ചീരയും കാബേജുമൊക്കെ ഹെൽത്തിയാണ്, പക്ഷെ സാലഡിൽ ചേ‍ർത്താൻ 'പണി'യാകും

പാകം ചെയ്യാത്ത ചീരയിൽ ഓക്സലേറ്റുകളുടെ അളവു കൂടുതലായിരിക്കും.
spinach and cabbage in salad
spinach and cabbage in saladMeta AI Image
Updated on
1 min read

ച്ചക്കറികള്‍ പാകം ചെയ്യാതെ കഴിക്കുന്നതാണ് അവയുടെ പോഷകഗുണങ്ങള്‍ ലഭ്യമാകാന്‍ സഹായിക്കുന്നതെന്ന വാദം നമ്മള്‍ പലപ്പോഴായി കേട്ടിട്ടുള്ളതാണ്. അതുകൊണ്ട് സാലഡുകൾക്ക് നമ്മുടെ നാട്ടിൽ ആരാധകർ കൂടുതലാണ്.

ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യുമ്പോൾ പച്ചക്കറികളില്‍ അടങ്ങിയ പല പോഷകങ്ങളും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാല്‍ എല്ലാത്തരം പച്ചക്കറികളെയും ഈക്കൂട്ടത്തില്‍ കൂട്ടരുതെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു, പ്രത്യേകിച്ച് ഈ മൂന്ന് പച്ചക്കറികള്‍.

പച്ച ചീര

വീട്ടുമുറ്റത്തുണ്ടാകുന്ന ചീരയെ ഭയക്കേണ്ട കാര്യമില്ലെന്നാണ് പലരുടെയും ധാരണ. ഹെൽത്തി സാലഡുകളിലെ സ്ഥിര സാന്നിധ്യമാണ് പച്ച ചീര. എന്നാല്‍ പാകം ചെയ്യാത്ത ചീരയിൽ ഓക്സലേറ്റുകളുടെ അളവു കൂടുതലായിരിക്കും. ഇത് വൃക്കകളിൽ കല്ലുകൾ രൂപപ്പെടാനുള്ള സാധ്യത കൂട്ടും.

മാത്രമല്ല, ചീരയിൽ ഇ-കോളി പോലുള്ള മാരക ബാക്ടീരിയകൾ കടന്നു കൂടാനുള്ള സാധ്യതയുണ്ട്. ഇവ വെള്ളത്തിൽ എത്ര കഴുകിയാലും ഒഴിവാകണമെന്നില്ല. ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. അതുകൊണ്ട് ചീര പാകം ചെയ്യാതെ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

കാബേജ്

സാലഡുകളിലെ പ്രധാന ചേരുവയാണ് കാബേജ്. കാരറ്റിനും കുക്കുമ്പറിനുമൊപ്പം സാലഡിൽ കാബേജ് നീളത്തിൽ അരിഞ്ഞു ചേർത്ത് കഴിക്കുന്ന ശീലം പലർക്കും ഉണ്ടാകും. കാബേജിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. എന്നാൽ ഇവയിൽ മാരകമായ രോഗാണുക്കൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

spinach and cabbage in salad
പുതിയ ഇരുമ്പ് ചീനച്ചട്ടി വാങ്ങിയോ, ഉപയോ​ഗിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കാബേജിൽ പൊതുവായി കണ്ടുവരുന്ന ടേപ്പ് വേം ലാർവകൾ നമ്മുടെ ദഹനനാളത്തിലൂടെ രക്തത്തിലേക്കും അവിടെ നിന്ന് തലച്ചോറിലേക്കും എത്താനുള്ള സാധ്യതയുണ്ട്. ഇത് ന്യൂറോസിസ്‌റ്റെര്‍കോസിസ് എന്ന ഗുരുതര അവസ്ഥയിലേക്ക് നയിക്കാം. ഇത് അപസ്മാരത്തിനും മറ്റ് നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അതേസമയം പാകം ചെയ്യുമ്പോൾ ചൂട് തട്ടി അതിൽ അടങ്ങിയ മാരക രോഗാണുക്കളെ ഇല്ലാതാക്കാൻ സഹായിക്കും.

spinach and cabbage in salad
വേനൽച്ചൂടിൽ ഫ്രഷ് ആകാൻ കരിമ്പ് നല്ലതാണ്, പക്ഷെ ഇക്കൂട്ടർ ഒഴിവാക്കണം

വഴുതനങ്ങ

ശരിയായ രീതിയില്‍ വേവിച്ചില്ലെങ്കില്‍ വഴുതനങ്ങയില്‍ അടങ്ങിയ സോളനൈന്‍ എന്ന വിഷ വസ്തു ഛര്‍ദ്ദി, ഓക്കാനം, വയറിളക്കം പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കാം. വാഴുതനങ്ങ പാകം ചെയ്യുന്നതിലൂടെ സോളനൈന്‍ ഇല്ലാതാകും.

Summary

Never eat these 3 vegetables raw, can cause diarrhoea, kidney stones

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com