Dinner time Pinterest
Health

അത്താഴം കഴിക്കാൻ സമയക്രമമുണ്ട്, 9 മണി കഴിഞ്ഞാൽ രക്തത്തിലെ പഞ്ചസാര കൂടാം

ഭക്ഷണം വൈകി കഴിക്കുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി മുപ്പതു മുതൽ നാൽപ്പതു ശതമാനമായി കുറയാനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കൂടാനും കാരണമായേക്കാം

സമകാലിക മലയാളം ഡെസ്ക്

രോ​ഗ്യം നിലനിർത്താൻ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണമെന്ന് നമുക്കറിയാം. എന്നാൽ പോഷകങ്ങൾ ശരീരത്തിൽ ഫലപ്രദമായി ഉപയോ​ഗപ്പെടാൻ ഭക്ഷണം കഴിക്കുന്നതിന് ശരിയായ സമയക്രമം പാലിക്കേണ്ടതും പ്രധാനമാണ്. ഭക്ഷണം വൈകി കഴിക്കുന്നതിന് പകരം നേരത്തെ കഴിക്കുന്നത് ആരോ​ഗ്യത്തിൽ വലിയ സ്വാധീനമുണ്ടാക്കാം.

ഭക്ഷണം വൈകി കഴിക്കുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി മുപ്പതു മുതൽ നാൽപ്പതു ശതമാനമായി കുറയാനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കൂടാനും കാരണമായേക്കാം. കൂടാതെ ഉറക്കത്തിന്റെ ഹോർമോൺ ആയ മെലാടോണിന്റെ ഉൽപാദനത്തെ ബാധിക്കാനും സാധ്യതയുണ്ട്. മാത്രമല്ല, ഇത് ശരീരം വിശ്രമിക്കേണ്ട സമയത്ത് ദഹനപ്രക്രിയ നടക്കുന്ന അവസ്ഥയാകും. അതുകൊണ്ടാണ് എട്ടുമണിക്കൂർ ഉറങ്ങിയിട്ടു പോലും അടുത്ത ദിവസം എഴുന്നേൽക്കുമ്പോൾ വയറു വീർത്തതുപോലെയും ക്ഷീണവും തോന്നുന്നതെന്ന് ഡോ.സൗരഭ് പറയുന്നു.

വൈകുന്നേരം എഴു മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നവരിൽ രാത്രികാലത്തെ ഗ്ലൂക്കോസ് നില 15 ശതമാനമായി കുറയുകയും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുകയും ഉറക്കം സുഖകരമാവുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ ഒമ്പതു മണിക്ക് ശേഷം കഴിക്കുന്നവരിൽ രക്തത്തിലെ പഞ്ചസാരയുടെ നില വർധിക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.

ഡയബറ്റിസ്, പ്രീ ഡയബറ്റിസ്, ഫാറ്റി ലിവർ തുടങ്ങിയവ ഉള്ളവരിൽ അത്താഴത്തിനു ശേഷം ഷുഗറിന്റെ നില 30 മുതൽ 50 ശതമാനമായി കൂടും. എന്നാൽ നേരത്തേ അത്താഴം കഴിക്കുന്നതിലൂടെ ഷുഗർ നിയന്ത്രിക്കാനാവും, ഇത് പ്രീ ഡയബറ്റിസ്, ഡയബറ്റിസ്, ഫാറ്റി ലിവർ തുടങ്ങിയവ ഉള്ളവരിൽ പ്രധാനമാണെന്നും വിദഗ്ധർ പറയുന്നു.

Health tips: what is the right time to have dinner

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മതപരമായ വിശ്വാസം ജുഡീഷ്യല്‍ പരിശോധനയ്ക്കും മേലെ; ശബരിമലയില്‍ യുവതീപ്രവേശന വിലക്കിനെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

'എല്ലാം ചെയ്ത് തന്നത് ഇടത് സര്‍ക്കാര്‍'; പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം

റേഞ്ച് 154 കിലോമീറ്റര്‍, ഫ്‌ലോട്ടിങ് സീറ്റ്; റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വെള്ളിയാഴ്ച വിപണിയില്‍, 'ഫ്‌ലൈയിങ് ഫ്‌ലീ'

രാജ്പാല്‍ യാദവിനെ അപമാനിച്ച് അവതാരകന്‍; പിന്തുണയുമായി സല്‍മാന്‍ ഖാന്‍; 30 വര്‍ഷം ഇവിടെ നിന്നത് വെറുതയല്ലെന്ന് താരം!

എക്‌സിറ്റ് പോളുകള്‍ക്ക് വിലക്ക്; ലംഘിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം വരെ തടവ്; തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT