വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കരുത് 
Health

വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കരുത്, ആരോഗ്യത്തിന് പണികിട്ടും

ദഹനം മെച്ചപ്പെടുത്താനും വയറ്റില്‍ നിന്നുള്ള വിഷാംശങ്ങള്‍ നീക്കം ചെയ്യാനുമെല്ലാം വെളുത്തുള്ളി ​ഗുണം ചെയ്യും.

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ നാടൻ വിഭവങ്ങളിലെ പ്രധാനിയാണ് വെളുത്തുള്ളി. രുചി കൂട്ടുക മാത്രമല്ല, വെള്ളുത്തുള്ളിക്ക് നിരവധി ആരോ​ഗ്യ​ഗുണങ്ങളുമുണ്ട്. വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് ഹൃദ്രോഗം തടയാനും കരള്‍, ബ്ലാഡര്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കാനും വയറിളക്കത്തിനും മികച്ചതാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ദഹനം മെച്ചപ്പെടുത്താനും വയറ്റില്‍ നിന്നുള്ള വിഷാംശങ്ങള്‍ നീക്കം ചെയ്യാനുമെല്ലാം വെളുത്തുള്ളി ​ഗുണം ചെയ്യും. പ്രമേഹം, കാന്‍സര്‍, വിഷാദം എന്നിവയെ വരെ തടുക്കാന്‍ വെളുത്തുള്ളിക്കു സാധിക്കും.

ഔഷധമാണെന്നു കരുതി വെളുത്തുള്ളി കഴുക്കുന്നതിന് മുന്‍പ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഒരിക്കലും വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കാന്‍ പാടില്ല, കഴിച്ച ശേഷം എന്തെങ്കിലും അസ്വസ്ഥതകള്‍ തോന്നിയാൽ കഴിക്കരുത്. എച്ച്‌ഐവിയ്ക്ക് മരുന്ന് കഴിക്കുന്നവരില്‍ വെളുത്തുള്ളി മൂലം പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ട് ഉണ്ട്.

ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, ന്യൂമോണിയ, കഫക്കെട്ട്, ക്ഷയം, ആസ്മ എന്നിവയ്‌ക്കെല്ലാം വെളുത്തുള്ളിയും ഒരു മരുന്നാണ്. അതുപോലെ ചെറിയ തോതിലെ വിഷബാധ തടയാനും ഉപകരിക്കും. മലശോധന ശരിയാകാന്‍ അല്പം ചൂട് വെള്ളത്തില്‍ കുറച്ചധികം വെളുത്തുള്ളി ചേര്‍ത്തു തിളപ്പിച്ച് ആ വെള്ളം കുടിച്ചാല്‍ മതി. ചെവിവേദനയ്ക്ക് വെളുത്തുള്ളിയുടെ ഒന്നോ രണ്ടോ ഡ്രോപ്പ് നീര് ചെവിയില്‍ ഒഴിക്കുന്നതും നല്ലതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