Post Holiday Blues Pinterest
Health

ഓണാഘോഷം കഴിഞ്ഞ് ഓഫീസിൽ പോകാൻ മടി? പോസ്റ്റ്-ഹോളിഡേ ബ്ലൂസ് എങ്ങനെ മറികടക്കാം?

നീണ്ട അവധിക്കാലത്ത് നമ്മുടെ ദിനചര്യയിൽ വലിയ മാറ്റമുണ്ടാകും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ണാഘോഷത്തിന്റെ തിരക്കും സന്തോഷവും നീണ്ട അവധിയും കഴിഞ്ഞ് വീണ്ടും സാധാരണ ജീവിതത്തിലേക്കുള്ള മടക്കം പലർക്കും അത്ര എളുപ്പമല്ല. അവധി കഴിഞ്ഞ് സ്കൂളിലേക്ക് മടങ്ങുന്ന കുട്ടികളായാലും ഓഫീസ് തിരക്കിലേക്ക് തിരികെ പോകുന്ന ജീവനക്കാരായാലും ആദ്യ ദിവസങ്ങളിൽ മടുപ്പും സമ്മർദവും അനുഭവപ്പെടുന്നത് സാധാരണമാണ്.

രാവിലെ നേരത്തെ എഴുന്നേൽക്കാൻ ബുദ്ധിമുട്ട്, ജോലിയിൽ ശ്രദ്ധ നൽകാൽ കഴിയാതെ വരിക, അവധി ഉണ്ടായിരുന്നങ്കിലെന്ന തോന്നലൊക്കെ ഉണ്ടാവുക സ്വാഭാവികമാണ്. ഈ അവസ്ഥയെ പോസ്റ്റ്-ഹോളിഡേ ബ്ലൂസ്, അല്ലെങ്കിൽ അവധിക്ക് ശേഷമുള്ള മാനസിക മടുപ്പ് എന്ന് വിളിക്കാറുണ്ട്. ഇതൊരു രോഗാവസ്ഥയാകണമെന്നില്ല. വിശ്രമത്തിന്റെയും ആഘോഷങ്ങളുടെയും സ്വതന്ത്രമായ ദിനചര്യയിൽ നിന്ന് പെട്ടെന്ന് ഉത്തരവാദിത്തങ്ങളും സമയക്രമവുമുള്ള ജീവിതത്തിലേക്ക് മാറുമ്പോൾ മനസ്സിനും ശരീരത്തിനും പൊരുത്തപ്പെടാൻ കുറച്ച് സമയം ആവശ്യമാണ്.

അവധിക്ക് ശേഷമുള്ള മടുപ്പിനും സമ്മർദത്തിനും പിന്നിൽ

നീണ്ട അവധിക്കാലത്ത് നമ്മുടെ ദിനചര്യയിൽ വലിയ മാറ്റമുണ്ടാകും. രാത്രി വൈകി ഉറങ്ങുക, രാവിലെ വൈകി എഴുന്നേൽക്കുക, കൂടുതൽ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കുക, യാത്രകൾ പോകുക, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക, ജോലിയും പഠനവും താൽക്കാലികമായി മറക്കുക എന്നിവ സാധാരണമാണ്.

എന്നാൽ അവധി അവസാനിക്കുമ്പോൾ വീണ്ടും പഴയ സമയക്രമത്തിലേക്ക് മടങ്ങേണ്ടിവരും. രാവിലെ നേരത്തെ എഴുന്നേൽക്കണം, റോഡിലെ ട്രാഫിക് ബ്ലോക്കുകൾ നേരിടണം, ഓഫീസിലെ ജോലികളും മീറ്റിങ്ങുകളും വീണ്ടും തുടങ്ങണം, കുട്ടികൾക്ക് ക്ലാസുകളും ഹോംവർക്കും പരീക്ഷാ തയ്യാറെടുപ്പുകളും വരാം. ഈ പെട്ടെന്നുള്ള മാറ്റമാണ് മടുപ്പിനും സമ്മർദത്തിനും കാരണമാകുന്നത്.

ആദ്യ ദിവസം എല്ലാം പൂർത്തിയാക്കാൻ ശ്രമിക്കരുത്

ഓഫീസിലോ സ്കൂളിലോ തിരിച്ചെത്തിയ ആദ്യ ദിവസം തന്നെ എല്ലാ ജോലികളും പൂർത്തിയാക്കാൻ ശ്രമിക്കരുത്. നീണ്ട ഇടവേളയ്ക്ക് ശേഷം കാര്യങ്ങൾ മനസ്സിലാക്കാനും വർക്ക് ഫ്ലോ കിട്ടാനും കുറച്ച് സമയം എടുക്കും. ആദ്യം ചെയ്യേണ്ട ജോലികളുടെ ഒരു ലളിതമായ പട്ടിക തയ്യാറാക്കുക. ഏറ്റവും പ്രധാനപ്പെട്ട രണ്ടോ മൂന്നോ കാര്യങ്ങൾ ആദ്യം പൂർത്തിയാക്കാൻ ശ്രമിക്കുക. എല്ലാ ജോലികളും ഒരേസമയം ചെയ്യാൻ ശ്രമിക്കുന്നത് സമ്മർദം വർധിപ്പിക്കും.

