rice water mist Pinterest
Health

പത്തു പൈസ ചെലവില്ലാതെ മുഖം മിനുക്കാം, 'റൈസ് വാട്ടർ മിസ്റ്റ്' ആണ് ഇപ്പോൾ ജെൻ സിയുടെ ബ്യൂട്ടി സീക്രട്ട്

അരി കഴുകിയ വെള്ളം അല്ലെങ്കിൽ കഞ്ഞിവെള്ളം ചർമത്തിലേക്ക് നേരിട്ട് സ്പ്രേ ചെയ്യുന്ന രീതിയാണിത്.

സമകാലിക മലയാളം ഡെസ്ക്

ചെലവ് കുറഞ്ഞതും എന്നാൽ ഏറ്റവും ഫലപ്രദവുമായ ചർമസംരക്ഷണമാണ് പുതുതലയ്ക്ക് പ്രിയം. കെമിക്കലുകൾ നിറഞ്ഞ ക്രീമുകളെക്കാൾ ജെൻ സിക്കിപ്പോൾ ഇഷ്ടം പ്രകൃതി​ദത്ത ചേരുവകളോടാണ്. അതിൽ ഏറ്റവും ടെൻഡിങ് ആകുന്നത് റൈസ് വാട്ടർ മിസ്റ്റ് ആണ്. ഇൻസ്റ്റ​ഗ്രാം അടക്കമുള്ള സോഷ്യൽമീഡിയയിൽ ഈ കൊറിയൻ ബ്യൂട്ടി സീക്രട്ട് തരംഗമാണ്.

എന്താണ് റൈസ് വാട്ടർ മിസ്റ്റ്?

അരി കഴുകിയ വെള്ളം അല്ലെങ്കിൽ കഞ്ഞിവെള്ളം ചർമത്തിലേക്ക് നേരിട്ട് സ്പ്രേ ചെയ്യുന്ന രീതിയാണിത്. കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ നൂറ്റാണ്ടുകളായി റൈസ് വാട്ടർ മിസ്റ്റ് ചർമസംരക്ഷണത്തിൻ്റെ ഭാ​ഗമാണ്. ചർമത്തിന് തിളക്കമുണ്ടാകാനും ആരോ​ഗ്യമുള്ള മുടിക്കും ഇത് മികച്ചതാണ്. പത്തു പൈസ ചെലവില്ലാതെ വീട്ടിൽ തന്നെ റൈസ് വാട്ടർ മിസ്റ്റ് തയ്യാറാക്കാമെന്ന് മാത്രമല്ല, ഫലപ്രദവുമാണ്. ചർമത്തിൽ ഇത് ഒരു ടോണർ ആയി ഉപയോ​ഗിക്കുകയും ചെയ്യാം.

റൈസ് വാട്ടർ മിസ്റ്റിന്റെ ഗുണങ്ങൾ

  • അരിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ചർമത്തിന് പുതുജീവൻ നൽകും. ഇത് ചർമത്തിലെ കറുത്ത പാടുകൾ കുറയ്ക്കാനും ചർമത്തിന്റെ നിറം വർധിപ്പിക്കാനും സഹായിക്കുന്നു.

  • പ്രായമാകുന്നതിന്റെ ഭാഗമായി ചർമത്തിലുണ്ടാകുന്ന ചുളിവുകൾ തടയാൻ ഇതിലെ ആന്റിഓക്സിഡന്റുകൾക്ക് സാധിക്കും. ചർമത്തിലെ കൊളാജൻ ഉത്പാദനം വർധിപ്പിക്കാൻ റൈസ് വാട്ടർ സഹായിക്കുന്നു.

  • ചർമത്തിലുണ്ടാകുന്ന ടാൻ ഒഴിവാക്കാനും ചർമം കൂളാക്കാനും റൈസ് വാട്ടർ മിസ്റ്റ് മികച്ചതാണ്.

