വിഡിയോ സ്‌ക്രീന്‍ഷോട്ട് 
Health

മിനിറ്റുകള്‍ കൊണ്ട് കിടിലന്‍ ബട്ടര്‍ ചിക്കന്‍, അതും ഒരു ഇലക്ട്രിക് കെറ്റിലില്‍; വിഡിയോ വൈറല്‍ 

ഗ്യാസോ ഇന്‍ഡക്ഷന്‍ കുക്കറോ ഒന്നും ഈ വിഭവം തയ്യാറാക്കാന്‍ ആവശ്യമില്ല

Author : സമകാലിക മലയാളം ഡെസ്ക്

ക്ഷണപ്രേമിയാണ്, പക്ഷെ പാചകത്തോട് അത്ര താത്പര്യമില്ല, ഇക്കൂട്ടത്തിലാണോ നിങ്ങള്‍? ചിലപ്പോള്‍ നല്ല റെസിപ്പികള്‍ കാണുമ്പോള്‍ ഒന്ന് കൈവച്ചാലോ എന്ന് തോന്നും, പക്ഷെ പാചകത്തില്‍ കൈവയ്ക്കാനുള്ള മടി കാരണം വേണ്ടെന്നുവയ്ക്കും. ഇക്കൂട്ടരെല്ലാം വളരെ എളുപ്പത്തില്‍ ലളിതമായി തയ്യാറാക്കാവുന്ന വിഭവങ്ങളുടെ ആരാധകരായിരിക്കും. ഇക്കൂട്ടര്‍ക്കുള്ള ഒരു സിംപിള്‍ റെസിപ്പിയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത്. 

ഗ്യാസോ ഇന്‍ഡക്ഷന്‍ കുക്കറോ ഒന്നും ഈ വിഭവം തയ്യാറാക്കാന്‍ ആവശ്യമില്ല. ഒരു ഇലക്ട്രിക് കെറ്റില്‍ ഉണ്ടെങ്കില്‍ സംഗതി റെഡി. അതേ നല്ല അടിപൊളി ബട്ടര്‍ ചിക്കന്‍ തയ്യാറാക്കുന്നതാണ് ഷെഫ് പങ്കജ് ഭദൂരിയ പങ്കിവച്ചിരിക്കുന്നത്. 

തയ്യാറാക്കുന്ന വിധം

ഒരു ഇലക്ട്രിക് കെറ്റില്‍ എടുത്ത് അതിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കുക. അതിനുശേഷം ജീരകം ഇടണം. പിന്നാലെ കുറച്ച് ബട്ടറും മുളകുപൊടിയും ചേര്‍ക്കാം. ഇതിലേക്ക് ചെറുതായി മുറിച്ചുവച്ച ചിക്കന്റെ കഷ്ണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കണം. കുറച്ച് വെള്ളുത്തുള്ള അരച്ചതും ചേര്‍ത്തശേഷം തക്കാളി അരച്ചതും വെള്ളവും ഒഴിക്കുക. ഇത് അടച്ചുവച്ച് കുറച്ചുസമയം വേവിക്കണം. അവസാനം ഗരം മസാല, കുരുമുളകുപൊടി, കസൂരി മേത്തി, ഉപ്പ് എന്നിവ ചേര്‍ക്കാം. ബട്ടര്‍ ചിക്കന്‍ റെഡി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് സ്വാധീനം ചെലുത്തുന്നു എന്ന് ആരോപിച്ച കോൺഗ്രസ്, ഇപ്പോൾ കേരളത്തിൽ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണം': പിണറായി വിജയൻ

'എത്ര പിആർ നൽകിയാലും ഇന്ന് സായ് എത്തിയ ഇടത്ത് എത്താൻ കഴിയില്ല; അതാണ് പ്രേക്ഷകരെ ആവേശത്തിലാക്കിയത്'

ചാലക്കുടിയിൽ റോഡിന് കുറുകെ കിടന്ന മരത്തിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 760 lottery result

'ധ്യാന്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട്'; അമ്മയുടെ നേതൃത്വം ചെറുപ്പക്കാര്‍ ഏറ്റെടുക്കണമെന്ന് മാല പാര്‍വതി