Salt vs Sugar Meta AI Image
Health

ഉപ്പോ പഞ്ചസാരയോ ആരോഗ്യത്തിന് കൂടുതൽ അപകടം?

ശരീരത്തിൽ സോഡിയത്തിന്റെ അളവു നിലനിർത്തുന്നതാൻ ഭക്ഷണത്തിൽ ഉപ്പ് ചേർക്കേണ്ടത് പ്രധാനമാണ്.

സമകാലിക മലയാളം ഡെസ്ക്

പ്പും പഞ്ചസാരയും ഉപേക്ഷിച്ചുള്ളയൊരു ഭക്ഷണക്രമം കഠിനമാണ്. ഭക്ഷണത്തിന് രുചി കൂട്ടുന്നവയാണ് ഇവ രണ്ടും. മിതമാണെങ്കിൽ മികച്ചതാണ് എന്നാൽ അമിതമായാൽ ആരോ​ഗ്യത്തിന് വലിയ പ്രശ്നങ്ങൾ ഇവ ഉണ്ടാക്കും. എന്നാൽ ഇതിൽ ഏതാണ് ആരോഗ്യത്തെ കൂടുതൽ പ്രശ്നത്തിലാക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

ശരീരത്തിൽ സോഡിയത്തിന്റെ അളവു നിലനിർത്തുന്നതാൻ ഭക്ഷണത്തിൽ ഉപ്പ് ചേർക്കേണ്ടത് പ്രധാനമാണ്. എന്നാൽ ഉപ്പ് ഉപയോ​ഗം കൂടുന്നത് രക്തസമ്മർദം, ഹൃദ്രോ​ഗം, പക്ഷാഘാതം, വൃക്ക​രോ​ഗം എന്നിവയിലേക്ക് നയിക്കാം. ഉപ്പിന്റെ അമിത ഉപയോഗം ശരീരത്തിൽ കൂടുതൽ വെള്ളം നിലനിർത്താൻ പ്രേരിപ്പിക്കുകയും രക്തത്തിന്റെ അളവ് വർധിപ്പിക്കുകയും അതുവഴി ധമനികളിൽ മർദം വർധിക്കുകയും ചെയ്യും. ക്രമേണ ധമനികളുടെ പാളികൾക്ക് പരിക്കു സംഭവിക്കാനും പ്ലാക്ക് രൂപപ്പെടലിനും സാധ്യതയുള്ളതായി മാറുകയും ചെയ്യും.

അതേസമയം പഞ്ചസാര ഭക്ഷണത്തോടുള്ള ആസക്തി വർധിപ്പിക്കുന്നതാണ്. അമിതമാകുന്നത് പ്രമേഹം, അമിതവണ്ണ തുടങ്ങിയ രോ​ഗ സാധ്യത വർധിപ്പിക്കും.പഞ്ചസാര അധികം കഴിക്കുന്നത് ഹൃദയാരോ​ഗ്യത്തെ നേരിട്ടു ബാധിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും കൂടുതൽ പഞ്ചസാര ചേർത്ത പാനീയങ്ങൾ കഴിക്കുന്ന മുതിർന്നവരിൽ, ഏറ്റവും കുറവ് കഴിക്കുന്നവരെ അപേക്ഷിച്ച് ഉയർന്ന രക്തസമ്മർദവും ഹൃദ്രോഗവും ഉണ്ടാകാനുള്ള സാധ്യത 12 ശതമാനത്തിലധികം കൂടുതലാണെന്ന് ദി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നുണ്ട്.

ഉയർന്ന അളവിൽ പഞ്ചസാരയും ഉപ്പും കഴിക്കുന്നത് ദോഷകരമാണ്. എന്നാലും രണ്ടും തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ പഞ്ചസാരയാണ് കൂടുതൽ വില്ലനെന്നാണ് വിദ​ഗ്ധർ പറയുന്നത്. ശരീരം ശരിയായി പ്രവർത്തിക്കാൻ ഉപ്പ് അത്യാവശ്യമാണ് എന്നാൽ പഞ്ചസാര അങ്ങനെയല്ല. ഡയബറ്റോളജി ആൻ്റ് മെറ്റബോളിക് സിൻഡ്രോം ജേണലിൽ 2014-ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, പഞ്ചസാര ഉപ്പിന്റെ പ്രതികൂല ഫലങ്ങൾ വർധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

Salt vs Sugar; which one have more side effects

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മകുമാര്‍ 14 ദിവസം റിമാന്‍ഡില്‍; ജയിലിലേക്ക്

കള്ളപ്പണം വെളുപ്പിക്കൽ; റോബർട്ട് വാദ്രയ്ക്കെതിരെ പുതിയ കുറ്റപത്രം

കൊല്ലത്ത് വന്‍ തീപിടിത്തം; അഞ്ച് വീടുകള്‍ കത്തിനശിച്ചു

പത്മകുമാർ അറസ്റ്റിൽ, സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മമ്മൂട്ടി 'സയനൈഡ് മോഹന്‍' എങ്കില്‍ കാണാന്‍ കാത്തിരിക്കണം; കളങ്കാവല്‍ റീലീസ് നീട്ടി

SCROLL FOR NEXT