  • ചർമത്തിലെ തുറന്ന സുഷിരങ്ങൾ കുറയ്ക്കാനും ചർമത്തെ ടൈറ്റ് ആക്കാനും ഇത് സഹായിക്കുന്നു.

വീട്ടിൽ തയ്യാറാക്കാം

റൈസ് വാട്ടർ മിസ്റ്റ് തയ്യാറാക്കാൻ രണ്ട് പ്രധാന വഴികളാണുള്ളത്

  • അരി കുതിർത്ത വെള്ളം: അര കപ്പ് അരി എടുത്ത് നന്നായി കഴുകി വൃത്തിയാക്കുക. ശേഷം രണ്ട് കപ്പ് വെള്ളം ഒഴിച്ച് 30 മിനിറ്റ് കുതിർക്കാൻ വെക്കുക. ഈ വെള്ളം അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിലാക്കി ഉപയോഗിക്കാം.

  • പുളിപ്പിച്ച അരിവെള്ളം: കുതിർത്ത അരിവെള്ളം മുറിയിലെ താപനിലയിൽ ഒന്നോ രണ്ടോ ദിവസം വെച്ച് പുളിപ്പിക്കുക. ഇതിൽ പോഷകങ്ങൾ കൂടുതലായിരിക്കും. എന്നാൽ ഇതിന് ചെറിയൊരു മണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഉപയോഗിക്കുന്നതിന് മുൻപ് അല്പം സാധാരണ വെള്ളം കൂടി ചേർക്കാവുന്നതാണ്.

എങ്ങനെ ഉപയോഗിക്കണം?

മുഖം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ടോണറിന് പകരമായി ഇത് സ്പ്രേ ചെയ്യാം. ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുന്നത് ചർമത്തിന് കൂടുതൽ ഉന്മേഷം നൽകും. മേക്കപ്പ് ചെയ്യുന്നതിന് മുൻപോ ശേഷമോ ഒരു സെറ്റിങ് സ്പ്രേയായും ഇത് ഉപയോഗിക്കാവുന്നതാണ്.

എന്നാൽ എല്ലാത്തരം ചർമങ്ങൾക്കും റൈസ് വാട്ടർ അനുയോജ്യമാകണമെന്നില്ല. പ്രത്യേകിച്ച് ഡ്രൈ സ്കിൻ ഉള്ളവർ ഇത് ഉപയോഗിച്ച ശേഷം മോയിസ്ചറൈസർ പുരട്ടുന്നത് നല്ലതാണ്. ഉപയോഗിക്കുന്നതിന് മുൻപ് കൈകളിൽ അല്പം പുരട്ടി നോക്കി അലർജിയില്ല എന്ന് ഉറപ്പുവരുത്തുക. കൂടാതെ, റൈസ് വാട്ടർ മിസ്റ്റ് 4-5 ദിവസത്തിൽ കൂടുതൽ സൂക്ഷിച്ചു വെക്കാതിരിക്കുന്നതാണ് ഉചിതം.

Skin care tips: Rice Water Mist Gen Z's new skin care trend

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം

'ജി സുധാകരന്റെത് ചെറ്റത്തരം; കെ സുധാകരന്റെത് നല്ല സമീപനം; തളിപ്പറമ്പില്‍ പികെ ശ്യാമളയെക്കാള്‍ നല്ല സ്ഥാനാര്‍ഥിയില്ല'

'എനിക്കായി കമ്മിറ്റികള്‍ ഇല്ല, ജനകീയ സ്വതന്ത്ര സ്ഥാനാര്‍ഥി, രാഷ്ട്രീയ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തും'

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ആറ് ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടമായി, ഒരാളെ കാണാതായി

'ഹൃദയത്തിൽ ബ്ലോക്കുകൾ, ഉടനെ ശസ്ത്രക്രിയ്ക്ക് വിധേയനാകണം; സന്മനസുള്ളവർ സഹായിക്കണമെന്ന്' നടൻ കണ്ണൻ സാ​ഗർ

SCROLL FOR NEXT