ഉറക്കസമയം ക്രമീകരിക്കുക

അവധിക്കാലത്ത് മാറിയ ഉറക്കസമയം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നത് വളരെ പ്രധാനമാണ്. രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി എഴുന്നേൽക്കുകയും ചെയ്യുന്ന ശീലം പെട്ടെന്ന് മാറ്റുന്നത് ബുദ്ധിമുട്ടാകാം. അവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഉറങ്ങാനും എഴുന്നേൽക്കാനുമുള്ള സമയം ക്രമേണ മാറ്റാൻ ശ്രമിക്കുക. ആവശ്യത്തിന് ഉറക്കം ലഭിച്ചാൽ രാവിലെ കൂടുതൽ ഉന്മേഷത്തോടെ ജോലിക്കും സ്കൂളിനും തയ്യാറാകാൻ കഴിയും.

രാവിലെ തിരക്ക് ഒഴിവാക്കാൻ മുൻകൂട്ടി തയ്യാറാകാം

അവധി കഴിഞ്ഞുള്ള ആദ്യ ദിവസം പലപ്പോഴും വലിയ തിരക്കായിരിക്കും. വസ്ത്രങ്ങൾ, ബാഗ്, ആവശ്യമായ രേഖകൾ, കുട്ടികളുടെ പുസ്തകങ്ങൾ എന്നിവ തലേദിവസം തന്നെ തയ്യാറാക്കി വയ്ക്കുക. രാവിലെ ചെയ്യേണ്ട കാര്യങ്ങൾ മുൻകൂട്ടി ഒരുക്കിയാൽ അവസാന നിമിഷത്തെ തിരക്കും സമ്മർദവും ഒഴിവാക്കാം. ദിവസം ശാന്തമായി തുടങ്ങുന്നതും മാനസികാവസ്ഥയെ സ്വാധീനിക്കും.

ചെറിയ ഇടവേളകൾ നൽകുക

ഓഫീസിലെത്തിയ ഉടൻ മണിക്കൂറുകളോളം തുടർച്ചയായി ജോലി ചെയ്യേണ്ടതില്ല. ഇടയ്ക്കിടെ ചെറിയ ഇടവേളകൾ എടുക്കുക. കുറച്ച് നേരം നടക്കുക, വെള്ളം കുടിക്കുക, ആഴത്തിൽ ശ്വാസം എടുക്കുക തുടങ്ങിയ ലളിതമായ കാര്യങ്ങൾ പോലും മനസ്സിന് വിശ്രമം നൽകും.

വ്യായാമം തുടങ്ങാൻ ഇതാണ് നല്ല സമയം

അവധി ദിവസങ്ങളിൽ വ്യായാമം മുടങ്ങിയിട്ടുണ്ടെങ്കിൽ വീണ്ടും ദിനചര്യയിലേക്ക് കൊണ്ടുവരാം. മണിക്കൂറുകളോളം കഠിനമായ വ്യായാമം ചെയ്യണമെന്നില്ല. രാവിലെ അല്ലെങ്കിൽ വൈകുന്നേരം 20 മുതൽ 30 മിനിറ്റ് വരെ നടക്കുന്നതുപോലും ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകും. സ്ഥിരമായ ശാരീരിക പ്രവർത്തനം സമ്മർദം കുറയ്ക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.

Restarting work after holiday, what is Post Holiday blues

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഖാർഗെയുടെ വേദിയിലെ ശുദ്ധികലശം ക്രിമിനൽ കുറ്റം; എഫ്ഐആർ ഇടാൻ പ്രധാനമന്ത്രി നിർദ്ദേശിക്കണം': രാഹുൽ ഗാന്ധി

നിറയെ യാത്രക്കാരുമായി സുഖകരമായ യാത്ര, കരുത്തുറ്റ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍; റെനോ ട്രൈബര്‍ അപ്‌ഡേറ്റ് പതിപ്പ് ലോഞ്ച് സെപ്റ്റംബര്‍ അവസാനം

'ഇടുക്കിയുടെ ആത്മാവിനെ മുറിച്ചുമാറ്റരുത്'; മൂവാറ്റുപുഴ ജില്ലാ രൂപീകരണ നീക്കത്തിനെതിരെ കേരള കോൺഗ്രസ് (ജോസഫ്)

നാദാപുരത്ത് വൻ കവർച്ച; 92 ഐഫോണുകൾ ഉൾപ്പെടെ 80 ലക്ഷം രൂപയുടെ മൊബൈലുകൾ കവർന്നു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya KR 766 lottery result