Red Wine Skin Care Pexels
Health

ചർമം തിളങ്ങാൻ ചില റെഡ് വൈൻ ഫേയ്സ് പാക്കുകൾ

ടോണറായും റെഡ് വൈന്‍ ഉപയോഗിക്കാം.

സമകാലിക മലയാളം ഡെസ്ക്

ഘോഷങ്ങളും ഒത്തുകൂടലുകളും ഒന്നു കൊഴുപ്പിക്കാൻ റെഡ് വൈൻ ആണ് ബെസ്റ്റ്. എന്നാൽ ആനന്ദകരമാക്കുക മാത്രമല്ല, ചെറുപ്പത്തെ ലോക്ക് ചെയ്യാനുള്ള കഴിവും വീഞ്ഞിനുണ്ട്. വീഞ്ഞിലടങ്ങിയ ഫ്ലവനോയ്ഡ്, റെസ് വെറാട്രോൾ, ടാനിൻ എന്നിവ ചർമത്തിലെ കൊളാജന്റെ ഉൽപാദനം മെച്ചപ്പെടുത്താനും ഇലാസ്റ്റിക് ഫൈബറുകളെ സംരക്ഷിക്കാനും സഹായിക്കും. ഇതിലൂടെ അയഞ്ഞ ചർമം മുറുകാനും ചർമത്തിൽ ചുളിവുകൾ വീഴാതെ സംരക്ഷിക്കുകയും ചെയ്യും.

റെഡ് വൈൻ ഫേയ്സ് പാക്കുകൾ

  • രണ്ടു വലിയ സ്പൂൺ യോഗർട്ട്, രണ്ടു വലിയ സ്പൂൺ റെഡ് വൈൻ, ഒരു വലിയ സ്പൂൺ തേൻ എന്നിവ ചേർത്താൽ ഉഗ്രൻ ഫെയ്സ് മാസ്ക് റെഡി. ഈ മാസ്ക് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം.

  • രണ്ടു വലിയ സ്പൂൺ റെഡ്‌ വൈൻ, ഒരു വലിയ സ്പൂൺ കൊക്കോ പൗഡർ, രണ്ടു–മൂന്നു തുള്ളി ഒലിവെണ്ണ എന്നിവ പാകത്തിനു വെള്ളത്തിൽ ചാലിച്ചു കുഴമ്പു രൂപത്തിലാക്കാം. ഇതു മുഖത്തു പുരട്ടി 10–15 മിനിറ്റ് ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിലൊരിക്കൽ ഇതു ചെയ്യുന്നത് മുഖത്തിന്റെ തിളക്കം വർധിപ്പിക്കും.

  • പകുതി കുക്കുമ്പർ അരച്ചു കുഴമ്പാക്കിയതിലേക്ക് ഒരു വലിയ സ്പൂൺ റെഡ് വൈൻ, ഒരു വലിയ സ്പൂൺ ഗോതമ്പുപൊടി എന്നിവ ചേർത്തു യോജിപ്പിക്കുക. ഈ മിശ്രിതം പുരട്ടി 10 മിനിറ്റ് മുഖം നന്നായി മസാജ് ചെയ്യുക. 10 മിനിറ്റ് കൂടി കഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കഴുകണം.

ടോണറായും റെഡ് വൈന്‍ ഉപയോഗിക്കാം. ചർമത്തിലെ കറുത്ത പാടുകൾ, മങ്ങൽ എന്നിവയൊക്കെ അകലാൻ അൽപം റെഡ് വൈൻ പഞ്ഞിയിൽ മുക്കി മുഖത്തു പുരട്ടുന്നത് നല്ലതാണ്. തരിയായി പൊടിച്ച അരിപ്പൊടിയോ ഓട്സോ അൽപം റെഡ് വൈനുമായി യോജിപ്പിച്ച് വൃത്താകൃതിയിൽ മുഖം സ്ക്രബ് ചെയ്തു കഴുകുന്നതും നല്ലതാണ്.

Red Wine for Skin Care.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറിഞ്ഞു പിടിച്ച് വരുണ്‍, നെതര്‍ലന്‍ഡ്‌സിനെയും വീഴ്ത്തി ഇന്ത്യ

ഇഷ്ടമുള്ള ആളിനോട് മനസുതുറന്ന് സംസാരിക്കാം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

യാത്ര ഗുണകരമാകും, ഭാഗ്യം അനുകൂലമാണ്

ശബരിമല തീര്‍ഥാടകരെ റോഡില്‍ ഇറക്കിവിട്ട സംഭവം; ഡ്രൈവറെ പിരിച്ചുവിട്ട് കെഎസ്ആര്‍ടിസി, കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം

ഐസിഫോസിൽ ഒഴിവുകൾ, അഭിമുഖം ഫെബ്രുവരി 24നും 26 നും

SCROLL FOR NEXT