Raveena Tandon ANI
Health

ദിവസം തുടങ്ങുന്നത് മഞ്ഞൾ വെള്ളം കുടിച്ചുകൊണ്ട്, ആരോ​ഗ്യരഹസ്യം വെളിപ്പെടുത്തി രവീണ ടണ്ടൻ

മഞ്ഞൾ വെള്ളത്തിന് ശേഷം ഇഞ്ചി ചായ കുടിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

52-ാം വയസിലും യുവത്വം നിലനിർത്താൻ സഹായിക്കുന്ന രഹസ്യം പരസ്യപ്പെടുത്തി നടി രവീണ ടണ്ടൻ. കർശനമായി പിന്തുടരേണ്ട ഫാൻസി ഡയറ്റുകൾക്ക് പിന്നാലെ താൻ പോകാറില്ല. ലളിതവും നാടൻ രീതികളോടുമാണ് താൽപര്യം. തൻ്റെ ആരോഗ്യത്തിൻ്റെ രഹസ്യം മഞ്ഞൾ വെള്ളമാണെന്ന് താരം പറയുന്നു.

സ്വന്തം ഫാമിൽ കൃഷി ചെയ്തുണ്ടാകുന്ന ജൈവ മഞ്ഞൾ ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചു കൊണ്ടാണ് രവീണയുടെ ദിവസം ആരംഭിക്കുന്നത്. മഞ്ഞളിലെ 'കുർക്കുമിൻ' ശരീരത്തിലെ വീക്കം കുറക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ചർമത്തിന് തിളക്കം നൽകാനും സഹായിക്കുന്നു.

മഞ്ഞൾ വെള്ളത്തിന് ശേഷം ഇഞ്ചി ചായ കുടിക്കുന്നു. അതിനൊപ്പം ടോസ്റ്റ്, പഴങ്ങൾ, പ്രോട്ടീനായി മുട്ട എന്നിവയും ഉൾപ്പെടുത്താറുണ്ട്. പലരും ഭാരം കൂടുമെന്ന് പറഞ്ഞ് ഒഴിവാക്കുന്ന മുന്തിരി, നേന്ത്രപ്പഴം എന്നിവ കഴിക്കാൻ തനിക്ക് മടിയില്ലെന്നും രവീണ പറയുന്നു.

പ്രകൃതിദത്തമായ ഒന്നും ശരീരത്തിന് ദോഷമല്ല, അമിതമാകാതെ സൂക്ഷിക്കുക എന്നതാണ് തന്‍റെ നയം. ഇടനേരങ്ങളിൽ പഴങ്ങൾ കഴിക്കും. വളരെ ലളിതമായ വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ഉച്ചക്ക് കഴിക്കുന്നത്. പരിപ്പ് കറി, പച്ചക്കറികൾ, റോട്ടി എന്നിവയാണ് പ്രധാന വിഭവങ്ങൾ. തൈര് ഭക്ഷണത്തിനൊപ്പം പതിവാണെന്നും താരം പറയുന്നു.

അത്താഴം എപ്പോഴും വളരെ ലളിതമായിരിക്കാൻ ശ്രദ്ധിക്കും. വൈകുന്നേരം ഏഴ് മണിയോടെ സൂപ്പ് കുടിച്ചാണ് അത്താഴം അവസാനിപ്പിക്കുന്നത്. തക്കാളി, കൂൺ അല്ലെങ്കിൽ ചുരക്ക എന്നിവ കൊണ്ടുള്ള സൂപ്പുകളാണ് സാധാരണയായി ഉണ്ടാക്കുന്നത്.

Raveena Tandon Fitness and diet secrete

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാനി'ല്‍ ഉടക്കി റഷ്യയും ചൈനയും; യുഎന്‍ രക്ഷാ സമിതിയില്‍ യുഎസിന് തിരിച്ചടി

ഫോണ്‍ പേയില്‍ ഇനി പിന്‍ വേണ്ട; ഫിംഗര്‍ പ്രിന്റും ഫേസ് ഡിറ്റഷനും, പുത്തന്‍ ഫീച്ചര്‍

പത്മകുമാറും പുറത്തേക്ക്; സ്വർണ്ണക്കൊള്ള കേസിൽ സ്വാഭാവിക ജാമ്യം

പശ്ചിമേഷ്യ സംഘർഷം: യഷിന്റെ 'ടോക്സിക്' റിലീസ് മാറ്റി; ചിത്രമെത്തുക ജൂണിൽ

'ഇന്ത്യ ലോക ശക്തിയാകുന്നത് തടയാന്‍ ശ്രമം; പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി അമേരിക്ക'

SCROLL FOR NEXT