഷക​ഗുണങ്ങൾ കണക്കിലെടുക്കുമ്പോൾ മഞ്ഞ ഉണക്കമുന്തിരിയെക്കാൾ കറുത്ത മുന്തിരിക്കാണ് മുൻതൂക്കം. എന്നിരുന്നാലും ആരോ​ഗ്യ ലക്ഷ്യങ്ങൾ മുൻനിർത്തി തിരഞ്ഞെടുക്കാവുന്നതാണ്.

Raisins Vs Black dry grapes which is more healthy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വലിയ കുറ്റപത്രം കൊണ്ടെന്തു കാര്യം, തെളിവിന്‍റെ കണികയില്ല'; സിബിഐയെ കുടഞ്ഞ് കോടതി, ഡല്‍ഹി മദ്യനയക്കേസ്, അറിയേണ്ടതെല്ലാം

'അന്ന് ശരിക്കും താലി കെട്ടി, ഞാന്‍ ഭയന്നുപോയി; അവള്‍ പക്ഷെ പേടിച്ചില്ല'; രശ്മികയെ താലികെട്ടിയതിനെപ്പറ്റി അന്ന് വിജയ് പറഞ്ഞത്

'അവളുടെ നിറഞ്ഞ കണ്ണുകളിൽ എല്ലാമുണ്ടായിരുന്നു'; വിജയ് ദേവരകൊണ്ടയ്ക്കും രശ്മികയ്ക്കും ആശംസകൾ നേർന്ന് കല്യാണി

'യുവാക്കളെ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല, എഐ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; ഫലപ്രദമായി ഉപയോഗിക്കാന്‍ പഠിക്കുക'; ഉപദേശവുമായി നാരായണ മൂര്‍ത്തി

ആ പെണ്‍കുട്ടിയുടെ പേര് വിക്കിപീഡിയയില്‍ വരെ ഉണ്ട്; അന്വേഷിച്ചാല്‍ മനസിലാകും; പോക്‌സോ കേസ് നിലനില്‍ക്കില്ല

SCROLL FOR NEXT