Salt for skin care Meta AI Image
Health

രുചിക്ക് വേണ്ടി മാത്രമല്ല, മുഖം മിനുക്കാനും ഉപ്പ് സഹായിക്കും

മുഖത്തെ സ്കിൻ ടോൺ മെച്ചപ്പെടുത്താനും കടലുപ്പ് ഉപയോ​ഗിക്കാറുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ക്ഷണത്തിന് രുചി പകരാൻ മാത്രമല്ല, ചർമസൗന്ദര്യം മെച്ചപ്പെടുത്താനും ഉപ്പ് നല്ലതാണെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇളം മഞ്ഞ നിറത്തോടു കൂടിയ കടലുപ്പാണ് സൗന്ദര്യ സംരക്ഷണത്തിന് മികച്ചത്. ചർമം മൃദുവാകാനും ഫ്രഷ് ആകും ഇത് സഹായിക്കും.

മുഖത്തെ സ്കിൻ ടോൺ മെച്ചപ്പെടുത്താനും കടലുപ്പ് ഉപയോ​ഗിക്കാറുണ്ട്. പാദത്തിന്റെ വിണ്ടുകീറൽ മുതൽ നഖങ്ങളുടെ ഭം​ഗി വർധിപ്പിക്കാനും ഉപ്പ് നല്ലതാണ്. എങ്ങനെയാണെന്നല്ലേ?

  • കാൽകപ്പ് കടലുപ്പിൽ അരക്കപ്പ് ഒലീവ് ഓയിൽ ചേർത്ത് കൈയിലും കാലിലും നന്നായി മസാജ് ചെയ്യുന്നത് ചർമത്തെ ഫ്രഷ് ആയും മൃദുത്വത്തോടെയും സംരക്ഷിക്കും.

  • രണ്ട് ടീസ്പൂൺ കടലുപ്പും നാല് ടീസ്പൂൺ തേനും ചേർത്ത് മുഖത്ത് പുരട്ടാം. പതിനഞ്ച് മിനിറ്റിനു ശേഷം ചൂടുവെള്ളത്തിൽ നനച്ചെടുത്ത ടവ്വൽ മുഖത്ത് വയ്ക്കാം. അൽപസമയത്തിന് ശേഷം മുഖം നന്നായി കഴുകാം. മുഖത്തെ പാടുകളും മുഖക്കുരുവുമകറ്റാൻ നല്ലതാണ് ഈ ഫേഷ്യൽ.

  • അരക്കപ്പ് ഇളം ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് കോട്ടൺ തുണി ഉപയോഗിച്ച് മുഖത്ത് പുരട്ടുക. ഇങ്ങനെ ചെയ്യുമ്പോൾ കണ്ണിനോട് ചേർന്ന ഭാ​ഗങ്ങൾ ഒഴിവാക്കാം. മുഖത്തെ പാടുകളും ചെറിയ സുഷിരങ്ങളും കരുവാളിപ്പുമെല്ലാം മാറ്റി സ്കിൻ ടോൺ മെച്ചപ്പെടുത്താം.

  • അരക്കപ്പ് ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ കടലുപ്പും ബേക്കിങ്ങ് സോഡയും നാരങ്ങനീരും ചേർത്ത് മിക്സ് ചെയ്തശേഷം ഈ മിശ്രിതത്തിൽ കൈകാലുകളിലെ വിരലുകൾ പത്ത് മിനിറ്റ് മുക്കിവയ്ക്കണം. നഖങ്ങൾ വൃത്തിയാകുകയും തിളങ്ങുകയും ചെയ്യും.

  • കടലുപ്പിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ശരീരത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. കുളിക്കുമ്പോൾ ചെറുചൂടുവെള്ളത്തിൽ അൽപം കടലുപ്പ് ചേർക്കുന്നത് ചർമ്മത്തിലെ അഴുക്ക് നീക്കാനും ചെറു സുഷിരങ്ങൾ അടയ്ക്കാനും നല്ലതാണ്.

നിങ്ങളുടെ ടൂത്ത്പേസ്റ്റിൽ ഉപ്പുണ്ടോ എന്ന് ചോദിക്കുന്ന പരസ്യങ്ങൾ കാണാറില്ലേ, പല്ലിന് വെൺമയും കരുത്തും പകരാൻ ഉപ്പിന് കഴിവുണ്ട്. ഒരു ടീസ്പൂൺ കടലുപ്പും രണ്ട് ടീസ്പൂൺ ബേക്കിങ് സോഡയും നന്നായി മിക്സ് ചെയ്ത് ടൂത്ത് പേസ്റ്റിന് പകരമായി ഉപയോഗിക്കാം. പല്ലിലെ കറകൾ പോകാനും ദന്ത രോഗങ്ങൾ വരാതിരിക്കാനും ഇത് സഹായിക്കും.

How to use Salt for skin care

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ, ഇവിടെ കെസി പക്ഷം ഒന്നും വേണ്ട': കെസി വേണുഗോപാല്‍- വിഡിയോ

ട്രെന്‍ഡ് മാറി, നിക്ഷേപത്തില്‍ മുന്നില്‍ സ്ത്രീകള്‍; ഇതാ അഞ്ചു സുരക്ഷിത സ്‌കീമുകള്‍

കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; അപകടം ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

ബ്രിട്ടീഷ് കാലത്തെ 'വിഐപി സംസ്‌കാരം'; വിജയ്‌യുടെ മുഖ്യമന്ത്രി കസേരയില്‍ ഇനി വെള്ള ടവല്‍ ഉണ്ടാവില്ല; കാരണം ഇതാണ്

ചെന്നൈയുടെ മുന്‍നിര തകര്‍ന്നടിഞ്ഞു, കാര്‍ത്തിക്കിന് അര്‍ധ സെഞ്ച്വറി; ലഖ്‌നൗവിന് 188 റണ്‍സ് വിജയലക്ഷ്യം

SCROLL FOR NEXT