Rose water Pexels
Health

ഓരേ സമയം ടോണറായും മോയ്സ്ചറൈസറായും, റോസ് വാട്ടർ നിസാരക്കാരനല്ല

റോസ് വാട്ടറിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

ർമസംരക്ഷണ ദിനചര്യയിൽ റോസ് വാട്ടർ ഇന്ന് ഒരു പ്രധാന ചേരുവയാണ്. ടോണർ ആയും മോയ്സ്ചൈസറായുമൊക്കെ റോസ് വാട്ടർ ഉപയോ​ഗിക്കുന്ന നിരവധി ആളുകളുണ്ട്. റോസാപ്പൂ ഇതളുകൾ വെള്ളത്തിൽ തിളപ്പിച്ച നീരാവി വാറ്റിയെടുക്കുന്നതാണ് റോസ് വാട്ടർ.

ഇതിൽ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്ന നിരവധി ഫിനോളിക് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങമുണ്ട്. റോസ് വാട്ടർ സാധാരണയായി ചർമസംരക്ഷണ ഉല്‍പന്നങ്ങളിലും പരമ്പരാഗത വിഭവങ്ങളില്‍ ഒരു ചേരുവയായോ ഉപയോഗിക്കാറുണ്ട്. റോസാപ്പൂക്കളുടെ സു​ഗന്ധം മാനസ് ശാന്തമാകാനും സമ്മർദം കുറയ്ക്കാനും സഹായിക്കും.

ആന്റിമൈക്രോബയൽ

റോസ് വാട്ടറിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ചർമത്തിന്റെ ഉപരിതലത്തിലെ ചില ബാക്ടീരിയകളെ കുറയ്ക്കാൻ സഹായിക്കും.

ഇത് ചര്‍മത്തിന്‍റെ ഘടന മെച്ചപ്പെടുത്താനും, മുറിവുകളിലും പൊള്ളലുകളിലുമുള്ള അണുബാധ സാധ്യത കുറയ്ക്കാനും സഹായിക്കും.

ആന്റി-ഇൻഫ്ലമേറ്ററി

റോസ് വാട്ടറിൽ അടങ്ങിയ ഫൈറ്റോ ന്യൂട്രിയന്റുകൾ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നൽകും. സൂര്യതാപത്തിൽ നിന്ന് ചർമത്തിലുണ്ടാകുന്ന കേടുപാടുകൾ നീക്കാൻ റോസ് വാട്ടിന്റെ ഈ ആന്റി-ഇൻഫ്ലമേറ്ററി ​ഗുണം സഹായിക്കും. കൂടാതെ എക്സിമ അല്ലെങ്കിൽ റോസേഷ്യ മൂലം ചർമത്തിനുണ്ടാകുന്ന ചൊറിച്ചിൽ അസ്വസ്ഥത കുറയ്ക്കാനും റോസ് വാട്ടർ ഉപോ​ഗിക്കാവുന്നതാണ്.

സമ്മര്‍ദം കുറയ്ക്കും

അരോമതെറാപ്പിയില്‍ റോസ് വാട്ടര്‍ അല്ലെങ്കില്‍ റോസ് ഓയില്‍ ഉപയോഗിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിച്ചതായും പഠനങ്ങള്‍ പറയുന്നു. കൂടാതെ ഇതില്‍ അടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകൾ ചര്‍മത്തിലുണ്ടാകുന്ന ഓക്സിഡെറ്റീവ് സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.

Rose Water for Skin Care. Rose Water Health benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി, കേരളത്തെ വനിത മുഖ്യമന്ത്രിക്കായി പാകപ്പെടുത്തുകയാണ് ലക്ഷ്യം; കെ സി വേണുഗോപാല്‍

നാലുപാടും പറന്നത് 19 സിക്‌സുകള്‍! ആദ്യ ജയത്തിനു ചെന്നൈ താണ്ടണം 251 റണ്‍സ്

കിറ്റ് വിവാദത്തില്‍ കഴമ്പില്ല, അതാണ് പൊലീസ് കേസെടുക്കാത്തത്: സുരേഷ് ഗോപി

ഹോര്‍മൂസ് തുറക്കണം, ഇറാന് നേരെ ട്രംപിന്റെ അസഭ്യവര്‍ഷം; തിങ്കളാഴ്ച നിര്‍ണായകമെന്നും മുന്നറിയിപ്പ്

SCROLL FOR NEXT