body odor Meta AI Image
Health

വിയര്‍പ്പുനാറ്റം ആത്മവിശ്വാസം കെടുത്തുന്നുവോ? റോസപ്പൂ കൊണ്ട് ചില പൊടിക്കൈകൾ പരീക്ഷിക്കാം

വിയര്‍പ്പിനെ തുടര്‍ന്ന് ഉണ്ടാകുന്ന ദുര്‍ഗന്ധം ഇന്ന് മിക്കയാളുകളും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ശരീര താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന സ്വാഭാവിക ശാരീരിക പ്രവര്‍ത്തനമാണ് വിയര്‍ക്കുക എന്നത്.  എന്നാല്‍ വിയര്‍പ്പിനെ തുടര്‍ന്ന് ഉണ്ടാകുന്ന ദുര്‍ഗന്ധം ഇന്ന് മിക്കയാളുകളും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ്. പലരുടെയും ആത്മവിശ്വാസത്തെ പോലും തകർക്കുന്നതാണിത്. വിയർപ്പ് മൂലം ഉണ്ടാകുന്ന ദുർ​ഗന്ധം അകറ്റാൻ ചില റോസപ്പൂ പരീക്ഷണങ്ങൾ നോക്കിയാലോ

  • റോസാപ്പൂ ഇതളുകൾ ഇട്ട് ചൂടാക്കിയ വെള്ളത്തിൽ കുളിക്കുന്നത് ശരീര ദുർഗന്ധം അകറ്റാൻ സഹായിക്കും.

  • അമിതമായ വിയർക്കുന്ന കക്ഷം, കഴുത്തിന്റെ ഭാഗം എന്നിവിടങ്ങളിൽ റോസ് വാട്ടർ പുരട്ടാം. റോസ് വാട്ടർ പുരട്ടി അര മണിക്കൂറിന് ശേഷം കഴുകിക്കളയാം.

  • റോസാപ്പൂവിന്റെ ഇതളുകൾ പൊടിച്ചുണ്ടാക്കുന്ന പൊടി പേസ്റ്റ് രൂപത്തിലാക്കി വിയർപ്പുള്ള ഭാഗത്ത് പുരട്ടിയ ശേഷം 30 മിനുട്ടിന് ശേഷം കഴുകി കളയുന്നതും വിയർപ്പുനാറ്റം ഒഴിവാക്കാൻ സഹായിക്കും.

  • ചൂടാക്കിയ വെളിച്ചെണ്ണയിൽ റോസ്പ്പൂ പൊടിച്ചത് ഇട്ട് തിളപ്പിച്ചശേഷം ഇത് തണുപ്പിച്ചെടുക്കണം. എയർടൈറ്റ് ആയിട്ടുള്ള പാത്രത്തിൽ സൂക്ഷിക്കാം. ഈ എണ്ണ ഇടയ്ക്കിടയ്ക്ക് ശരീരത്തിൽ പുരട്ടാം.

ഹൈപ്പർഹൈഡ്രോസിസ്

അമിതമായി വിയര്‍ക്കുന്ന അവസ്ഥയെ ഹൈപ്പർഹൈഡ്രോസിസ് എന്നാണ് വിളിക്കുന്നത്. ഉത്കണ്ഠ, സമ്മര്‍ദം കൂടാതെ പ്രമേഹം, ഹോര്‍മോണ്‍ വ്യതിയാനം, ഹൈപ്പർതൈറോയിഡിസം, അണുബാധ, ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് ഉൾപ്പെടെയുള്ള ചില ആരോഗ്യപ്രശ്നങ്ങളും ചിലര്‍ അമിതമായി വിയര്‍ക്കാന്‍ കാരണമാകുന്നു.

Rose flower for reducing body odor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

ശൈലപുത്രി മുതൽ സിദ്ധിദാത്രി വരെ, നവദുർഗ്ഗയിലെ ഒൻപത് രൂപങ്ങൾ; നവരാത്രിയുടെ പ്രാധാന്യമെന്ത്?

​Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്‌വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്‌സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർ​ഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